• HOME
  • »
  • NEWS
  • »
  • buzz
  • »
  • Raksha Bandhan | രക്ഷാബന്ധന്‍ ആഘോഷിക്കാൻ ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ്

Raksha Bandhan | രക്ഷാബന്ധന്‍ ആഘോഷിക്കാൻ ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ്

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ്‌ ഇത്തരത്തില്‍ തന്റെ ബയോ മാറ്റാറുള്ളത്.

  • Last Updated :
  • Share this:
    പലപ്പോഴും ഇന്റര്‍നെറ്റില്‍ (Internet) വിചിത്രമായ പല വാര്‍ത്തകളും വൈറലാകാറുണ്ട് (viral news). ഇതും അത്തരത്തില്‍ ഉള്ള ഒന്നാണ്. ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം പ്രശസ്തതമായ ഡേറ്റിംഗ് ആപ്പാണ് ടിന്‍ഡര്‍ (tinder). സാധാരണയായി ഡേറ്റിങ് നടത്താനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ, ഒരു മനുഷ്യന്‍ രക്ഷാബന്ധന്‍ (Raksha Bandhan) ആഘോഷിക്കാന്‍ ടിന്‍ഡറിലൂടെസഹോദരിയെ (sister) അന്വേഷിക്കുകയാണ്. വളരെ വിചിത്രമായ കാര്യമായാണ് നെറ്റിസണ്‍സ് ഇതിനെ കാണുന്നത്.

    മുംബൈയില്‍ നിന്നുള്ള ഈ യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്ലാവര്‍ഷവും രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി ഇല്ലാത്തതിനാല്‍ ഇയാള്‍ വളരെയധികം സങ്കടപ്പെട്ടിരുന്നു. 'രക്ഷാബന്ധന്‍ സമയത്ത് പുറത്ത് പോയി ആഘോഷിക്കാന്‍ ഒരു സഹോദരിയെ തിരയുന്നു' എന്നാണ് രണ്ട് വര്‍ഷമായി ഇയാൾ ടിന്‍ഡർ ബയോയിൽ രേഖപ്പെടുത്താറുള്ളത്. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ്‌ ഇത്തരത്തില്‍ തന്റെ ബയോ മാറ്റാറുള്ളത്.

    'എനിയ്ക്ക് സഹോദരിമാരില്ലാത്തതിനാല്‍ രക്ഷാബന്ധന്‍ ദിനത്തില്‍ വളരെയധികം നിരാശയും സങ്കടവും അനുഭവപ്പെടാറുണ്ട്. സമ്മാനങ്ങള്‍ വാങ്ങി നല്‍കാനും രാഖി കെട്ടാനും എനിയ്ക്ക് ആരുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രക്ഷാബന്ധന്‍ ദിനത്തിന് രണ്ടാഴ്ചയുള്ളപ്പോള്‍ ഞാന്‍ സഹോദരിയെ തേടിക്കൊണ്ട് ബയോ ഇടാറുണ്ട്. രക്ഷാബന്ധന്‍ ദിനത്തില്‍ പുറത്ത് പോയി ആഘോഷിക്കാന്‍ ഒരു സഹോദരിയെ തിരയുന്നു' എന്നാണ് റെഡ്ഡിറ്റില്‍ ഇയാള്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

    കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഈ പോസറ്റ് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലരിതിനെ തമാശയായിട്ടാണ് കണ്ടിരിക്കുന്നത്. മറ്റുചിലരാകട്ടെ, ആകെ ആശയക്കുഴപ്പത്തിലാണ്.



    'ഈ പോസ്റ്റ് കണ്ട് എനിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.

    എന്തായാലും രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ രണ്ട് സഹോദരിമാരെയാണ് ഈ മുംബൈ സ്വദേശി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 'ടിന്‍ഡറിന് നന്ദി, ഇപ്പോള്‍ എനിയ്ക്ക് രണ്ട് സഹോദരിമാരെ ലഭിച്ചിരിക്കുന്നു. ഇരുവരെയും ഞാന്‍ ടിന്‍ഡറിലാണ് കണ്ടുമുട്ടിയത്. ഇക്കൊല്ലം ഞങ്ങള്‍ 3 പേരും ഒരുമിച്ച് രക്ഷാബന്ധന്‍ ആഘോഷിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. ഞാൻ വളരെ ആവേശത്തിലാണ്' യുവാവ് കുറിച്ചു.

    രക്ഷാബന്ധന്‍ ദിനത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് രാഖി. രാജ്യത്തെ രാഖി നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്ക് പിടിച്ച് സമയമാണിത്. സാഹോദര്യത്തിന്റെ ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. രാജ്യത്തെ ഏറ്റവും മികച്ച രാഖി നിര്‍മ്മാതാക്കളില്‍പെട്ട ഒരു സ്ഥാപനമാണ് 'ശ്രീ രാഖി'. കോടിക്കണക്കിന് രാഖികളാണ് ഇവിടെ നിന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള കടകളിലേക്ക് രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് പോകുന്നത്.

    1962ല്‍ പുഷി ദേവി മൊഹ്തയാണ് കൊല്‍ക്കത്തയിലെ ഈ രാഖി ബിസിനസ് ആരംഭിച്ചത്. അവരുടെ ഭര്‍ത്താവ് മുര്‍ളി ദര്‍ജി മൊഹ്ത കൊല്‍ക്കത്തയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. തുടക്കത്തില്‍ സാധാരണ രാഖികളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. പിന്നീട് അലങ്കാരപ്പണികളോടെ മനോഹരമായ രാഖികള്‍ നിര്‍മ്മിച്ച് തുടങ്ങിയെന്ന് പുഷി ദേവിയുടെ കൊച്ചുമകനും നിലവില്‍ രാഖി ബിസിനസ് മുന്നോട്ട് കൊണ്ട് പോവുന്നയാളുമായ കമല്‍ സോണി പറഞ്ഞു.
    Published by:Arun krishna
    First published: