ലക്നൗ: ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയാ താരമായിരിക്കുകയാണ് 24 കാരിയായ പ്രിയ വർമ്മ. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലാ ഡെപ്യൂട്ടി കളക്ടറായ പ്രിയ, പൗരത്വ നിയമ ഭേദഗതി അനുകൂലിച്ച് റാലി നടത്തയവരുമായി ഏറ്റുമുട്ടിയാണ് വാർത്തകളിൽ നിറയുന്നത്.
കഴിഞ്ഞ ദിവസമാണ് വാര്ത്തകൾക്കടിസ്ഥാനമായ സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രാദേശിക കമ്മിറ്റി ബിയോറ ഠൗണിൽ ഒരു മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ മാർച്ചിന് ജില്ലാഭരണകൂടം മാർച്ചിന് അനുമതി നൽകിയിരുന്നില്ല. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് അവഗണിച്ച് റാലി നടത്തിയ ബിജെപി പ്രവർത്തകരെയാണ് ഡെപ്യൂട്ടി കളക്ടർ നേരിട്ടത്. നിയമവിരുദ്ധമായെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചവരെ കോളറിന് പിടിച്ചും ചെകിടത്തടിച്ചുമാണ് യുവ കളക്ടറായ പ്രിയ വർമ്മ നേരിട്ടത്.
റാലിക്കെത്തി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചവരെ നേരിടാൻ ജില്ലാ കളക്ടർ നിവേദിതയും മുന്നിൽ തന്നെയുണ്ടായിരുന്നുവെങ്കിലും താരമായത് പ്രിയ തന്നെയായിരുന്നു. റാലിയിൽ പങ്കെടുക്കാനെത്തിയ ഒരാളെ പ്രിയ കരണത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇയാൾ ഒരു ബിജെപി പ്രവർത്തകനാണെന്ന് പിന്നീട് വ്യക്തമായി.
കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നടപടി വിവാദങ്ങൾ ഉയർത്തിയതോടെ വിശദീകരണവുമായി പ്രിയ തന്നെ രംഗത്തെത്തി. 'നിരോധനാജ്ഞ ലംഘിച്ചാണ് പ്രവർത്തകർ അവിടെ പ്രതിഷേധത്തിനെത്തിയത്. സ്ഥലത്ത് ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നോടും കളക്ടറോടും ചിലർ മോശമായി പെരുമാറിയതോടെയാണ് തിരിച്ചും പ്രതികരിച്ചതെന്നാണ് പ്രിയ വ്യക്തമാക്കിയത്. പിറകിൽ നിന്നും ആരോ തന്റെ മുടിയിൽ പിടിച്ചു വലിക്കുകയും ഇടുപ്പിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരോട് ഇരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വഴങ്ങിയില്ല ഇതിനെ തുടർന്നാണ് ഇടപെടേണ്ടി വന്നത്.
തന്നോട് മോശമായി പെരുമാറി കയ്യേറ്റം ചെയ്ത രണ്ട് പേർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഇതിലൊരാളെ തിരിച്ചറിഞ്ഞെന്നും പ്രിയ വ്യക്തമാക്കി.
#WATCH Madhya Pradesh: A protestor pulls hair of Rajgarh Deputy Collector Priya Verma, after she hits BJP workers and drags them. The clash broke out during a demonstration in support of #CAA. pic.twitter.com/7ckpZaFBkJ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.