HOME » NEWS » Buzz » MUMBAI POLICE HILARIOUS VIDEO TO TROLL HACKERS GOES VIRAL GH

ഹാക്കർമാർക്കെതിരെ 'ശക്തമായ നടപടി'; മുംബൈ പോലീസിന്റെ രസകരമായ വീഡിയോ

ഹാക്കർമാരെ ട്രോളാൻ വേണ്ടി തുർക്കിയിലെ ഐസ്ക്രീം വിൽപ്പനക്കാരുടെ സഹായം തേടിയിരിക്കുകയാണ് മുംബൈ പോലീസ്.

News18 Malayalam | news18-malayalam
Updated: April 5, 2021, 11:48 AM IST
ഹാക്കർമാർക്കെതിരെ 'ശക്തമായ നടപടി'; മുംബൈ പോലീസിന്റെ രസകരമായ വീഡിയോ
Image credit: Instagram
  • Share this:
സോഷ്യൽമീഡിയയിൽ ഏറെ പ്രശസ്തമാണ് മുംബൈ പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ. മീമുകളും ട്രോളുകളുമൊക്കെയായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ് മിക്കതും. പോപ് കൾച്ചർ, മീമുകൾ തുടങ്ങി ട്രന്റിംഗായ എല്ലാ വിഷയങ്ങളും ആളുകളിൽ ബോധവൽക്കരണം ഉണ്ടാക്കാൻ എത്ര മനോഹരമായി മുംബൈ പോലീസ് അക്കൗണ്ടുകൾക്ക് സാധിക്കുന്നു എന്ന് ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്ക് നന്നായി അറിയാവുന്നതാണ്.

ഈയടുത്ത് ഹാക്കർമാരെ ട്രോളാൻ വേണ്ടി തുർക്കിയിലെ ഐസ്ക്രീം വിൽപ്പനക്കാരുടെ സഹായം തേടിയിരിക്കുകയാണ് മുംബൈ പോലീസ്. എളുപ്പത്തിൽ അലിഞ്ഞു തീരാത്ത ഐസ്ക്രീം വിൽക്കുന്ന തുർക്കിയിലെ ഈ കച്ചവടക്കാർ ലോകത്ത് തന്നെ അറിയപ്പെട്ടവരാണ്. ഐസ്ക്രീം വിൽക്കുമ്പോൾ ആളുകളെ വിഡ്ഢികളാക്കാ൯ നിരവധി വിക്രസുകൾ ഉപയോഗിക്കാറുണ്ട് ഇവർ. ഐസ്ക്രീം കൊടുക്കുമ്പോൾ ചിലർ അവർക്ക് ഒപ്പം കളിക്കുമെങ്കിലും പലരും കലിപ്പിലാകും. നിങ്ങൾ ഐസ്ക്രീം വാങ്ങുകയാണെങ്കിൽ ഒരുപാട് നേരം നിങ്ങളെ കളിപ്പിച്ചതിനു ശേഷം മാത്രം ആയിരിക്കും അത് കൈമാറുക.


ഈ ഏപ്രിൽ രണ്ടിന് ഐസ്ക്രീം കഴിക്കാൻ കാത്തുനിൽക്കുന്ന എന്ന കസ്റ്റമേസിന്റെ ദേഷ്യം പിടിച്ചിരിക്കുന്ന ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് മുംബൈ പോലീസിന്റെ ഇ൯സ്റ്റഗ്രാം അക്കൗണ്ടിൽ. അയാളുടെ മുഖത്ത് നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്ര ദേഷ്യത്തിലാണ് അയാളെന്ന്. കസ്റ്റമറുടെ മുഖത്തുള്ള ഈ ഭാവമാണ് ഈ മീമിനെ കൂടുതൽ മനോഹരമാക്കുന്നത്. പോലീസ് ഷെയർ ചെയ്ത പോസ്റ്റിന്റെ തലവാചകം ഇങ്ങനെയാണ്,

"ശക്തമായ പാസ്‌വേഡ് ഉള്ള അക്കൗണ്ട് ഹാക്ക് ചെയ്യാൻ ഇരിക്കുന്ന ഹാക്കർമാർ". പോസ്റ്റിലെ വീഡിയോ താഴെ കാണാം.



ഇതുവരെ ഒരു ലക്ഷത്തോളം പേർ വീഡിയോ കണ്ടിട്ടുണ്ട്. 15000 പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുന്നൂറോളം കമന്റുകളും ലഭിച്ചിട്ടുണ്ട് ഈ പോസ്റ്റിന്. കമൻറ് വായിച്ച് ചിരി അടക്കാനാവാതെ ഇരിക്കുകയാണ് ഇൻറർനെറ്റ് ഉപയോക്താക്കൾ. നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

മുംബൈ പോലീസിൻറെ ഇൻസ്റ്റഗ്രാം പേജ് ലോകത്തെ ഏറ്റവും രസകരമായ മീം പേജ് ആണ് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പേജിന്റെ അഡ്മിന്റെ നർമ്മ ബോധത്തെ പുകഴ്ത്തുകയാണ് മറ്റുചില ഉപഭോക്താക്കൾ.

ഈ വീഡിയോയിൽ കാണുന്ന യുവാവ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു .

മുമ്പ്, കോവിഡ് വ്യാപനത്തെ കുറിച്ച് ബോധവൽക്കരണം നടത്താൻ വേണ്ടി നിരവധി മീമുകൾ മുംബൈ പോലീസ് അപ്ലോഡ് ചെയ്തിരുന്നു. മാർച്ച് 30ന് ‘ആജ് മൈ ഊപ്പർ ആസ്മാ൯ നീച്ചേ’ എന്ന ഗാനത്തിന് ഒരു ട്വിസ്റ്റ് കണ്ടെത്തി പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ ഒരു ക്യാപ്ഷൻ ആണ് അവർ ഇതിനും കൊടുത്തത്.

കോവിഡ് ബോധവൽക്കരണത്തിന് ഭാഗമായ ജസ്റ്റിസ് ലീഗ് പോസ്റ്ററുകളും മാറ്റങ്ങൾ വരുത്തി മുംബൈ പോലീസ് ഷെയർ ചെയ്തിരുന്നു. സൂപ്പർമാൻ, ബാറ്റ്മാൻ, വണ്ടർ വുമണ്‍ തുടങ്ങിയവരെ കാണിച്ച ഈ ക്രിയാത്മകമായ പോസ്റ്റിന്റെ കമന്റും ഏറെ രസകരമായിരുന്നു. “നിങ്ങൾ നിങ്ങളോട് ‘ജസ്റ്റിസ്’ കാണിച്ച് സേഫ്റ്റിയുടെ ‘ലീഗി’ലേക്ക് പ്രവേശിക്കൂ, മാസ്ക് ധരിക്കൂ” എന്നായിരുന്നു ക്യാപ്ഷ൯.
Published by: Naseeba TC
First published: April 5, 2021, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories