• HOME
  • »
  • NEWS
  • »
  • buzz
  • »
  • MS DHONIS FAMILY CELEBRATES ONAM FESTIVAL SAKSHI DHONI SHARE PHOTOS IN INSTAGRAM

ഓണസദ്യയുണ്ട് ഓണം ആഘോഷിച്ച് ധോണിയും കുടുംബവും - ചിത്രങ്ങൾ കാണാം

22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികൾക്ക് ഓണാശംസകൾ കൂടി സാക്ഷി നേർന്നിട്ടുണ്ട്.

22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികൾക്ക് ഓണാശംസകൾ കൂടി സാക്ഷി നേർന്നിട്ടുണ്ട്.

22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികൾക്ക് ഓണാശംസകൾ കൂടി സാക്ഷി നേർന്നിട്ടുണ്ട്.

  • Share this:
    മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ കുടുംബം. ഐ പി എൽ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യുഎഇയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിനൊപ്പം എത്തിയ അദ്ദേഹത്തിന്റെ കുടുംബം വളരെ ഗംഭീരമായാണ് മലയാളികളുടെ ഉത്സവം ആഘോഷിച്ചത്.

    വലിയൊരു ഓണസദ്യ തന്നെ ഉണ്ടുകൊണ്ടാണ് കുടുംബം ഓണാഘോഷത്തിൽ പങ്കുചേർന്നത്. ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികൾക്ക് ഓണാശംസകൾ കൂടി സാക്ഷി നേർന്നിട്ടുണ്ട്.



    ഇതോടൊപ്പം ധോണിയുടെ മകളായ സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയിൽ വിളമ്പിയ ചോറിനും മറ്റ് വിഭവങ്ങൾക്ക് മുന്നിൽ കഴിക്കാൻ ഇരിക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചിട്ടുള്ളത്.



    ഇവർക്ക് കേരളക്കരയോടുള്ള പ്രിയം മുൻപും വെളിപ്പെട്ടിട്ടുള്ളതാണ്. മുൻപ് മലയാളം പാട്ടുകൾ പാടി മലയാളികളെ കയ്യിലെടുക്കാൻ ധോണിയുടെ മകളായ സിവയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ ഇഷ്ടഗാനങ്ങളായ 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ', 'കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ', എന്നീ ഗാനങ്ങൾ പാടുന്ന സിവയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും മകൾ മലയാളം പാട്ടുകൾ പഠിച്ചു പാടുന്നത് എങ്ങനെ എന്നത് സാക്ഷി വെളിപ്പെടുത്തിയപ്പോൾ എല്ലാവരും കൊച്ചു സിവയുടെ പാട്ടുകൾ കൗതുകപൂർവ്വം കേൾക്കുകയായിരുന്നു. സിവയെ പരിപാലിക്കുന്ന ഷീല എന്ന ആയയാണ് മലയാളം പാട്ടുകൾ പഠിപ്പിച്ചു കൊടുത്തത് എന്നാണ് സാക്ഷി വ്യക്തമാക്കിയത്.

    Also read- ഐപിഎല്‍ രണ്ടാം പാതി സ്‌റ്റൈല്‍ ആകുമെന്ന് ധോണി; കളര്‍ഫുള്‍ പ്രൊമോ വീഡിയോ പുറത്തിറക്കി സ്റ്റാര്‍സ്‌പോര്‍ട്‌സ്

    അതേസമയം രണ്ടാം പാദ മത്സരങ്ങൾക്കായി ധോണിയുടെ നേതൃത്വത്തിൽ യുഎഇയിൽ എത്തിയ ചെന്നൈ ടീം അവരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ സീസണിൽ പാടെ നിറംമങ്ങിയതിന് ശേഷം ഈ സീസണിൽ മികച്ച പ്രകടനം നടത്തി വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.

    Also read- IPL 2021| ആദം സാംപയ്ക്ക് പകരം വാനിന്ദു ഹസരങ്ക, മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ്‌ കാറ്റിച്ച്; രണ്ടാം പാദത്തിന് മുൻപ് ആർസിബിയിൽ നിർണായക മാറ്റങ്ങൾ

    കോവിഡ് വ്യാപനം മൂലം ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ 10 പോയിന്റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് നിൽക്കുന്നത്. യുഎഇയിലെ രണ്ടാം പാദത്തിൽ കളത്തിൽ ഇറങ്ങുന്ന ആദ്യ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമായാണ് യുഎഇയിലെ അവരുടെ ആദ്യ മത്സരം. രണ്ടാം പാദ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി മുംബൈ ഇന്ത്യൻസും യുഎഇയിൽ എത്തിയിട്ടുണ്ട്.
    Published by:Naveen
    First published:
    )}