‘ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്... എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’ - കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായ വീഡിയോയിലെ ഏറ്റവും ആകർഷകമായ ഡയലോഗാണ് ഈ എഴുതിയിരിക്കുന്നത്. കുഞ്ഞു മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലാണ് വീഡിയോ പ്രചരിച്ചത്. നിസ്സാരകാര്യങ്ങൾക്ക് പോലും മനസ് തകർന്നു പോകുന്ന ആളുകൾ ഈ വീഡിയോ കാണണമെന്ന് പറഞ്ഞായിരുന്നു വീഡിയോ പ്രചരിച്ചത്.
മോട്ടിവേഷണൽ ഡയലോഗിന്റെ ചുവടു പിടിച്ച് നിരവധി ട്രോളുകളും ഉണ്ടായി. ഒരു ചെറിയ കടലാസ് പൂവ് ഉണ്ടാക്കാൻ ഫായിസ് നടത്തിയ ശ്രമങ്ങളും ഒടുവിൽ ആ ശ്രമം പാളി പോയപ്പോൾ പതറാതെ നിന്ന് ‘‘ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്... എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’’ എന്ന് പറഞ്ഞതാണ് ഫായിസിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്.
ഫായിസിന്റെ ഡയലോഗ് അവസാനം കടമെടുത്തിരിക്കുന്നത് മിൽമയാണ്. മലബാർ മിൽമ അവരുടെ ഫേസ്ബുക്ക് പേജിലാണ് ഫായിസിന്റെ വാക്കുകൾ കടമെടുത്ത് പരസ്യം നൽകിയത്. അത് ഇങ്ങനെ, 'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ!'.
You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]അങ്ങനെ ഫായിസിന്റെ ഡയലോഗ് നൈസ് ആയി എടുത്ത് വീശിയ മിൽമയെ നാട്ടുകാരും വെറുതെ വിട്ടില്ല. കമന്റ് ബോക്സിൽ നിറയെ ഫായിസിന് പേറ്റന്റ് ചാർജ് കൊടുക്കണമെന്ന ആവശ്യമാണ്. 'പരസ്യക്കമ്പനി ഉണ്ടാക്കിത്തന്ന ക്യാപ്ഷനാർന്നേൽ കാശു വാരിക്കോരി കൊടുക്കുവാർന്നല്ലോ. ആ പയ്യനു തക്കതായ ഒരു പ്രതിഫലം / സമ്മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഒരു കമന്റ്. സമാനമായ അഭിപ്രായമാണ് കമന്റുകളിൽ ഏറെയും.
അതേസമയം, മിൽമ മലബാറിന്റെ പുതിയ പരസ്യവാചകത്തിന് ഫായിസിന് അർഹമായ പ്രതിഫലം നൽകുമെന്നും പയ്യനുമായി ബന്ധപ്പെടുന്നുണ്ടെന്നും മിൽമ മലബാർ എം.ഡി അറിയിച്ചതായി സൂചനയുണ്ട്. മലപ്പുറം കുഴിമണ്ണ ഇസ്സത്ത് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫായിസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.