യാചകൻ മരിച്ചപ്പോൾ ലക്ഷാധിപതി; 1.5 ലക്ഷം രൂപയുടെ നാണയതുട്ടുകൾ എണ്ണിത്തീരാൻ എട്ട് മണിക്കൂർ!

വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലക്ഷകണക്കിന് രൂപയുടെ സമ്പാദ്യം കണ്ടെത്തിയത്...

news18-malayalam
Updated: October 7, 2019, 9:27 PM IST
യാചകൻ മരിച്ചപ്പോൾ ലക്ഷാധിപതി; 1.5 ലക്ഷം രൂപയുടെ നാണയതുട്ടുകൾ എണ്ണിത്തീരാൻ എട്ട് മണിക്കൂർ!
coin
  • Share this:
ന്യൂഡൽഹി: മുംബൈയിൽ അപകടത്തിൽ മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് പൊലീസ് ഞെട്ടി. ഭിക്ഷക്കാരനായ ബിർജു ചന്ദ്ര ആസാദിന്റെ ഒറ്റമുറി വീട്ടിൽനിന്ന് ലക്ഷകണക്കിന് രൂപയുടെ സമ്പാദ്യം പൊലീസ് കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് 8.77 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള രേഖകളും 1.5 ലക്ഷം രൂപയുടെ നാണയങ്ങളും പോലീസ് കണ്ടെത്തി.

ഭിക്ഷക്കാരനായ ബിർജു ചന്ദ്ര ആസാദിന്റെ ഒറ്റമുറി വീട്ടിൽ നാണയതുട്ടുകൾ എണ്ണിത്തീർക്കാൻ പോലീസുകാർക്ക് എട്ട് മണിക്കൂർ ചെലവഴിക്കേണ്ടിവന്നു 1.5 ലക്ഷം രൂപ മൂല്യമുള്ള നാണയതുട്ടുകളാണ് എണ്ണിത്തീർത്തത്. തെക്കുകിഴക്കൻ മുംബൈയിലെ ഗോവാണ്ടിയിലെ ഒരു ചേരിയിലാണ് ബിർജു ചന്ദ്ര ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇയാളുടെ വീട്ടിൽനിന്ന് പണം, ബാങ്ക് നിക്ഷേപം നടത്തിയിട്ടുള്ള രേഖകൾ, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു.

എം.പിക്ക് നൽകിയ ഓംലെറ്റിൽ മുട്ടത്തോട്; ഭക്ഷണവിതരണക്കാർക്ക് പിഴ ചുമത്തി എയർഇന്ത്യ

ഗോവണ്ടിക്കും മൻഖുർഡ് സ്റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ബിർജു ചന്ദ്ര ആസാദ് അപകടത്തിൽ മരിച്ചതെന്ന് മുംബൈ പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്ടോബർ നാലിന് ആസാദിന്റെ അപകടത്തിന് ശേഷം പോലീസ് ബന്ധുക്കളെ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. അങ്ങനെയിരിക്കെയാണ് ബിർജു ചന്ദ്ര ആസാദ് താമസിച്ചിരുന്ന ഗോവണ്ടിയിലെ അദ്ദേഹത്തിന്റെ വീട് പൊലീസ് കണ്ടെത്തുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലക്ഷകണക്കിന് രൂപയുടെ സമ്പാദ്യം കണ്ടെത്തിയത്. അയാളുടെ സ്വത്തിന് അവകാശികളായ ഉറ്റ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ സ്ഥിര നിക്ഷേപം സുരക്ഷിതമായി സൂക്ഷിക്കാൻ പൊലീസ് ബാങ്ക് അധികൃതരോട് പറഞ്ഞു.
First published: October 7, 2019, 9:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading