• HOME
  • »
  • NEWS
  • »
  • buzz
  • »
  • കൊന്ന കൊതുകുകളെ കുപ്പിയിലടച്ച് ഗുണ്ടാത്തലവൻ കോടതിയിൽ; 'ജയിലിൽ കൊതുകുവല വേണം'

കൊന്ന കൊതുകുകളെ കുപ്പിയിലടച്ച് ഗുണ്ടാത്തലവൻ കോടതിയിൽ; 'ജയിലിൽ കൊതുകുവല വേണം'

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഗുണ്ടാത്തലവനാണ് താൻ ജയിലിൽവച്ച് കൊന്ന കൊതുകുകളെ കുപ്പിയിലാക്കി കോടതിയിലെത്തിയത്

  • Last Updated :
  • Share this:
    മുംബൈ: ജയിലിൽ അനുഭവിക്കുന്ന ദുരിതം അറിയിക്കാൻ ഒരു കുപ്പിയില്‍ താന്‍ കൊന്ന കൊതുകുകളുമായി കോടതിയിലെത്തി ഗുണ്ടാത്തലവന്‍ ഇജാസ് ലക്ക്ഡവാല. വ്യാഴാഴ്ച മുംബൈ കോടതിയിലാണ് കൗതുകകരമായ സംഭവം. ഒരു കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷ ഇജാസ് നല്‍കിയെങ്കിലും കോടതി തള്ളികളഞ്ഞു.

    ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ ഇജാസിനെ 2020 ജനുവരിയിലാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇജാസ്.

    2020ല്‍ ജുഡീഷ്യല്‍ കേസില്‍ ജയിലിലായപ്പോൾ കൊതുകുവല ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ക്ക് കൊതുകുവലയല്ലാതെ മറ്റു കൊതുക് പ്രതിരോധ മാർഗങ്ങൾ പരീക്ഷിക്കാമെന്ന് കോടതി പറഞ്ഞു. ഇജാസിന് പുറമേ മറ്റു പ്രതികളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.

    Also Read- ആശ്വാസം! കരയിലല്ല, 23 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ ഭാഗം പസഫിക് സമുദ്രത്തിൽ വീണു

    ചില കേസുകളിൽ സമാനമായ ആവശ്യങ്ങൾ കോടതി അംഗീകരിക്കുമ്പോൾ മറ്റു ചില കേസുകളിൽ ആവശ്യം തള്ളാറുമുണ്ട്. ഗുണ്ടാത്തലവൻ ഡി കെ റാവുവിന്റെ സാമാന ആവശ്യം ഒരു ജഡ്ജി അനുവദിച്ചപ്പോൾ, എൽഗർ പരിഷത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രതിയായ ചിലർക്ക് ഇതേ ആവശ്യം നിരാകരിക്കപ്പെട്ടു. എന്നാൽ ജയിലിലെ കൊതുകുശല്യത്തിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

    കഴിഞ്ഞ സെപ്റ്റംബറിൽ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖ ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജിയിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

    English Summary: Gangster Ejaz Lakdawala wanted a mosquito net and created quite a buzz when he took a plastic bottle filled with dead mosquitoes to a court to highlight conditions in his prison cell. But the ploy did not work and his request for a net was turned down.
    Published by:Rajesh V
    First published: