മലയാള സിനിമയിൽ വർഷങ്ങളായി കലാ സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് മുരുകൻ. സിനിമാ മേഖല നിശ്ചലമായ ഈ കാലഘട്ടത്തിൽ മുരുകൻ പക്ഷെ വെറുതെയിരിക്കാൻ തീരുമാനിച്ചില്ല. കാട്ടാക്കട സ്വദേശിയായ മുരുകനും കൂട്ടുകാരും ഇപ്പോൾ മാസ്ക് നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. സിനിമാ രംഗത്തെ തന്നെ താരങ്ങളും സംവിധായകരും മുരുകനെ അഭിനന്ദിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. മുരുകന്റെയും കൂട്ടുകാരുടെയും മാസ്ക് നിർമ്മാണം ചുവടെയുള്ള വിഡിയോയിൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in Kerala, Face Mask, Face masks production, Wearing mask