• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | 550 കേക്കുകൾ മുറിച്ച് ജന്മദിനാഘോഷം; പങ്കെടുത്തവർക്ക് ആർക്കും മാസ്ക്കില്ല, പിടിവീഴാൻ സാധ്യത

Viral Video | 550 കേക്കുകൾ മുറിച്ച് ജന്മദിനാഘോഷം; പങ്കെടുത്തവർക്ക് ആർക്കും മാസ്ക്കില്ല, പിടിവീഴാൻ സാധ്യത

വ്യത്യസ്തമായ രീതിയിലൂടെ ജന്മദിനം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് മുംബൈയിലെ സൂര്യ രതുരി എന്ന യുവാവ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ജന്മദിനങ്ങൾ എല്ലാവർക്കും വളരെ പ്രിയപ്പെട്ടവയാണ്. ചെറിയ രീതിയിലെങ്കിലും ജന്മദിനം ആഘോഷിക്കാത്തവർ ചുരുക്കമായിരിക്കും. മാതാപിതാക്കളും സുഹൃത്തുക്കളും സർപ്രൈസുകൾ നൽകിയും സമ്മാനങ്ങൾ നൽകിയും ജന്മദിനങ്ങൾ ആഘോഷമാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി ലളിതമായ രീതിയിൽ ആർഭാടങ്ങളോ ആഘോഷങ്ങളോ ഒഴിവാക്കി ജന്മദിനത്തെ സ്വീകരിക്കുന്നവരുമുണ്ട്. ജന്മദിനത്തിൽ പലരും അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റു പലരും അവരുടെ ജന്മദിനം കഴിയുന്നത്ര ഗംഭീരവും അവിസ്മരണീയവുമാക്കാൻ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ രീതിയിലൂടെ ജന്മദിനം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് മുംബൈയിലെ സൂര്യ രതുരി എന്ന യുവാവ്.

  ജന്മദിനത്തിൽ ഒന്നോ രണ്ടോ മൂന്നോ കേക്കുകൾ മുറിക്കുന്നത് പലർക്കും പതിവാണ്. എന്നാൽ ഇവിടെ സൂര്യ രതുരി തന്റെ ജന്മദിനത്തിൽ മുറിച്ചത് 550 കേക്കുകളാണ്! മുംബൈയിലെ കാണ്ഡിവാലി വെസ്റ്റ് സ്റ്റേഷൻ പരിസരത്താണ് ഈ വ്യത്യസ്ത ജന്മദിന ആഘോഷം നടന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കേക്ക് മുറിക്കൽ വീഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്.

  മൂന്ന് വലിയ മേശകളിലായി 550 കേക്കുകൾ നിരത്തി വെച്ചിട്ടുണ്ട്. വിവിധ നിറത്തിലും സ്വാദിലും രൂപത്തിലുമുള്ള 550 കേക്കുകൾ. വർണ്ണാഭമായ ഈ കാഴ്ച കൗതുകം പകരുന്നതാണ്. സൂര്യ രതുരി എന്ന യുവാവ് കേക്ക് മുറിക്കാൻ ആരംഭിക്കുകയും ഒരു കേക്കിൽ നിന്നും മറ്റൊരു കേക്കിലേയ്ക്ക് മാറി അതിവേഗംകേക്ക് മുറിക്കുന്നത് വീഡിയോയിൽ കാണാം. മൂന്നു മേശകളിൽ നിന്നുള്ള എല്ലാ കേക്കുകളും ഓടി നടന്ന് സൂര്യ രതുരി മുറിച്ചു. കേക്ക് മുറിക്കുമ്പോൾ അദ്ദേഹത്തിന് ചുറ്റും നിരവധിപേർ തടിച്ചുകൂടിയിരുന്നു. ആശ്ചര്യം ജനിപ്പിക്കുന്ന ഈ കാഴ്ച എല്ലാവരും അവരുടെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ട്.

  Also read- Guinness Record | ഒൻപത് മണിക്കൂറിനുള്ളിൽ സന്ദർശിച്ചത് 51 പബ്ബുകൾ; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് യു.കെ സ്വദേശി

  എന്നാൽ കോവിഡ് -19 കാരണം, ഇപ്പോൾ ആളുകൾ ഒത്തു കൂടുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും കുറ്റകരമാണ്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കിലും, കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. സൂര്യ രതുരി കേക്ക് മുറിക്കുന്ന വേളയിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തിൽ ആരും മാസ്ക് ധരിച്ചിട്ടില്ല. വീഡിയോ കണ്ട നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ  ഇത് ചൂണ്ടികാണിക്കുന്നുമുണ്ട്.


  നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നുമായി വിമർശനങ്ങളും ഉയരുന്നുണ്ട്. ഈ മനുഷ്യൻ ഈ രീതിയിൽ ആഘോഷിക്കുന്നതിനു പകരം പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്നാണ് ചിലർ കമന്റ് ചെയ്തത്.

  Also read-'മുട്ടയിട്ടു മടുത്തു ഇനി പ്രസവിക്കാം'; കോഴി പ്രസവിച്ചത് നാല് കുഞ്ഞുങ്ങളെ

  വീഡിയോ വൈറലായതിനാൽ, കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് സൂര്യയ്‌ക്കെതിരെ കർശന നടപടി ഉണ്ടായേക്കും. കഴിഞ്ഞ വർഷം, തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാളുകൊണ്ട് കേക്ക് മുറിച്ചതിന് നാഗ്പൂരിലെ ഒരാൾ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്ന് നാഗ്പൂർ പോലീസ് ക്രൈംബ്രാഞ്ചാണ് നടപടി സ്വീകരിച്ചത്.
  First published: