HOME » NEWS » Buzz » MUMBAI TEACHER HAS CONVERTED HIS AUTORICKSHAW INTO A MOBILE AMBULANCE TO HELP COVID PATIENTS MM

ഓട്ടോറിക്ഷയെ മൊബൈൽ ആംബുലൻസാക്കി മാറ്റി അധ്യാപകൻ; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് സൗജന്യമായി

അധ്യാപകനെന്ന നിലയിൽ സമ്പാദിക്കുന്ന ശമ്പളത്തിൽ നിന്നാണ് ഓട്ടോയ്ക്ക് ഇന്ധനത്തിനുള്ള പണം കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ഇതിനായി പണം സംഭാവന ചെയ്യുന്നുണ്ട്

News18 Malayalam | news18-malayalam
Updated: May 4, 2021, 9:48 AM IST
ഓട്ടോറിക്ഷയെ മൊബൈൽ ആംബുലൻസാക്കി മാറ്റി അധ്യാപകൻ; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് സൗജന്യമായി
വി.വി.എസ്. ലക്ഷ്മൺ പോസ്റ്റ് ചെയ്ത ചിത്രം
  • Share this:


കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിൽ, ആളുകൾ തങ്ങളാലാവുന്ന വിധത്തിൽ മറ്റുള്ളവർക്ക് സഹായവുമായി രംഗത്തെത്തുന്ന നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. അത്തരത്തിൽ ഒരു കോവിഡ് മുന്നണി പോരാളിയുടെ കഥയാണ് ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ്. ലക്ഷ്മൺ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ സ്കൂൾ അധ്യാപകനായ ദത്താത്രയ സാവന്ത് ആണ് കോവിഡ് രോഗികളെ സൗജന്യമായി ആശുപത്രിയിലെത്താൻ തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈൽ ആംബുലൻസാക്കി മാറ്റിയിരിക്കുന്നത്.

സബർബൻ ഘട്കോപറിൽ താമസിക്കുന്ന സാവന്ത് ധ്യാൻസാഗർ വിദ്യാ മന്ദിർ സ്കൂളിലെ പാർട്ട് ടൈം ഇംഗ്ലീഷ് അദ്ധ്യാപകനാണ്. വാർത്താ ഏജൻസിയായ എഎൻഐയുടെ ചിത്രമാണ് ലക്ഷ്മൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സാവന്ത് തന്റെ ഓട്ടോറിക്ഷയ്ക്ക് സമീപം മഞ്ഞ പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്നത് കാണാം.

മഹാരാഷ്ട്രയിലുടനീളം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പാവപ്പെട്ട രോഗികൾക്ക് ഗതാഗത സൗകര്യങ്ങൾ ലഭിക്കാതെയായി. ഇതിനെ തുടർന്നാണ് സാവന്ത് ഏപ്രിൽ 15 മുതൽ വടക്കുകിഴക്കൻ മുംബൈയിൽ സൗജന്യ സവാരി നൽകി തുടങ്ങിയത്. ഇതുവരെ 26 കോവിഡ് രോഗികൾക്ക് സാവന്ത് സൗജന്യ സേവനം നൽകി. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും സാവന്ത് പിപിഇ കിറ്റ് ധരിക്കും. വാഹനം സാനിന്റൈസ് ചെയ്ത് വൃത്തിയാക്കുകയും ചെയ്യും.

കോവിഡ് 19 തുടരുന്നിടത്തോളം കാലം ഈ സേവനം നൽകുന്നത് തുടരുമെന്ന് സാവന്ത് പറയുന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ സാവന്തിന്റെ ഈ മഹത്തായ സേവനത്തെ ലക്ഷ്മൺ അഭിനന്ദിക്കുകയും ലോകമെമ്പാടുമുള്ള ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റിന് ഇതുവരെ 2,400 ലധികം ലൈക്കുകൾ ലഭിച്ചു. ഫോട്ടോ കണ്ട് നിരവധി ആളുകൾ സാവന്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു. സാവന്തിനെ സഹായിക്കാനും കുറച്ചു പേർ മുന്നോട്ട് വന്നിട്ടുണ്ട്.അധ്യാപകനെന്ന നിലയിൽ സമ്പാദിക്കുന്ന ശമ്പളത്തിൽ നിന്നാണ് ഓട്ടോയ്ക്ക് ഇന്ധനത്തിനുള്ള പണം കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ഇതിനായി പണം സംഭാവന ചെയ്യുന്നുണ്ട്. സാവന്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സാവന്തിനെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയ്ക്ക് ചെലവാകുന്ന ‌ഇന്ധനത്തിന്റെ മുഴുവൻ തുകയും വഹിക്കുമെന്ന് കോർപ്പറേറ്റ് മന്ത്രാലയവും അറിയിച്ചു.

കോവിഡിന്റെ നേരിയതോ ഗുരുതരമയാതോ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് 200 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുമെന്ന് ബി.ജെ.പി. എം.പി. ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ നിരവധി ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് സൗജന്യമായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത്.

ഡൽഹിയിലെ ജനങ്ങൾക്കായി 200 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. നിരവധി ജീവൻ നഷ്ടപ്പെടുത്തിയ കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് ഗംഭീർ പറഞ്ഞു.

Keywords: Coronavirus, Covid 19, Auto, VVS Laxman, കൊറോണ വൈറസ്, കോവിഡ് 19, ഓട്ടോറിക്ഷ, വിവിഎസ് ലക്ഷ്മൺ

Published by: user_57
First published: May 4, 2021, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories