നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ഇത് വൈറലാകുമെന്ന് പ്രതീക്ഷയില്ല; എല്ലാവര്‍ക്കും തുല്യ അവസരം';പുരുഷ എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍

    'ഇത് വൈറലാകുമെന്ന് പ്രതീക്ഷയില്ല; എല്ലാവര്‍ക്കും തുല്യ അവസരം';പുരുഷ എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍

    ഞാന്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്ന ആളാണ് എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ശശി തരൂര്‍ എം.പി ചിത്രം പങ്കുവെച്ചത്

    • Share this:
      വ്യത്യസ്തമായ എന്നാല്‍ വിവാദമായ പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് കഴിഞ്ഞ ദിസം ശശി തരൂര്‍ എം.പി വൈറലായിരുന്നത്. വനിതാ എം.പിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം തരൂര്‍ പങ്കുവെച്ചത് വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

      ഇപ്പോഴിതാ പുരുഷ എം.പിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് തരൂര്‍ എത്തിയിരിക്കുന്നത്. ഞാന്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്ന ആളാണ് എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ശശി തരൂര്‍ എം.പി ചിത്രം പങ്കുവെച്ചത്. ഈ ചിത്രം വൈറലാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ കുറിച്ചിട്ടുണ്ട്.



      കഴിഞ്ഞ ദിവസം വനിതാ എം.പിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ചിത്രത്തിന്റെ തലക്കെട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരും രംഗത്ത് വന്നിരുന്നു.

      Also Read - ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു? എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍

      'കങ്കണ ചരിത്രം വായിക്കണം'; സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍

      സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമാണെന്നാണ് ശശി തരൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

      കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്നാണ് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്‌നാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത് എന്ന് തരൂര്‍ പറഞ്ഞു.

      'എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം' എന്ന് പറഞ്ഞത് ഒരു യാചകന്റെ ഭാഷയാണോ എന്ന് തരൂര്‍ ചോദിച്ചു.

      ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.'1947 ല്‍ നമുക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു, 2014 ലാണ് നമുക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത്', കങ്കണ പറഞ്ഞു.

      ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും കങ്കണയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പ് പറയണമെന്നുമാണ് ഇതിനെതിരെ നിരവധി പേര്‍ പ്രതികരിച്ചത്.
      വരാനിരിക്കുന്ന തേജസ് എന്ന ചിത്രത്തിനായി ആന്‍ഡമാന്‍ ദ്വീപിലെ വീര്‍ സവര്‍ക്കര്‍ കഴിഞ്ഞിരുന്ന സെല്‍ കങ്കണ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ചരിത്രം എഴുതിയ ആളുകള്‍ ആ ഭാഗം ഒഴിവാക്കിയെന്നും വ്യാജ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന്റെ മനഃസാക്ഷിയെ കനത്ത അബോധാവസ്ഥയിലേക്ക് തള്ളിവിട്ടെന്നും സന്ദര്‍ശനത്തിന് ശേഷം താരം പറഞ്ഞിരുന്നു.
      Published by:Karthika M
      First published: