• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'റിയാസ് സുഹൃത്തും സഹപാഠിയും'; മന്ത്രിയായതിൽ സന്തോഷമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

'റിയാസ് സുഹൃത്തും സഹപാഠിയും'; മന്ത്രിയായതിൽ സന്തോഷമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

'നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്'

Munavvarali_Riyas

Munavvarali_Riyas

  • Share this:
    പി എ മുഹമ്മദ് റിയാസ് മന്ത്രിയായതിൽ സന്തോഷമെന്ന് സുഹൃത്തും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് റിയാസ് തന്‍റെ സുഹൃത്തും സഹപാഠിയുമാണ്. റിയാസിന്‍റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസി​െന്‍റ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങള്‍ !

    രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

    സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. ഇത്തവണത്തെ മന്ത്രിസഭയിൽ ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ ആരുമില്ല. എന്നാൽ, 1996 മുതൽ 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. രാധാകൃഷ്ണൻ കേരളത്തിലെ മുൻ മന്ത്രിയും സ്പീക്കറും കൂടിയാണ്.

    സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,
    എം എ ബേബി എന്നിവർ പങ്കെടുത്തു.

    80 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ കോവിഡ് വാർഡ് ചോർന്നൊലിക്കുന്ന നിലയിൽ; ദുരിതക്കയത്തിൽ രോഗികൾ

    പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി പി എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവ് ആയിരുന്നു ശൈലജ ടീച്ചർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.

    രണ്ടാം പിണറായി സർക്കാരിലും കെ കൈ ശൈലജ തന്നെ മന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് നടന്നത്.

    അതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.

    സി പി ഐ നിയോഗിച്ച നാലു പേരും ആദ്യമായാണ് മന്ത്രമാരാകുന്നത്. ഇതിൽ കെ ആർ ഗൗരിയമ്മയ്ക്കു ശേഷം സി പി ഐയിൽ നിന്നും മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ചിഞ്ചുറാണി.
    Published by:Anuraj GR
    First published: