• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി സ്ത്രീപക്ഷ പ്രവർത്തക

'വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി സ്ത്രീപക്ഷ പ്രവർത്തക

'പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും, അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല'- മൃദുലദേവി പറഞ്ഞു

വിനായകൻ

വിനായകൻ

 • Last Updated :
 • Share this:
  നടൻ വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണവുമായി സ്ത്രീപക്ഷപ്രവർത്തകയും കവിയുമായ മൃദുലദേവി ശശിധരൻ. 'സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ട വിനായകനൊപ്പമല്ല, ജാതീയമായി അധിക്ഷേപിക്കപ്പെട്ട വിനായകനൊപ്പമാണ് ഞാൻ' ഫേസ്ബുക്ക് പോസ്റ്റിൽ മൃദുലദേവി ശശിധരൻ വ്യക്തമാക്കി. 'ജീവിതത്തിൽ വിനായകൻ സ്ത്രീവിരുദ്ധത കാണിച്ചത് നേരിട്ട് അനുഭവമുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും, അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല'- മൃദുലദേവി പറഞ്ഞു. പുതിയ സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിനായകൻ സൈബർ ആക്രമണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നടത്തിയ പരാമർശത്തെ തുടർന്ന് വിനായകനെതിരെ ജാതി അധിക്ഷേപം നടത്തി. തുടർന്ന് ജാതിഅധിക്ഷേപങ്ങൾ നേരിടുന്നവരുടെ മുഖമായി വിനായകനെ അവതരിപ്പിച്ചുകൊണ്ട് സൈബർലോകത്ത് നിരവധിപ്പേർ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ മൃദുലദേവി ശശിധരൻ നിലപാട് വ്യക്തമാക്കിയത്.

  മൃദുലദേവി ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  ''നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ...''

  മൃദുലദേവി ശശിധരന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. മൃദുലദേവി ശശിധരന്‍റെ പോസ്റ്റ് ഷെയർ ചെയ്ത മനുഷ്യാവകാശ പ്രവർത്തക രേഖ രാജ്, വിനായകൻ സ്വയം പരിഷ്ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകൻ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ദിനു വെയിൽ പറയുന്നു. മൃദുലദേവിക്ക് ഐക്യദാർഢ്യവുമായി സൈബറിടത്തിൽ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

  രേഖാരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  വീണ്ടും ആവർത്തിക്കുന്നു ഒരു സ്ത്രീ തനിക്ക് നേരെ ലൈംഗിക കടന്ന് കയറ്റം നടന്നു എന്ന് വെളിപ്പെടുത്തിയാൽ പ്രാഥമികമായും അവളുടെ ഒപ്പം നിൽക്കും മറിച്ചാണ് കാര്യങ്ങൾ എന്ന് സംശയാതീതമായി തെളിയിക്കപ്പെടും വരെ! വയലൻസ് നേരിട്ടവരോട് തെളിവ് ചോദിക്കുന്നതിലും വലിയ അനീതിയില്ല.. അത് കൊണ്ട് വോയ്സ് റെക്കോർഡ് ഇത് വരെ കേട്ടില്ല എങ്കിലും മൃദുലയോടുള്ള വിശ്വാസവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നു
  സമുദായത്തിലെ ആൺകോയ്മയോടുള്ള സമരം വളരെ പ്രധാനപ്പെട്ടതാണ്.. ലൈംഗിക അതിക്രമം എത്ര മഹദ് വ്യക്തി ചെയ്താലും അയാൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അനുഭവിച്ച സ്ത്രീ എന്താണ് നീതിയെന്ന് വിശ്വസിക്കുന്നതാണ് ഇക്കാര്യത്തിൽ നീതിയെന്ന് ഞാൻ കരുതുന്നു.. അത് നിയമപരമായ നീക്കമാണെങ്കിലും പബ്ലിക്ക് ഷെയിമിങ്ങ് ആണെങ്കിലും എനിക്ക് സ്വീകാര്യമാണ്. തെളിവ് ചോദിക്കുന്നവരോടും അതിജീവിച്ചവളെ വിചാരണ ചെയ്യുന്നവരോടും സഹതാപം മാത്രം!!
  വിനായകൻ മാപ്പു പറയണം !

  ammu deepa_fb  ( വിവാദത്തിൽ വിനായകന്‍റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല)

  First published: