• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലഗേജ് തിരികെ കിട്ടാൻ വീണ്ടും വിമാന ടിക്കറ്റെടുത്ത് യുവാവ്

Viral | വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലഗേജ് തിരികെ കിട്ടാൻ വീണ്ടും വിമാന ടിക്കറ്റെടുത്ത് യുവാവ്

അയര്‍ലണ്ടില്‍ നിന്നുള്ള ഒരു യാത്രക്കാരന്‍ തന്റെ ലഗേജ് തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് വാര്‍ത്തയായിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം അയാള്‍ സ്വന്തമായി പരിഹരിച്ച രീതിയാണ് വാർത്ത വൈറലായി മാറാൻ കാരണം.

 • Last Updated :
 • Share this:
  യാത്രാ സീസണുകൾ (Travel season) വ്യോമയാന മേഖലയിൽ (aviation industry) കൂടുതല്‍ തിരക്കുള്ള ദിനങ്ങളായിരിക്കും. ഇതോടൊപ്പം ജീവനക്കാരുടെ കുറവ് കൂടി ഉണ്ടായാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുണ്ടായ (Dublin aviation) അത്തരെമൊരു പ്രശ്‌നമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിന് പുറമെ, വിമാനം വൈകിയതും കാലതാമസവും ജീവനക്കാരുടെ അഭാവവും ലഗേജുകള്‍ (luggage.) തിരികെ എത്തിക്കുന്നതിലെ കാലതാമസമുള്‍പ്പെടെ മറ്റ് ചില പ്രശ്‌നങ്ങളും ഡബ്ലിന്‍ എയർപോർട്ടിൽ ഉണ്ടായി.

  അയര്‍ലണ്ടില്‍ നിന്നുള്ള ഒരു യാത്രക്കാരന്‍ തന്റെ ലഗേജ് തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് വാര്‍ത്തയായിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം അയാള്‍ സ്വന്തമായി പരിഹരിച്ച രീതിയാണ് വാർത്ത വൈറലായി മാറാൻ കാരണം.

  ഡെര്‍മോട്ട് ലെനന്‍ എന്ന ഐറിഷ്‌കാരന്‍ ജൂണ്‍ 28-ന് ആസ്ട്രെലിയയിലെ ബ്രിസ്‌ബേനില്‍ നിന്ന് ഡബ്ലിനില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം നടന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിലെ ലഗേജ് ക്ലെയിം കൗണ്ടറിലെ താമസം കാരണം ലഗേജില്ലാതെയാണ് ലെനനിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

  എന്നാല്‍ ഒരാഴ്ചയോളം ക്ഷമയോടെ കാത്തിരുന്നിട്ടും വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ഇതേതുടര്‍ന്ന് ജൂലൈ നാലിന് ലഗേജ് വാങ്ങാന്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. നിയന്ത്രിത മേഖലയായ ഇവിടേക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ എല്ലാവരെയും കടത്തിവിട്ടില്ല. മാത്രമല്ല ഇവിടേക്കുള്ള പലഘട്ടങ്ങളിലായുള്ള സുരക്ഷാ പരിശോധനകള്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു.

  ഇതേതുടര്‍ന്ന് ലെഗേജുകള്‍ തിരികെ ലഭിക്കുന്നതിനായി ലെനന്‍ ഒരു വിമാനടിക്കറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് കൈയിലുള്ളതു കൊണ്ട് ലെനനിന് നേരിട്ട് ബാഗേജ് വിഭാഗത്തിലേയ്ക്ക് പോകാന്‍ സാധിച്ചു.

  'ഞാന്‍ വെബ്സൈറ്റ് നോക്കി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് എടുത്തു. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയിലേക്കുള്ള 18 യൂറോയുടെ ടിക്കറ്റായിരുന്നു അത്- ലെനന്‍ പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

  ഒടുവില്‍, ജൂലൈ 5ന്, വിമാനത്താവളത്തില്‍ ഏറെ നേരം ചെലവാക്കി തന്നെ ഇയാള്‍ക്ക് തന്റെ ലഗേജ് തിരികെ ലഭിച്ചു. എന്നാല്‍ ലഗേജ് ക്ലെയിം ഏരിയയില്‍ എത്തിയ ലെനണ്‍ ആ രംഗം കണ്ട് ഞെട്ടിപ്പോയി. ആയിരക്കണക്കിന് ബാഗുകളാണ് അവിടെ ചിതറിക്കിടന്നതെന്ന് ലെനന്‍ പറഞ്ഞു. ചിലതില്‍ കഴിഞ്ഞ മാസത്തെ തീയതികളാണ് ടാഗ് ചെയ്തിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.

  പ്രശ്‌നം വാർത്തയായതോടെവിശദീകരണവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (ഡിഎഎ) ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു. വിവിധ എയര്‍ലൈനുകളുട ലഗേജ് കൈകാര്യം ചെയ്യുന്നത് തങ്ങളുടെ കീഴിലല്ലെന്നാണ് ഡിഎഎ പറഞ്ഞത്.

  ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ്, ബാഗേജ് ഡെലിവറി എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം യാത്രക്കാരുടെ അതത് എയര്‍ലൈനുകള്‍ക്കും അവരുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്റുമാര്‍ക്കും ആണെന്ന് ഡിഎഎ വക്താവ് അറിയിച്ചു.
  Published by:Amal Surendran
  First published: