HOME /NEWS /Buzz / Taj Mahal | ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി താജ് മഹലിന് സമാനമായ വീട് പണിത് ഭർത്താവ്

Taj Mahal | ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി താജ് മഹലിന് സമാനമായ വീട് പണിത് ഭർത്താവ്

Representational image.

Representational image.

മൂന്ന് വർഷമെടുത്താണ് വീട് പണികഴിപ്പിച്ചത്

  • Share this:

    മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ (Mumtaz Mahal)സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ആഗ്രയിലെ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ (Taj Mahal). താജ്മഹൽ സന്ദർശിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് എത്താറുള്ളത്. ഇപ്പോഴിതാ ഷാജഹാൻ (Shah Jahan) തന്റെ പ്രിയ പത്നിയുടെ സമരണയ്ക്കായി താജ്മഹൽ നിർമിച്ചതുപോലെ തന്നെ മദ്ധ്യപ്രദേശിലുള്ള ആനന്ദ് ചോക്സെ എന്ന വ്യക്തി തന്റെ പ്രിയതമയ്ക്കായി താജ്മഹലിന് സമാനമായ ഒരു വീട് പണിത് സമ്മാനിച്ചിരിക്കുകയാണ്.

    മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നുള്ള ആനന്ദ് ചോക്സെ ആണ് തന്റെ ഭാര്യക്ക് വേണ്ടി താജ്മഹൽ എന്ന സ്മാരകത്തിന്റെ പകർപ്പ് അതേപോലെ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുന്നത്. പ്രിയതമയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി, ഷാജഹാൻ മുംതാസിന് മനോഹരമായ സ്മാരകം നിർമ്മിച്ചത് പോലെ തന്നെ ആനന്ദ് ചോക്സെയും തന്റെ ഭാര്യയ്ക്ക് വേണ്ടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

    ഷാജഹാന്റെ ഭാര്യ മുംതാസ് മരിച്ച തന്റെ ജന്മനാട്ടിൽ എന്തുകൊണ്ട് താജ്മഹൽ നിർമ്മിച്ചില്ലെന്നും പകരം ആഗ്രയിൽ നിർമ്മിച്ചത് എന്തുകൊണ്ടാണെന്നും ചോക്സെ എപ്പോഴും ചിന്തിക്കുമായിരുന്നു. ഇതിനെ തുടർന്നാണ് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ നിലനിൽക്കുന്ന സ്മാരകമായി ബുർഹാൻപൂരിൽ താജ്മഹലിന് സമാനമായ വീട് നിർമ്മിച്ച് ഭാര്യയ്ക്ക് തന്നെ സമ്മാനിക്കാൻ ആനന്ദ് ചോക്സെ തീരുമാനിച്ചത്. കല്ലിലെ കൊത്തുപണികളും മറ്റും താജ്മഹലിനെ അനുകരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം വീട് നിർമ്മിക്കാൻ മൊത്തം മൂന്ന് വർഷമെടുത്തു.

    Also Read-Cleanest Cities In India | ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതെങ്ങിനെ?‍ നേട്ടം തുടർച്ചയായ അഞ്ചാം വർഷം

    വളവുകളുള്ള വാതിലുകളും സങ്കീർണ്ണമായ നിർമ്മാണ പ്രവർത്തനങ്ങളും താജ്മഹലിന്റെ മാതൃകയെ അനുകരിക്കുന്നവയാണ്. 4 കിടപ്പുമുറികളുള്ള ഒരു ആഡംബര വീടാണ് പ്രിയതമയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ആനന്ദ് ചോക്സെ നിർമ്മിച്ചത്. യഥാർത്ഥ സ്മാരകത്തിന്റെ കൃത്യതയും സൗന്ദര്യവും നിലനിർത്താൻ നിർമ്മാണ വേളയിൽ വീട് നിർമ്മിച്ച എഞ്ചിനീയർ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു.

    Also Read-റോഡിൽ നിറയെ കറൻസി നോട്ടുകൾ; വാരിയെടുത്ത് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടത് രണ്ടു മണിക്കൂർ

    യഥാർത്ഥ താജ് മഹലിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും ഇൻഡോറിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള വിവിധ കലാകാരന്മാരുടെ സഹായം തേടുകയും ചെയ്തതിന് ശേഷമാണ് ഈ വീട് നിർമ്മിച്ചത്. 29 അടി ഉയരമുള്ള താഴികക്കുടവും വശങ്ങളിൽ താജ്മഹൽ പോലുള്ള ഗോപുരങ്ങളും ഉള്ള ഈ വീട് താജ്മഹലിന്റെ യഥാർത്ഥ ഭംഗി വിളിച്ചോതുന്നു.

    വീടിന്റെ ഫ്ലോറിംഗിനായുള്ള വസ്തുക്കൾ രാജസ്ഥാനിലെ മക്രാനയിൽ നിന്നാണ് വാങ്ങിയത്. അതേസമയം വീടിന്റെ മനോഹരമായ ഫർണിച്ചറുകൾ മുംബൈയിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ നിർമ്മിച്ചതാണ്. നാല് കിടപ്പുമുറികൾ കൂടാതെ, വീട്ടിൽ ഒരു ലൈബ്രറിയും ധ്യാന മുറിയും ഉണ്ട്. യഥാർത്ഥ താജ്മഹലിനെ പോലെ തന്നെ തോന്നിപ്പിക്കുന്ന വീടിനുള്ളിലും പുറത്തുമുള്ള ലൈറ്റുകൾ രാത്രിയിൽ താജ്മഹൽ സ്മാരകത്തിന് സമാനമായ രീതിയിൽ അതിനെ പ്രകാശിക്കും.

    പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കുവാൻ നിരവധി മാർഗങ്ങളുണ്ട്. സമ്മാനങ്ങളും സർപ്രൈസുകളും നൽകി പ്രിയപ്പെട്ടവർ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. പൂക്കളും ചോക്കലേറ്റുകളും വിദേശയാത്രകളും വിലകൂടിയ വസ്ത്രങ്ങളുമെല്ലാം ചിലർ പ്രിയപ്പെട്ടവർക്കായി സമ്മാനിക്കാറുണ്ട്. എന്നാൽ പ്രിയതമയ്ക്ക് വളരെ വ്യത്യസ്തമായ ഒരു സമ്മാനം നൽകി ശ്രദ്ധേയനായിരിക്കുകയാണ് ആനന്ദ് ചോക്സെ.

    First published:

    Tags: Taj Mahal