നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Least Happy City | വീട് വാങ്ങാൻ പ്ലാനുണ്ടോ? ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ നഗരം മുംബൈ എന്ന് പഠനം

    Least Happy City | വീട് വാങ്ങാൻ പ്ലാനുണ്ടോ? ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ നഗരം മുംബൈ എന്ന് പഠനം

    ഒരു വീട് വാങ്ങി താമസിക്കാൻ, ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ സ്ഥലമായി മുംബൈ മാറിയിരിക്കുന്നതായി പഠനം

    • Share this:
      ഉയർന്ന റിയൽ എസ്റ്റേറ്റ് വിലയുടെ കാര്യത്തിൽ പേരുകേട്ട സ്ഥലമാണ് മുംബൈ. എന്നാൽ ഇപ്പോൾ ഇതാ ഒരു വീട് വാങ്ങി താമസിക്കാൻ, ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ സ്ഥലമായി മുംബൈ മാറിയിരിക്കുന്നതായി പഠനം റിപ്പോർട്ട് പുറത്ത്.

      ഓൺലൈൻ മോർട്ട്ഗേജ് അഡ്വൈസർ എന്ന യുകെ സ്ഥാപനത്തിന്റെ വിശകലനത്തിലാണ് ഒരു വീട് വാങ്ങുന്നതിനുള്ള 'ഏറ്റവും സന്തോഷവും' 'ഏറ്റവും സന്തോഷ കുറഞ്ഞ' സ്ഥലങ്ങളുടെയും പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

      "അടുത്തിടെ വീട് വാങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ശരാശരി ഇൻസ്റ്റാഗ്രാം ഉപയോക്താവിന്റെ സന്തോഷത്തിന്റെ അളവ് എങ്ങനെയാണെന്ന് കണ്ടെത്താൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെ പ്രതികരണമാണ് വിലയിരുത്തിയത്.

      ഓരോ ഫോട്ടോയിലും ആളുകളുടെ മുഖത്ത് പ്രകടമാകുന്ന ഏറ്റവും പ്രബലമായ വികാരങ്ങൾ കണ്ടെത്താൻ ഞങ്ങൾ ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ ഉപയോഗിച്ചുവെന്നും "പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

      സമീപകാലത്ത് വീടു വാങ്ങിയ 83% ഫോട്ടോകളിലും ഏറ്റവും കൂടുതൽ ഉള്ള വികാരം സന്തോഷമാണെന്ന് കണ്ടെത്തി.ഓരോ നഗരത്തിലെയും വീടു വാങ്ങിയവരുടെ പോസ്റ്റുകളിൽ ഉള്ള ശരാശരി സന്തോഷ നിലവാരത്തിൻ്റെയും മറ്റും അടിസ്ഥാനത്തിൽ ഒരു വീട് വാങ്ങിയതിൽ ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ 20 നഗരങ്ങളെ കണ്ടെത്തി.

      ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മുംബൈ ആണ്. ഇതിന് പുറമെ, ഈ ലിസ്റ്റിൽ ഗുജറാത്തിലെ സൂറത്താണ് അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയിലെ മറ്റ് നഗരങ്ങൾ അമേരിക്കയിലെ അറ്റ്ലാന്റയും ഇറ്റലിയിലെ നേപ്പിൾസുമാണ്.

      “ഞങ്ങളുടെ വിശകലനത്തിലെ ഓരോ ഫോട്ടോയും മൈക്രോസോഫ്റ്റ് അസൂർ ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ ഉപയോഗിച്ച് സ്കാൻ ചെയ്തു. മൈക്രോസോഫ്റ്റ് അസൂർ ഫോട്ടോയിലെ മുഖങ്ങൾ വ്യക്തമായി വിശകലനം ചെയ്യുകയും വ്യത്യസ്ത വികാരങ്ങളുടെ തലങ്ങൾ കണ്ടെത്തി സ്കോർ നൽകുകയും ചെയ്യും. കോപം, അവജ്ഞ, വെറുപ്പ്, ഭയം, സന്തോഷം, സങ്കടം, ആശ്ചര്യം, നിഷ്പക്ഷത എന്നീ വികാരങ്ങളാണ് ഇത് വഴി കണ്ടെത്തുന്നത്.

      ഒരു വീട് വാങ്ങാൻ കഴിഞ്ഞതിൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളുടെ പട്ടികയും കമ്പനി പുറത്തു വിട്ടു. രസകരമെന്നു പറയട്ടെ, ഇന്ത്യയിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ ഈ പട്ടികയിലും ഇടം നേടി. ഇതിൽ അഞ്ചാം സ്ഥാനവുമായി ചണ്ഡീഗഡ് ആണ് മുന്നിൽ. ജയ്പൂർ (10), ചെന്നൈ (13), ഇൻഡോർ (17), ലക്നൗ (20) എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.

      2019 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലൻഡ് ആയിരുന്നു ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യം. മാത്രമല്ല, സമാധാനത്തോടെയും ആനന്ദത്തോടെയും ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങള്‍ ഉള്ളത് സ്‌കാൻഡിനേവിയന്‍ രാജ്യങ്ങളിലാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
      Published by:Karthika M
      First published:
      )}