HOME » NEWS » Buzz » MUMBAI POLICE HAD THE PERFECT RESPONSE TO MAN WANTING TO MEET HIS GIRLFRIEND IN CURFEW GH

കാമുകിയെ കാണാനായി പുറത്തിറങ്ങാൻ അനുവാദം ചോദിച്ച് യുവാവ്; പൊലീസിന്റെ മറുപടി വൈറൽ

രാജ്യത്ത് വലിയ പ്രതിസന്ധിയാണ് കുതിച്ചുയരുന്ന കോവിഡ് കേസുകൾ സൃഷ്ടിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിലെ രോഗികൾക്ക് മതിയായ ഓക്സിജൻ ലഭ്യമല്ലാത്ത അവസ്ഥയും നിലനിൽക്കുന്നു.

News18 Malayalam | news18
Updated: April 23, 2021, 2:47 PM IST
കാമുകിയെ കാണാനായി പുറത്തിറങ്ങാൻ അനുവാദം ചോദിച്ച് യുവാവ്; പൊലീസിന്റെ മറുപടി വൈറൽ
mumbai police
  • News18
  • Last Updated: April 23, 2021, 2:47 PM IST
  • Share this:
രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ മുംബൈ. രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ മുംബൈയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും മറ്റും കളർ സ്റ്റിക്കറുകൾ പതിപ്പിക്കുന്ന രീതിക്ക് മുംബൈ പൊലീസ് അടുത്തിടെ തുടക്കമിട്ടിരുന്നു.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കാമുകിയെ കാണാൻ പ്രയാസപ്പെടുന്ന ഒരു യുവാവിന്റെ ചോദ്യവും അതിന് മുംബൈ പൊലീസ് നൽകിയ രസകരമായ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. കോവിഡ് കർഫ്യൂവിനിടെ കാമുകിയെ കാണാൻ പോകുമ്പോൾ എന്ത് തരത്തിലുള്ള സ്റ്റിക്കറാണ് വാഹനത്തിൽ പതിക്കേണ്ടത് എന്നാണ് മുംബൈ സ്വദേശിയായ അശ്വിൻ വിനോദ് എന്ന് യുവാവ് ട്വിറ്ററിലൂടെ പൊലീസിനോട് ചോദിച്ചത്. 'പുറത്ത് പോയി തന്റെ കാമുകിയെ കാണാൻ ഞാൻ എന്ത് സ്റ്റിക്കറാണ് ഉപയോഗിക്കേണ്ടത്. ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നു' - മുംബൈ പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് അശ്വിൻ ട്വിറ്ററിൽ കുറിച്ചു.COVID 19 | മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി; ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുത്

വിനയത്തോടെയും സഹാനുഭൂതിയോടെയും ഉള്ള മറുപടിയാണ് അശ്വിന് പൊലീസിൽ നിന്ന് ലഭിച്ചത്. 'താങ്കൾക്ക് എറെ അത്യവശ്യമായുള്ള കാര്യമാണ് ഇതെന്ന് ഞങ്ങൾ മനസിലാക്കുന്നു. നിർഭാഗ്യവശാൽ, ഞങ്ങളുടെ അത്യവശ്യമോ അടിയന്തരമോ ആയ വിഭാഗങ്ങളിൽ ഇക്കാര്യം ഉൾപ്പെടുന്നില്ല. അകലം ഹൃദയത്തിൽ ഇഷ്ടത്തെ കൂടുതൽ വളർത്തും. ഇപ്പോൾ താങ്കർ ആരോഗ്യവാനായിരിക്കൂ' - മുംബൈ പൊലീസ് മറുപടി നൽകി. ജീവിതകാലം മൊത്തം ഒന്നായിരിക്കട്ടെ എന്ന ആശംസയും നൽകിയ പൊലീസ് ഇത് ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണെന്നും മറുപടിയിൽ കൂട്ടിച്ചേർത്തു.

Explained: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ 11 രാജ്യങ്ങൾ ഏതൊക്കെ

മുംബൈ പൊലീസിന്റെ മറുപടിക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. കോവിഡ് കേസുകൾ വൻതോതിൽ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അവശ്യ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിക്കുന്ന രീതിക്ക് മുംബൈ പൊലീസ് തുടക്കം കുറിച്ചത്. റോഡിലെ ട്രാഫിക്ക് പരമാവധി കുറക്കുകയാണ് ഇതു വഴി ലക്ഷ്യം വെക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, ആബുലൻസ്, മറ്റ് മെഡിക്കൽ അവശ്യ വസ്തുക്കൾ എന്നിവയുടെ വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്താൻ ഇതു വഴി കഴിയുന്നുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണൽ ഹേമന്ദ് നഗ്രാലെ ഐ പി എസ് പറഞ്ഞു.

COVID 19: ബംഗാളിൽ വാഹനറാലികൾക്കും റോഡ് ഷോകൾക്കും വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

3,14,835 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 75 ശതമാനം കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ് എന്നിങ്ങനെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതു വരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖകൾ പറയുന്നു. രാജ്യത്ത് വലിയ പ്രതിസന്ധിയാണ് കുതിച്ചുയരുന്ന കോവിഡ് കേസുകൾ സൃഷ്ടിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിലെ രോഗികൾക്ക് മതിയായ ഓക്സിജൻ ലഭ്യമല്ലാത്ത അവസ്ഥയും നിലനിൽക്കുന്നു.
Published by: Joys Joy
First published: April 23, 2021, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories