നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Restaurant-On-Wheels | ട്രെയിൻ കമ്പാർട്മെന്റ് റെസ്റ്റോറന്റാക്കി മാറ്റി റെയിൽവേ; മുംബൈയിലെ  ആദ്യ റെസ്റ്റോറന്റ് ഓൺ-വീൽസ് തുറന്നു

    Restaurant-On-Wheels | ട്രെയിൻ കമ്പാർട്മെന്റ് റെസ്റ്റോറന്റാക്കി മാറ്റി റെയിൽവേ; മുംബൈയിലെ  ആദ്യ റെസ്റ്റോറന്റ് ഓൺ-വീൽസ് തുറന്നു

    ഉൾവശത്ത്‌ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരു റെയിൽ തീം പശ്ചാത്തലത്തിൽ ഭക്ഷണം കഴിക്കുന്ന അനുഭവം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ അലങ്കരിച്ചിട്ടുണ്ട്

    • Share this:
      മുംബൈയിലെ നഗരത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് ഓൺ-വീൽസ് പൊതുജനങ്ങൾക്കായി തുറന്നു. ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ(CSMT) ഹെറിറ്റേജ് ഗള്ളിക്ക് സമീപം പ്ലാറ്റ്ഫോം നമ്പർ 18ന്റെ പ്രവേശന കവാടത്തിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരേസമയം 40 പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും.

      ഉപേക്ഷിക്കപ്പെട്ട ട്രെയിൻ കോച്ച് ഉപയോഗിച്ചാണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. റെസ്റ്റോറന്റാക്കി മാറ്റിയ കോച്ചിൽറെയിൽ ഗേജ് ലോക്കോമോട്ടീവുകൾ, പഴയ പ്രിന്റിംഗ് പ്രസ്സുകളുടെ ഭാഗങ്ങൾ എന്നിവയുൾപ്പെടെയുണ്ട്.

      "റെസ്റ്റോറന്റിന്റെ ഉൾവശത്ത്‌ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരു റെയിൽ തീം പശ്ചാത്തലത്തിൽ ഭക്ഷണം കഴിക്കുന്ന അനുഭവം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ അലങ്കരിച്ചിട്ടുണ്ട്," സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവജി സുതാർ പറഞ്ഞു.

      ഫ്രീ പ്രസ് ജേണലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, റെസ്റ്റോറന്റ് വെജ്, നോൺ-വെജ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡൈൻ-ഇൻ കൂടാതെ, ഒരു മിനി കഫേ, ജ്യൂസുകൾക്കുള്ള സ്പെഷ്യൽ കൗണ്ടർ എന്നിവയും ഉണ്ട്. റെസ്റ്റോറന്റ് പൂർണമായ രീതിയിൽ പ്രവർത്തനക്ഷമമാകുമ്പോൾ, ആളുകൾക്ക് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരവുമുണ്ട്.

      റെയിൽവേ തീമിനോടൊപ്പം മുംബൈയുടെ ലാൻഡ്‌മാർക്കുകളുടെ ചിത്രീകരണമാണ് റെസ്റ്റോറന്റിനുള്ളിലെ പ്രധാന തീം. റെസ്റ്റോറന്റിന് മതിയായ പാർക്കിംഗ് സ്ഥലവും റെയിൽവേ ഒരുക്കുന്നുണ്ട്. റെസ്റ്റോറന്റ് പൊതുജനങ്ങൾക്കായി തുറന്നതോടെമുംബൈ ദർശൻ ടൂർസുമായിസഹകരിക്കാൻ അധികൃതർ ശ്രമിക്കും എന്നാണ് റിപ്പോർട്ട്.

      ഗുലാബ് ചുഴലിക്കാറ്റ് കാരണം കുറച്ചു നാളായി റെസ്റ്റോറന്റിന്റെ പണികൾ നിർത്തി വച്ചിരുന്നെങ്കിലും ഇപ്പോൾ റെസ്റ്റോറന്റ് തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ട്രെയിൻ കോച്ചിന് നീല കളർ കോട്ടിംഗിന് പകരം കറുപ്പും തവിട്ടുനിറവും ചേർത്ത കടുക് നിറമാണ് നൽകിയിരിക്കുന്നത്. കോച്ചിന്റെ സ്ഥല പരിമിതി കാരണം, അടുക്കളയ്ക്കുള്ള ഭാഗങ്ങൾ വീണ്ടും കൂട്ടിച്ചേർക്കുകയായിരുന്നു.

      ഈ റെസ്റ്റോറന്റിൽ എത്തുന്നവർക്ക് തീർച്ചയായും മികച്ച അനുഭവം പ്രദാനം ചെയ്യാൻ ഈ ഭക്ഷണശാലയ്ക്ക് കഴിയും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും റെയിൽവേ തീം പശ്ചാത്തലത്തിൽ ഇരുന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് റെസ്റ്റോറന്റിന്റെ ഉൾവശം അലങ്കരിച്ചിരിക്കുന്നത്.

      കൂടാതെ സെൻട്രൽ, വെസ്റ്റേൺ ലൈനുകളിലും ഇത്തരം റെസ്റ്റോറന്റുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കുർള എൽടിടി, താനെ, കല്യാൺ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റ് റെസ്റ്റോറന്റുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

      അതുപോലെ, വെസ്റ്റേൺ റെയിൽവേയിൽ ബാന്ദ്ര ടെർമിനസ്, ബോറിവാലി, സൂററ്റ് എന്നിവിടങ്ങളിൽ ഇത്തരം റെസ്റ്റോറന്റുകൾ തുറക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. അന്ധേരി സ്റ്റേഷനിൽ അത്തരമൊരു റെസ്റ്റോറന്റിന്റെ സാധ്യതകൾ അധികൃതർ പരിശോധിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
      Published by:Karthika M
      First published:
      )}