• HOME
 • »
 • NEWS
 • »
 • buzz
 • »
 • സൂപ്പർ ഡ്രൈവറുടെ കാർ പാർക്കിംഗ്; അപകടത്തിലേക്ക് ഒരു സെക്കൻഡ് പോലും ദൂരമില്ലെന്ന് മുരളി തുമ്മാരുകുടി

സൂപ്പർ ഡ്രൈവറുടെ കാർ പാർക്കിംഗ്; അപകടത്തിലേക്ക് ഒരു സെക്കൻഡ് പോലും ദൂരമില്ലെന്ന് മുരളി തുമ്മാരുകുടി

ഈ ഡ്രൈവിംഗ് സ്പോട്ടിലേക്ക് ഇപ്പോൾ നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. തങ്ങളുടെ ഡ്രൈവിംഗ് സ്കിൽ എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചറിയാനാണ് ഇവരെല്ലാം ഇങ്ങോട്ടേക്ക് എത്തുന്നത്.

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

 • News18
 • Last Updated :
 • Share this:
  ഇത്തിരിപ്പോന്ന സ്ഥലത്ത് പാർക്ക് ചെയ്ത ഇന്നോവ കാർ അതിസാഹസികമായി തിരിച്ചെടുത്ത ഡ്രൈവർ ആയിരുന്നു കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ താരം. മാഹിയിൽ ആയിരുന്നു ആ സാഹസിക ഡ്രൈവിംഗ് നടന്നത്. പേര്യ ആലാറ്റിൽ പി.ജെ ബിജു എന്ന യുവാവാണ് ഈ സാഹസിക പാർക്കിംഗും വണ്ടി തിരിക്കലുമൊക്കെ നടത്തിയത്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയിരുന്നില്ല.

  അങ്ങനെയാണ് തോടിന് കുറുകെ കടക്കാൻ വച്ചിരിക്കുന്ന സ്ലാബിൽ ഇന്നോവ പാർക്ക് ചെയ്യാൻ ബിജു തീരുമാനിച്ചത്. തന്റെ ചെറിയ കാർ നേരത്തെ അവിടെ പാർക്ക് ചെയ്ത് ശീലമുള്ളതു കൊണ്ട് സുഹൃത്ത് സർവീസ് ചെയ്യാൻ നൽകിയ ഇന്നോവ കാറും അവിടെ പാർക്ക് ചെയ്യുകയായിരുന്നു. 'നിത്യാഭ്യാസി ആനയെ എടുക്കും' എന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കുന്നതാണ് ബിജുവിന്റെ ഡ്രൈവിംഗ്.

  ബിജുവിന്റെ വണ്ടി തിരിക്കൽ വൈറലായതിനെ തുടർന്ന് നിരവധി ആളുകളാണ് ഈ സ്പോട്ടിലേക്ക് തങ്ങളുടെ ഡ്രൈവിംഗ് സ്കിൽ പരീക്ഷിച്ച് അറിയുന്നതിനായി എത്തുന്നത്. എന്നാൽ, ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം വ്യക്തമാക്കുകയാണ് ദുരന്തനിവാരണ പ്രവർത്തകനായ മുരളി തുമ്മാരുകുടി. ഇദ്ദേഹത്തെ പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ടു മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണുമെന്നാണ് മുരളി തുമ്മാരുകുടിയുടെ നിരീക്ഷണം.

  You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ​ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
  [NEWS]


  മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

  'ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോൾ

  ഒരു കാറിന് ശരിക്ക് കയറിപ്പോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് കൃത്യമായി പാർക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ ആണല്ലോ. ആ ഡ്രൈവറുടെ പാരലൽ പാർക്കിങ്ങ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരം ആണ്.

  അതെ സമയം ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യ,

  1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും, അത് തന്നെ.  2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ടു മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും.
  അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.

  പറഞ്ഞില്ല എന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി !!

  മുരളി തുമ്മാരുകുടി

  അതേസമയം, ഈ ഡ്രൈവിംഗ് സ്പോട്ടിലേക്ക് ഇപ്പോൾ നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. തങ്ങളുടെ ഡ്രൈവിംഗ് സ്കിൽ എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചറിയാനാണ് ഇവരെല്ലാം ഇങ്ങോട്ടേക്ക് എത്തുന്നത്.
  Published by:Joys Joy
  First published: