• HOME
  • »
  • NEWS
  • »
  • buzz
  • »
  • Life Savers | യാത്രയ്ക്കിടെ അപസ്മാരമുണ്ടായ 5 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത് ബസ് ജീവനക്കാർ; പ്രശംസിച്ച് സച്ചിന്‍ ടെണ്ടുൽക്കർ

Life Savers | യാത്രയ്ക്കിടെ അപസ്മാരമുണ്ടായ 5 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത് ബസ് ജീവനക്കാർ; പ്രശംസിച്ച് സച്ചിന്‍ ടെണ്ടുൽക്കർ

ജീവനക്കാര്‍ ശിവത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക മാത്രമല്ല, അവരുടെ ഒരു ദിവസത്തെ വരുമാനം ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കുകയും ചെയ്തു.

ബസ് ജീവനക്കാരെ ബെസ്റ്റ് ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര അഭിനന്ദിക്കുന്നു (Image : Twitter)

ബസ് ജീവനക്കാരെ ബെസ്റ്റ് ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര അഭിനന്ദിക്കുന്നു (Image : Twitter)

  • Share this:
    മുംബൈയില്‍ BEST (Brihanmumbai Electric Supply and Transport) ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപസ്മാരം (seizures) അനുഭവപ്പെട്ട അഞ്ച് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത് ബസ്സിലെ ജീവനക്കാര്‍. ശിവം പാര്‍ക്കര്‍ എന്ന കുട്ടി അമ്മ പൂജയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് 12.55 ഓടെയാണ് സംഭവം. കുട്ടി രോഗലക്ഷണങ്ങൾ കാട്ടി തുടങ്ങിയതോടെ ഡ്രൈവര്‍ കിഷോര്‍ വസന്ത് ഡെയ്ന്‍, കണ്ടക്ടര്‍ അപ്പാ സാഹെബ് തുല്‍ഷിറാം ലോഹര്‍, ട്രാഫിക് ഓഫീസര്‍ രാജേഷ് വിചാരേ എന്നിവര്‍ യാത്രക്കാരോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് റൂട്ട് മാറ്റി നേരെ ആശുപത്രിയിലേക്ക് (hospital) തിരിച്ചു.

    ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം കുട്ടിക്ക് കൃത്യസമയത്ത് വൈദ്യസഹായം (medical help) നല്‍കാനായി. ജീവനക്കാര്‍ ശിവത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക മാത്രമല്ല, അവരുടെ ഒരു ദിവസത്തെ വരുമാനം (earnings) ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കുകയും ചെയ്തു. കുട്ടിയെ ബെസ്റ്റ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ച സമയത്ത് ഠാക്കൂര്‍ ആശുപത്രിയിലുണ്ടായിരുന്ന തന്‍വി ഗവന്‍കര്‍ എന്ന പെണ്‍കുട്ടിയാണ് സംഭവം ഫേസ്ബുക്കിലൂടെ (facebook) പങ്കുവെച്ചത്. അമ്മ കുട്ടിയെക്കുറിച്ചോർത്ത് കരയുമ്പോള്‍ ബസ് കണ്ടക്ടര്‍ ശിവത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നുവെന്നും തന്‍വി പോസ്റ്റില്‍ കുറിച്ചു.

    തന്‍വി പറയുന്നതനുസരിച്ച്, ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയില്‍ തന്‍വി ആശുപത്രിയിലെ കൗണ്ടറില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കുട്ടിയ്ക്ക് അപസ്മാരം ഉണ്ടായ ഉടനെ യാത്രക്കാരെ ഇറക്കി ബസ്സ് ആശുപത്രിയിലേക്ക് എത്തുകയായിരുന്നുവെന്നും തന്‍വിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

    സംഭവം പുറത്തറിഞ്ഞതോടെ, ബെസ്റ്റ് ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര ജീവനക്കാരനെ അഭിനന്ദിച്ചു. മാത്രമല്ല, കുട്ടിയെ രക്ഷിച്ച ജീവനക്കാരുടെ നിസ്വാര്‍ത്ഥ പരിശ്രമത്തെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഇന്ന് നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന ഏറ്റവും നല്ല കാര്യം'' എന്നാണ് സച്ചിന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വാർത്ത പങ്കുവച്ച് കുറിച്ചത്.




    ഇതുകൂടാതെ, ഡ്രൈവറെയും കണ്ടക്ടറെയും ട്രാഫിക് ഓഫീസറെയും നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രശംസിക്കുകയും നിങ്ങളാണ് ഹീറോകളെന്ന് വാഴ്ത്തുകയും ചെയ്തു. ഒരു ഉപയോക്താവ് ജീവനക്കാര്‍ക്ക് ഇതിനുള്ള പ്രതിഫലം നല്‍കണമെന്നും പറഞ്ഞു.

    മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബസില്‍ (Bus) വച്ച് ഹൃദയാഘാതമുണ്ടായ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത് അതേ വാഹനത്തിലുണ്ടായിരുന്ന നഴ്സിന്റെയും വനിതാ കണ്ടക്ടറുടെയും ബസ് ഡ്രൈവറുടെയും സമയോചിതമായ ഇടപെടല്‍ ആയിരുന്നു.
    Published by:Naveen
    First published: