• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആരാധകരെ ശാന്തരാകുവിന്‍'; മുംബൈ ഇന്ത്യന്‍സിന്റെ മലയാളം പോസ്റ്റ് വൈറല്‍

'ആരാധകരെ ശാന്തരാകുവിന്‍'; മുംബൈ ഇന്ത്യന്‍സിന്റെ മലയാളം പോസ്റ്റ് വൈറല്‍

'അടികള്‍ പലവിധം, സെവന്‍സിനടി, പൂരത്തിനടി, പിന്നെ HITMAN ന്റെ അടി' എന്നായിരുന്നു ചിത്രത്തിന് മുംബൈ ഇന്ത്യന്‍സ് നല്‍കിയ അടിക്കുറിപ്പ്

  • Share this:
കാര്യവട്ടത്ത് ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരം നടക്കാനിരിക്കെ ആരാധകരുടെ ആവേശം നിറയുകയാണ്. സ്‌റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന താരങ്ങളുടെ കട്ട് ഔട്ട് ബോര്‍ഡുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും കൂറ്റന്‍ കട്ട് ഔട്ടുകളാണ് വൈറലായിരിക്കുന്നത്.

ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെ കട്ട് ഔട്ട് പങ്കുവെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ടീം. മലയാളത്തിലുള്ള കുറിപ്പോടെയാണ് കട്ട് ഔട്ടിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'അടികള്‍ പലവിധം, സെവന്‍സിനടി, പൂരത്തിനടി, പിന്നെ HITMAN ന്റെ അടി' എന്നായിരുന്നു കുറിപ്പ്.



തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ താരങ്ങളെ സ്വീകരിക്കാന്‍ നിരവധി ആരാധകരായിരുന്നു എത്തിയത്. ഇത് ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ബസിലിരുന്ന് ആരാധകരുടെ വീഡിയോ എടുക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.




അതേസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി-20 ക്കായി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാത്രി 7.30നാണ് മത്സരം. ഇന്ത്യന്‍ ടീം വൈകിട്ട് 5 മുതല്‍ പരിശീലനം ആരംഭിച്ചു. ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ടീം മൂന്ന് മണിക്കൂറോളം പരിശീലനം നടത്തി.

മൂന്ന് മത്സര പരമ്പരയില്‍ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകള്‍ 90 ശതമാനവും വിറ്റുപോയി. ടി-20 ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പര എന്ന നിലയില്‍ ഈ മത്സരം ഏറെ ശ്രദ്ധേയമാവും.
Published by:Jayesh Krishnan
First published: