നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • MS Dhoni Retirement| 'നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു'; അസ്തമയ സൂര്യനെ നോക്കി നിൽക്കുന്ന ധോണിയുടെ ചിത്രത്തിനൊപ്പം സാക്ഷിയുടെ ഹൃദ്യമായ കുറിപ്പ്

    MS Dhoni Retirement| 'നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു'; അസ്തമയ സൂര്യനെ നോക്കി നിൽക്കുന്ന ധോണിയുടെ ചിത്രത്തിനൊപ്പം സാക്ഷിയുടെ ഹൃദ്യമായ കുറിപ്പ്

    ക്രിക്കറ്റിനോട് വിട പറഞ്ഞപ്പോൾ ധോണി കണ്ണീർ പിടിച്ചു നിർത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പാണെന്ന് സാക്ഷി പറയുന്നു.

    • Share this:
      ക്രിക്കറ്റിനോട് വിട പറഞ്ഞ് ആരാധകരെയും ക്രിക്കറ്റ് ആസ്വാദകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ശനിയാഴ്ച 7.29നാണ് 39കാരനായ ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. നിരവധി പേരാണ് താരത്തിന് ആദരമർപ്പിച്ചും അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദി അറിയിച്ചും രംഗത്തെത്തിയത്.

      വൈകാരികമായിട്ടുള്ളവയാണ് പല പോസ്റ്റുകളും. അത്തരത്തിൽ ഹൃദയം കവർന്ന ഒരു പോസ്റ്റാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടേത്. അസ്തമയ സൂര്യനെ നോക്കി നിൽക്കുന്ന ധോണിയുടെ ചിത്രത്തിനൊപ്പമാണ് സാക്ഷിയുടെ പോസ്റ്റ്. ക്രിക്കറ്റിനോട് വിട പറഞ്ഞപ്പോൾ ധോണി കണ്ണീർ പിടിച്ചു നിർത്തിയിട്ടുണ്ടാകുമെന്ന് സാക്ഷി പറയുന്നു.

      ധോണി പറഞ്ഞതും ചെയ്തതുമെല്ലാം എല്ലാവരും മറന്നാലും അദ്ദേഹം നൽകിയ അനുഭവങ്ങൾ ഒരിക്കൽ മറക്കില്ലെന്നും സാക്ഷി വ്യക്തമാക്കുന്നു. നേരത്തെ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് സാക്ഷി കമന്റ് ചെയ്തിരുന്നു. രണ്ട് ഇമോജികളിലൂടെ മാത്രമാണ് സാക്ഷി പ്രതികരിച്ചത്. ഒന്ന് ഹൃദയത്തിന്റെ ഇമോജിയും മറ്റൊന്ന് തൊഴുകൈയ്യുടെ ഇമോജിയുമായിരുന്നു.

      'നിങ്ങളുടെ നേട്ടങ്ങളിൽ നിങ്ങൾക്ക് അഭിമാനിക്കാം.
      ഗെയിമിന് നിങ്ങള്‍ മികച്ചത് നൽകിയതിന് അഭിനന്ദനങ്ങൾ.
      നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങൾ എന്ന വ്യക്തിയെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു!
      നിങ്ങളുടെ അഭിനിവേശത്തോട് വിടപറയുമ്പോൾ നിങ്ങൾ ആ കണ്ണുനീർ പിടിച്ചിരിക്കണം എന്ന് എനിക്ക് ഉറപ്പുണ്ട്.
      നിങ്ങള്‍ക്ക് ആരോഗ്യവും സന്തോഷവും ഒപ്പം ഇനി മികച്ചത് ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു! - സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താങ്ക്യു എംഎസ്ഡി, പ്രൗഡ് എന്നീ ഹാഷ് ടാഗുകളിലാണ് സാക്ഷിയുടെ പോസ്റ്റ്.




      “നിങ്ങൾ പറഞ്ഞത് ആളുകൾ മറക്കും, നിങ്ങൾ ചെയ്‌തത് ആളുകൾ മറക്കും, പക്ഷേ നിങ്ങൾ അവർക്ക് നൽകിയ അനുഭവങ്ങൾ ആളുകൾ ഒരിക്കലും മറക്കില്ല- എന്ന മായ അഞ്ചേല്യൂവിന്റെ വാക്കുകളും സാക്ഷി പങ്കുവെച്ചിട്ടുണ്ട്.










      View this post on Instagram





      Thanks a lot for ur love and support throughout.from 1929 hrs consider me as Retired


      A post shared by M S Dhoni (@mahi7781) on






      "എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ."- വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ട് ധോണി ഇങ്ങനെയായിരുന്നു ഇൻസ്റ്റയിൽ കുറിച്ചത്.



      2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
      Published by:Gowthamy GG
      First published:
      )}