തെരുവ് നായയെ ക്രൂരമായി വെള്ളത്തിൽ കെട്ടിത്താഴ്ത്തി:  വീഡിയോ വൈറലായതോടെ രണ്ട് പേർ അറസ്റ്റിൽ

നിഷ്ഠൂരമായ ഈ ക്രൂരകൃത്യം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെലിബ്രിറ്റികളും മൃഗസംരക്ഷണ സംഘടന ആയ പെറ്റയും രംഗത്തെത്തി

News18 Malayalam | news18-malayalam
Updated: May 26, 2020, 12:44 PM IST
തെരുവ് നായയെ ക്രൂരമായി വെള്ളത്തിൽ കെട്ടിത്താഴ്ത്തി:  വീഡിയോ വൈറലായതോടെ രണ്ട് പേർ അറസ്റ്റിൽ
Twitter screengrab.
  • Share this:
ഭോപ്പാൽ: തെരുവ് നായയെ കാലുകൾ കൂട്ടിക്കെട്ടി അതിക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൗമാരക്കാരായ രണ്ട് പേരെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു മിണ്ടാപ്രാണിയോട് ഇവരുടെ ക്രൂരത. വാട്സ് ആപ്പിൽ പ്രചരിച്ച ഈ വീഡിയോ ആരോ ടിക് ടോക്കിൽ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പ്രതിഷേധം ഉയർത്തിയത്.

നിഷ്ഠൂരമായ ഈ ക്രൂരകൃത്യം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെലിബ്രിറ്റികളും മൃഗസംരക്ഷണ സംഘടന ആയ പെറ്റയും രംഗത്തെത്തി. സംഭവത്തിൽ ഇടപെട്ട പെറ്റ വീഡിയോയിൽ കാണുന്ന ആളുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. ' ഈ കൃത്യത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം വിവരം നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.., അക്രമാസക്തരായ ആളുകൾ ആദ്യം മൃഗങ്ങളോടാണ് ക്രൂരത കാണിക്കുന്നത് പിന്നീട് മനുഷ്യരിലേക്ക് തിരിയും.. അതുകൊണ്ട് മൃഗങ്ങളെയും മനുഷ്യരെയും സഹായിക്കാൻ ഇവരെ കുറിച്ച് വിവരം നല്‍കു' എന്നാണ് പെറ്റ സോഷ്യൽ മീഡിയയിൽ കുറിച്ചത്.



ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി മകൾ ആദിയ ഷെട്ടി എന്നിവയും വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ പെറ്റ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ട ഉജ്ജെയ്ൻ സ്വദേശിയായ ഒരു പത്തൊൻപതുകാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കൊപ്പം വൈകാതെ അറസ്റ്റും നടന്നു. പ്രതികളെ വളരെ വേഗം തന്നെ പിടികൂടിയ പൊലീസ് നടപടിയെ അഭിനന്ദിച്ചും പെറ്റ പ്രതികരിച്ചിട്ടുണ്ട്.


തമാശയ്ക്കായാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. മൃഗങ്ങളോടുള്ള അതിക്രമം തടയുന്ന നിയമം അടക്കം വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

First published: May 26, 2020, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading