• HOME
  • »
  • NEWS
  • »
  • buzz
  • »
  • New Year | 'അവനവന്റെ കിടപ്പുമുറികളിൽ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ'; വൈറലായി പൊലീസിന്റെ പുതുവത്സരാശംസ

New Year | 'അവനവന്റെ കിടപ്പുമുറികളിൽ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ'; വൈറലായി പൊലീസിന്റെ പുതുവത്സരാശംസ

മുംബൈ പൊലീസിന്റെ ട്രോൾ ലെവലിനെ പ്രകീർത്തിക്കാനും ആരും മറന്നില്ല. ട്രോൾ ലെവൽ സമം മുംബൈ പൊലീസ് എന്നായിരുന്നു ഒരു മിടുക്കന്റെ പ്രതികരണം.

Mumbai Police

Mumbai Police

  • Last Updated :
  • Share this:
    മുംബൈ: പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് എല്ലാവരും. എന്നാൽ, കോവിഡ് ആയതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിൽ പുതുവത്സരം ആഘോഷിക്കാൻ ഒരു കിടിലൻ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മുംബൈ പൊലീസ്. ഏതായാലും, ഈ നിർദ്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

    ഏതായാലും പുതുവത്സര ആഘോഷങ്ങൾക്കുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും. പാർട്ടികളും
    ആഘോഷങ്ങളും എങ്ങനെ ആയിരിക്കണമെന്ന തിരക്കിലായിരിക്കും. എന്നാൽ, ഇന്നത്തെ രാത്രി എങ്ങനെ ആഘോഷിക്കണമെന്നതിന് മുംബൈ പൊലീസ് ഈ കിടിലൻ ആശയം പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 31ന് ട്വിറ്റിലാണ് ഈ ആശയം മുംബൈ പൊലീസ് പങ്കുവച്ചത്.
    You may also like:സ്വഭാവത്തിൽ സംശയിച്ച ഭർതൃപിതാവ് മരുമകളെ കൊന്ന് മൃതദേഹം ബീച്ചിൽ ഉപേക്ഷിച്ചു
    [NEWS]
    ഒന്നും രണ്ടുമല്ല, പുതുവർഷത്തലേന്ന് ജ്വല്ലറി കുത്തിത്തുറന്ന് നടന്നത് 10 കോടിയുടെ മോഷണം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]
    വേറൊന്നുമല്ല, എല്ലാവരും അവനവന്റെ ബെഡ് റൂമിൽ പുതുവർഷം ആഘോഷിക്കണമെന്നാണ് മുംബൈ പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. #SafetyFirstOn31st #StayHome #StaySafe #PartyResponsibly എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് ഈ നിർദ്ദേശം മുംബൈ പൊലീസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

    Hahaha...Awesome!! 😂😂👌🏻👌🏻















    കൊറോണ വൈറസ് മഹാമാരി പടർന്നുപിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിലും നന്നായി പുതുവത്സരം എങ്ങനെ ആഘോഷിക്കാനാണ്. ഇതുവരെ ഒരു കോടിയിൽ അധികം കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    ഏതായാലും ട്വീറ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി ലൈക്കുകളും കമന്റുകളും റീ-ട്വീറ്റുകളുമാണ് മുംബൈ പൊലീസിന്റെ ട്വീറ്റിന് ലഭിച്ചത്. മുംബൈ പൊലീസിന്റെ ട്രോൾ ലെവലിനെ പ്രകീർത്തിക്കാനും ആരും മറന്നില്ല. ട്രോൾ ലെവൽ സമം മുംബൈ പൊലീസ് എന്നായിരുന്നു ഒരു മിടുക്കന്റെ പ്രതികരണം.
    Published by:Joys Joy
    First published: