• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ആഗ്രഹിക്കുന്നതെന്തും ഉടനെ സാധിച്ച് കിട്ടുന്ന ബാല്യവും കൗമാരവും'; പ്രണയം നിരസിച്ചാൽ കൊലപാതകം എന്തുകൊണ്ട് ?

'ആഗ്രഹിക്കുന്നതെന്തും ഉടനെ സാധിച്ച് കിട്ടുന്ന ബാല്യവും കൗമാരവും'; പ്രണയം നിരസിച്ചാൽ കൊലപാതകം എന്തുകൊണ്ട് ?

''17 വയസ്സ് പ്രായമുള്ള പെൺകുട്ടി ആകെ ഭയം ആണ്. പഠിക്കാൻ പോകാൻ, ഫോൺ തൊടാൻ, ഒറ്റക്ക് വീടിന് പുറത്തിറങ്ങാൻ. ക്ലാസ്സിൽ പോയിട്ട് രണ്ടാഴ്ചയായി. കാരണം അന്വേഷിച്ചപ്പോൾ ഒരു പ്രണയാഭ്യർത്ഥന, അത് നിരസ്സിച്ചു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചാണ് ഭയം''- സൈക്കോളജിസ്റ്റ് വാണിദേവി എഴുതുന്നു

News18 Malayalam

News18 Malayalam

 • Share this:
  പ്രണയം നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. കാമുകിയെ വീട്ടിനുള്ളിൽ പോലും കയറി പെട്രോളൊഴിച്ച് കത്തിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരം വാർത്തകൾ കൗമാരക്കാരായ പെൺകുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ഇത്തരമൊരു അവസ്ഥ ചൂണ്ടിക്കാട്ടുന്നതിനൊപ്പം പ്രണയം നിരസിച്ചാൽ എന്തുകൊണ്ടാണ് കാമുകിയെ കൊലപ്പെടുത്താൻ കാമുകന് കഴിയുന്നുവെന്നും എവിടെയാണ് പ്രശ്നമെന്നും തുറന്നെഴുതുകയാണ് സൈക്കോളജിസ്റ്റും ഗവേഷകയുമായ  വാണിദേവി പി.ടി.

  ആഗ്രഹിക്കുന്നതെന്തും ഉടനെ സാധിച്ച് കിട്ടുന്ന ബാല്യവും കൗമാരവുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ആൺകുട്ടികളെ എത്തിക്കുന്നതെന്ന് പറയുകയാണ് വാണി ദേവി.

  Also Read- കാമുകിയെ കാണാനെത്തി; വാക്കേറ്റത്തിനിടെ കാമുകിയുടെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു

  കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

  17 വയസ്സ് പ്രായമുള്ള പെൺകുട്ടി ആകെ ഭയം ആണ് . പഠിക്കാൻ പോകാൻ, ഫോൺ തൊടാൻ, ഒറ്റക്ക് വീടിന് പുറത്തിറങ്ങാൻ. ക്ലാസ്സിൽ പോയിട്ട് രണ്ടാഴ്ചയായി. കാരണം അന്വേഷിച്ചപ്പോൾ ഒരു പ്രണയാഭ്യർത്ഥന, അത് നിരസ്സിച്ചു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആലോചിച്ചാണ് ഭയം. ക്ലാസ്സിൽ പോകുന്ന വഴിക്ക് ഉപ ദ്രവിക്കുമോ, കൊല്ലുമോ വീട്ട് മുറ്റത്ത് ഒറ്റക്ക് നിൽക്കുന്നത് കണ്ടാൽ ഉപദ്രവിക്കുമോ ? ഇതൊക്കെ ആണ് ആശങ്ക.

  എന്ത് കൊണ്ട് സ്നേഹം നിരസ്സിക്കപ്പെടുമ്പോൾ കൊല്ലാൻ പോലും മടിക്കുന്നില്ല?

  * ജീവിതത്തിൽ ഒരിക്കലും തന്നോട് ആരും എതിർത്ത് സംസാരിക്കാറില്ല. എന്നും താനാണ് മികച്ചത് എന്നാണ് കുട്ടിക്കാലം മുതൽ കേട്ട് ശീലിച്ചത്
  * ടിവിയിലും സിനിമയിലും കാണുന്ന നായകന്മാർ എന്തും നേടി മാത്രം കാണുന്നതാണ് ശീലം താൻ ആഗ്രഹിച്ചത് കിട്ടാൻ ഏതറ്റം വരെയും പോകാം അതാണ് ഹീറോയിസം.
  * അവനിഷ്ടമല്ലാത്ത ചാനൽ പോലും വയ്ക്കാൻ സമ്മതിക്കില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കൾ, എന്തും ഏതും കുട്ടിയുടെ ഇഷ്ടത്തിന് മാത്രം. പ്രഭാത ഭക്ഷണം മുതൽ ആഗ്രഹിക്കുന്ന വാഹനം വരെ.
  * കടയിൽ പോകുമ്പോൾ മിഠായി വേണമെന്ന് വാശി പിടിച്ച് കരഞ്ഞാൽ നാണക്കേടല്ലേ എന്ന് ചിന്തിച്ച് ഉടനെ വാങ്ങിക്കൊടുത്തും, ആഗ്രഹിക്കുന്നതെന്തും ഉടനെ സാധിച്ച് കിട്ടുകയും ചെയ്യുന്ന ബാല്യവും കൗമാരവും.
  * കുട്ടികളുടെ ഏതൊരു വാശിയും അംഗീകരിക്കുന്ന മാതാപിതാക്കൾ, ഒരു ചെടി നശിപ്പിച്ചാലോ, കളിപ്പാട്ടം നശിപ്പിച്ചാലോ, ഒരു ഉറുമ്പിനെ കൊന്നാൽ പോലും എതിർക്കാത്ത മാതാപിതാക്കൾ
  * എനിക്ക് കിട്ടാത്തത് വേറെ ഒരാൾക്കും വേണ്ട എന്ന തോന്നൽ. കളിപ്പാട്ടം ചോദിച്ചിട്ട് സഹോദരനോ കൂട്ടുകാരനോ കൊടുത്തില്ലെങ്കിൽ അവനും അത് ഉപയോഗിക്കണ്ട എന്ന ഉദ്ദേശത്തോടെ നശിപ്പിക്കുക ഇതൊക്കെ കണ്ട് ഭയന്ന് നിൽക്കുന്ന മാതാപിതാക്കൾ
  * കാത്തിരുന്ന് കഷ്ടപ്പെട്ട് നേടണം എന്നും, ചിലത് കഷ്ടപ്പെട്ടാലും, കാത്തിരുന്നാലും നേടാൻ ആകില്ല എന്നും അറിഞ്ഞു തന്നെ പുതു തലമുറ വളരണം.
  * ജയിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം തന്നെ തോൽവി എന്താണെന്നും പരാജയങ്ങളെ എങ്ങനെ നേരിടണം എന്നും പഠിപ്പിക്കേണ്ടതുണ്ട്.
  * പൊതുവെ ശത്രുത മനോഭാവമാണ്. തങ്ങളെ എതിർക്കുന്ന എന്തിനോടും, അത് സുഹൃത്തോ, മാതാപിതാക്കളോ, സഹോദരങ്ങളോ ആരായാലും .
  * എല്ലാം തന്നിലേക്കും തന്റെ ഇഷ്ടങ്ങളിലേക്കും മാത്രം ഒതുങ്ങി നിൽക്കുക.
  * കാലക്രമേണ മനുഷ്യ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാതെ എല്ലാം തന്റെ ചൊൽ പടിയിൽ നിൽക്കണം എന്ന ചിന്തയും അതിനെ എതിർക്കുന്നതിനെ ഒഴിവാക്കുക എന്ന പ്രവർത്തിയും.
  *ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, കൂട്ടുകാരുടെ സ്വാധീനം , ഞാൻ ആരെയും ഭയപ്പെടേണ്ടതില്ല എന്ന തോന്നൽ,
  മയക്ക്മരുന്നിന്റെയും, മദ്യത്തിന്റെയും അടിമകൾ കൂടി ആയാൽ എല്ലാം ശുഭം
  • Personality disorders പോലുള്ള മാനസീകപ്രശ്നങ്ങൾ ഉള്ളവരിൽ ഇതു പോലെ ഉള്ള പ്രവണതകൾ കൂടുതലാണ്.
  • മാതാപിതാക്കളുടെ അടിച്ചേൽപ്പിക്കുന്ന സ്വഭാവം, ഞാൻ പറയുന്നത് മാത്രം അനുസരിക്കുക ഇല്ലെങ്കിൽ അമിതമായി ഉപദ്രവിക്കുക ഇതൊക്കെ കുട്ടികളിലേക്കും പകർന്ന് കിട്ടാം
  • പത്രമാധ്യമങ്ങളിൽ ഇതുപോലെ ഉള്ള വാർത്തകൾക്ക് അമിത പ്രാധാന്യം നൽകി. എങ്ങനെയാണ് കൃത്യം പ്ലാൻ ചെയ്തത് എന്നും നടപ്പിലാക്കിയതെന്നും ഉള്ള വിശദീ കരണം . ഇതൊക്കെ വായിക്കുകയും, അറിയുകയും ചെയ്യുന്ന ഒരു മാനസീക/പെരുമാറ്റ വെകല്യങ്ങൾവ്യക്തിക്ക് തനിക്കും അവലംബിക്കാവുന്ന രീതി ആണെല്ലോ എന്ന് ചിന്തിക്കുകയും വഴികൾ തുറന്ന് കാട്ടുകയും ചെയ്യുന്നു.


   
  Published by:Rajesh V
  First published: