• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം': രസകരമായി വിവരിച്ച് മുംബൈ പൊലീസ്

'മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം': രസകരമായി വിവരിച്ച് മുംബൈ പൊലീസ്

കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കൽ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ആളുകളെ ഓർമിപ്പിക്കുകയാണ്  ഈ പോസ്റ്റിലൂടെ.

 (Credit: Instagram) | 'മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം' : രസകരമായി വിവരിച്ച് മുംബൈ പൊലീസ്

(Credit: Instagram) | 'മാസ്ക്ക് എങ്ങനെ കൃത്യമായി ധരിക്കാം' : രസകരമായി വിവരിച്ച് മുംബൈ പൊലീസ്

  • Share this:
മുംബൈ:  സോഷ്യൽ മീഡിയയിലെ സാന്നിധ്യം വളരെ മനോഹരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന സേനയാണ് മുംബൈ പൊലീസിന്റേത്. യഥാർത്ഥ ജീവിതത്തിൽ മുംബൈ പൊലീസുമായി അത്ര രസകരമല്ലാത്ത അനുഭവം നേരിടേണ്ടി വന്നവർ പോലും ഓൺലൈനിലെ ഡിപ്പാർട്ട്മെന്റിന്റെ അവതാരത്തെ കുറിച്ച് നല്ലത് പറയുന്നവരാവും.
സമൂഹമാധ്യമങ്ങളിലെ മുംബൈ പൊലീസിന്റെ സാന്നിധ്യം ആളുകൾക്ക് ചെറിയ കേസുകൾ പരിഹരിക്കാൻ എളുപ്പത്തിൽ ഉപകരിക്കുന്നതാണ്. ആളുകൾക്ക് കൂടുതൾ ഉപകാരപ്രദം ആകാൻ വേണ്ടി വളരെ ക്രിയാത്മകമായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ഡിപ്പാർട്ട്മെൻറ് ശ്രമിക്കുന്നുണ്ട്. പൊലീസ് ആളുകളുമായി കൂടുതൽ സൗഹൃദപരമായ രീതിയിൽ പെരുമാറുന്നു എന്ന് വരുത്തി തീർക്കാനും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ കൊണ്ട് സഹായിക്കും.

രസകരമായ പോസ്റ്റുകളുടെ സഹായത്തോടെ വളരെ പ്രധാനപ്പെട്ട മെസ്സേജുകൾ സമൂഹത്തിലേക്ക് എത്തിക്കാനും പൊ ലീസ് ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരമൊരു പോസ്റ്റാണ് ഈ അടുത്ത് ആളുകളെ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്താൻ വേണ്ടി മുംബൈ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കൽ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ആളുകളെ ഓർമിപ്പിക്കുകയാണ്  ഈ പോസ്റ്റിലൂടെ.

Also Read-ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങിൽ; അബദ്ധം മനസിലായത് ഏറെ വൈകി

പോലീസ് ഡിപ്പാർട്ട്മെന്റ് പങ്കുവച്ച ഇ൯സ്റ്റഗ്രാം പോസ്റ്റിൽ നാല് ചിത്രങ്ങളാണുള്ളത്. ആദ്യത്തെ മൂന്ന് ചിത്രങ്ങളിൽ മൂന്ന് ഇംഗ്ലീഷ് വാക്കും അതിൻറെ യഥാർത്ഥ ഉച്ചാരണവും ആണ് ഉള്ളത് എങ്കിൽ നാലാമത്തെ ചിത്രത്തിൽ എങ്ങനെ കൃത്യമായി മാസ്ക് ധരിക്കാം എന്നതിന്റെ ഒരു ഗ്രാഫിക് ചിത്രമാണ് കാണിച്ചിരിക്കുന്നത്.




പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു 8 മണിക്കൂറുകൾക്കകം 11000 ലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. മുംബൈ പോലീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആൾക്ക് അവാർഡ് നൽകണമെന്ന് ഒരു ഇ൯സ്റ്റഗ്രാം ഉപയോക്താവ് പ്രതികരിച്ചത്. പോസ്റ്റിനു താഴെ ഗ്രാഫിക് തങ്ങളുടേതായ രീതിയ എഡിറ്റ് ചെയ്ത് പങ്കുവയ്ക്കാനും ആളുകൾ മറന്നിട്ടില്ല.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ കൃത്യമായ രീതിയിൽ മാസ്ക് ധരിക്കൽ വളരെ പ്രധാനപ്പെട്ടതാണ്. വാക്സിനേഷൻ പദ്ധതി തുടങ്ങി എന്നത് കൊണ്ട് മാസ്ക് ധരിക്കാതിരിക്കാൻ പാടില്ല.

കഴിഞ്ഞ വർഷം കോവിഡ് വൈറസ് വ്യാപിച്ചപ്പോൾ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആഘാതം അനുഭവിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.  ഏകദേശം 56,000 പുതിയ കേസുകളും 376 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ 32,29,547 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. തേ സമയം പുതുതായി 36,130 രോഗികൾക്ക് അസുഖം ഭേദമാക്കുകയും ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 26,49,757 പേർക്ക് അസുഖം ഭേദമായി എന്ന് അധികൃതർ അറിയിക്കുന്നു. 2,36,815 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. കോവിഡ് ബാധ തുടങ്ങിയതുമുതൽ മുതൽ സംസ്ഥാനത്ത് ഇതുവരെ 2,13,85,551 കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
Published by:Asha Sulfiker
First published: