• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ ദിവസവും 500 രൂപ; തെരുവോര കച്ചവടക്കാരിക്ക് സഹായവുമായി മുംബൈ പൊലീസ്

ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ ദിവസവും 500 രൂപ; തെരുവോര കച്ചവടക്കാരിക്ക് സഹായവുമായി മുംബൈ പൊലീസ്

തെരുവിൽ പൂക്കൾ വിൽക്കുന്ന പ്രായമായ ഒരു സ്ത്രീയെയാണ് പൊലീസുകാരൻ സഹായിക്കാനെത്തിയത്.  ദിവസവും 500 രൂപ വച്ച്, ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ എല്ലാ ദിവസവും പണം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

(Credit: Twitter)

(Credit: Twitter)

 • Last Updated :
 • Share this:
  മുംബൈ: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻ‌നിരയിലെ പോരാളികളാണ് പൊലീസ് ഉദ്യോഗസ്ഥരും. പതിവ് ചുമതലകൾ കൂടാതെ, ജനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസുകാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ലോക്ക്ഡൗണിനിടയില്‍ ചില പൊലീസുകാരുടെ സാധാരണക്കാരനോടുള്ള പെരുമാറ്റം ജനങ്ങൾക്കിടയിൽ അസ്വാരസ്യം ഉയർത്തിയിരുന്നു.   എന്നാൽ മുംബൈയിലെ ഒരു പൊലീസുകാരന്റെ പ്രവർത്തി ഈ ഒരു ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലുള്ളതാണ്.

  ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ, നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന പ്രായം ചെന്ന ഒരു തൊരുവോര കച്ചവടക്കാരിയെ സഹായിക്കുന്ന മുംബൈയിലെ പൊലീസുകാരനാണ് സമൂഹമാധ്യമങ്ങളിലൂടെ കയ്യടി നേടിയത്. തന്റെ പതിവ് ജോലികൾക്ക് പുറമെയാണ് പൊലീസുകാരൻ ഈ സ്ത്രീക്ക് സഹായങ്ങൾ നൽകുന്നത്.

  Also Read-ഹൈദരാബാദിലെ മുസ്ലീം പള്ളി 40 കോവിഡ് രോഗികൾക്കുളള സെന്ററായി

  തെരുവിൽ പൂക്കൾ വിൽക്കുന്ന പ്രായമായ ഒരു സ്ത്രീയെയാണ് പൊലീസുകാരൻ സഹായിക്കാനെത്തിയത്.  ദിവസവും 500 രൂപ വച്ച്, ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ എല്ലാ ദിവസവും പണം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ഒരു നഗരമാണ് മുംബൈ. അതുകൊണ്ടു തന്നെ ഈ തുക നൽകുന്നതിന് പകരമെന്നോണം സുരക്ഷിതമായി വീടിനുള്ളിൽ തന്നെ ഇരിക്കണമെന്നും കച്ചവടക്കാരിയോട് പൊലീസ് പറഞ്ഞു.  പൊലീസുകാരന്റെ ഈ പ്രവർത്തി ഒരു ചിത്രത്തിനൊപ്പം ഒരാൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. നിരവധിപേരാണ് ഈ ദയാപ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പതിവു ജോലികൾക്ക് പുറമേ പൊലീസുകാർ തങ്ങളുടെ കരുണയും സ്നേഹവും പ്രകടിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

  അമ്മ നിർമ്മിച്ച മാസ്‌ക്കുകൾ വിൽക്കുന്ന ഒരു കുട്ടിയെ,  മധ്യപ്രദേശിലെ സൈലാനയിൽ നിന്നുള്ള ശിവമംഗൽ സെംഗാർ എന്ന ഒരു പൊലീസുകാരൻ സഹായിച്ചതും ഈ അടുത്താണ്. ഇതും വാർത്തകളിൽ ഇടം നേടിയിരുന്നു.

  Also Read-ജോലിയെന്താണെന്ന് വീട്ടുകാരോട് പോലും പറയില്ല': സങ്കടങ്ങൾ പിപിഇ കിറ്റുകളിലൊളിപ്പിച്ച് ശ്മശാന ജീവനക്കാർ

  പട്രോളിംഗിനിടെ ജയ്ദീപ് എന്ന കുട്ടി മാസ്ക് വിൽക്കുന്നതായി സെംഗർ കണ്ടു. തന്റെ അമ്മയാണ് ഈ മാസ്കുകൾ തയ്ച്ചതെന്നും കൊറോണ വൈറസിൽ നിന്ന് ആളുകൾക്ക് രക്ഷനേടാൻ വേണ്ടി അവ വിൽക്കുകയാണെന്നും ജയ്ദീപ് പറഞ്ഞു. കൊച്ചുകുട്ടിയുടെ ഈ പ്രവൃത്തിയിൽ ആകൃഷ്ടനായ സെംഗർ മാസ്‌ക് വിലയെക്കുറിച്ച് അന്വേഷിക്കുകയും 10 രൂപ വിലയുള്ള മാസ്കുകൾ വാങ്ങി  അവിടെയുള്ള പ്രാദേശിക ഗോത്രവർഗക്കാർക്കിടയിൽ സൗജന്യമായി നൽകുകയും ചെയ്തു.

  സമാനമായി മറ്റൊരു സംഭവത്തിൽ, തെരുവിൽ ഭക്ഷണത്തിനായി യാചിച്ചു നടന്ന രണ്ട് കുട്ടികൾക്ക് തന്റെ ഉച്ചഭക്ഷണം പകുത്ത് നൽകിയ പൊലീസ് കോൺസ്റ്റബിൾ മഹേഷും ഇന്റർനെറ്റിലെ താരമായിരുന്നു. നിരവധി പേരാണ്  ഈ പ്രവർത്തിയെ അഭിനന്ദിച്ചെത്തിയത്. തനിക്കായി കൊണ്ടുവന്ന ഉച്ച ഭക്ഷണം മഹേഷ് തെരുവിലെ കുട്ടികൾക്ക് പങ്കുവെച്ചു കൊടുക്കുന്ന ഒരു ചെറിയ വീഡിയോ തെലങ്കാന സ്റ്റേറ്റ് പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിൽ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.

  ഡ്യൂട്ടിയിലായിരുന്ന ഹൈദരാബാദിലെ പൻജഗുട്ട പ്രദേശത്താണ് സംഭവം. രണ്ട് കുട്ടികളും തെരുവിൽ ഭക്ഷണത്തിനായി യാചിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മഹേഷ് താൻ കൊണ്ടുവന്ന ഭക്ഷണമെടുത്ത് കുട്ടികൾക്ക് വിളമ്പുകയായിരുന്നു.
  Published by:Asha Sulfiker
  First published: