വൈറലായി മ്യൂസിക് കസിൻസ്; കേരളത്തിന് അകത്തും പുറത്തുമുള്ള ബന്ധുക്കൾ ചേർന്നൊരു കവർ സോങ്

കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് 'മ്യൂസിക്ക് കസിന്‍സ്' എന്ന പേരിൽ പുറത്തു ഇറക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 22, 2020, 12:39 PM IST
വൈറലായി മ്യൂസിക് കസിൻസ്; കേരളത്തിന് അകത്തും പുറത്തുമുള്ള ബന്ധുക്കൾ ചേർന്നൊരു കവർ സോങ്
കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് വീട്ടിലിരുന്ന് പാടിയ പാട്ടുകൾ
  • Share this:
ലോക്ക് ഡൗൺ ആണെങ്കിലും ആഘോഷങ്ങളും സൗഹൃദങ്ങളും ലോക്ക് ചെയ്യേണ്ട. സുരക്ഷിതരായി വീട്ടിൽ ഇരുന്നും ആഘോഷങ്ങൾ ആവാമെന്നണ് മ്യൂസിക്  കസിൻസ് പറയുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് കവര്‍ പാട്ടുപാടി വൈറലാവുകയാണ് 'മ്യൂസിക്ക് കസിന്‍സ്'. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് 'മ്യൂസിക്ക് കസിന്‍സ്' എന്ന പേരിൽ പുറത്തു ഇറക്കിയിരിക്കുന്നത്.

TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]ബല്ലാല ദേവയുടെ വിവാഹ നിശ്ചയം ആഘോഷിച്ച് ആരാധകർ; കൂടുതൽ ചിത്രങ്ങൾ കാണാം [PHOTOS]
ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി കവര്‍ സോങ് എന്ന ആശയവുമായി ആദ്യമെത്തിയത്. കസിൻസിന്റ എല്ലാം പിന്തുണ ലഭിച്ചതോടെ എല്ലാവരെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.

ഒടുവിൽ രണ്ടാഴ്ച്ച കൊണ്ട്  മ്യൂസിക് കസിൻസ് എന്ന കവർ കവർ സോങ് തയ്യാറായി. പാട്ടിനൊപ്പം വയലിനും ഗിറ്റാറും ഒക്കെയായി ബന്ധുക്കൾ  ഒപ്പം ചേർന്നതോടെ മ്യൂസിക്കൽ കസിൻസ് സോഷ്യൽമീഡിയയിലും ഹിറ്റായി.
First published: May 22, 2020, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading