'ഞാൻ അയ്യപ്പ ഭക്തനാണ്... പക്ഷേ ഈ പോസ്റ്റ് എന്റേതല്ല'; വ്യാജ പ്രചരണത്തിനെതിരെ എം ജയചന്ദ്രൻ

'എന്റെ വോട്ടും ഇക്കുറി അയ്യനു വേണ്ടി' എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്റെ ഫോട്ടോ സമൂഹാധ്യമങ്ങളിൽ പ്രചരിക്കുന്നത്

news18
Updated: April 11, 2019, 1:44 PM IST
'ഞാൻ അയ്യപ്പ ഭക്തനാണ്... പക്ഷേ ഈ പോസ്റ്റ് എന്റേതല്ല'; വ്യാജ പ്രചരണത്തിനെതിരെ എം ജയചന്ദ്രൻ
സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ചിത്രം
  • News18
  • Last Updated: April 11, 2019, 1:44 PM IST IST
  • Share this:
തെരഞ്ഞെടുപ്പ് കാലമാണ്. ഓരോ സെലിബ്രിറ്റികളും എന്തൊക്കെ ചെയ്യുന്നു, ഏത് രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകുന്നു എന്നിങ്ങനെ അവരുടെ ഓരോ നീക്കങ്ങളും സസൂക്ഷ്മം
നിരീക്ഷിക്കുകയാണ് സോഷ്യൽ മീഡിയ. സെലിബ്രിറ്റികളുടെ പേരിൽ വ്യാജ പ്രചരണങ്ങൾക്കും കുറവില്ല. ഏറ്റവും ഒടുവിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പേരിലാണ്
വ്യാജ പ്രചരണം ഉണ്ടായത്. 'എന്റെ വോട്ടും ഇക്കുറി അയ്യനു വേണ്ടി' എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്റെ ഫോട്ടോ സമൂഹാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോയും
കുറിപ്പും വ്യാജമാണെന്ന് എം ജയചന്ദ്രൻ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

എം. ജയചന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല ...THIS IS TO MAKE IT ABSOLUTELY CLEAR THAT I HAVE NEVER MADE SUCH A STATEMENT ANYWHERE.....I am not part
of any political party or brand & my religion is music...I am a devotee of Ayyappa swami & I have been to Sabarimala thirty five times...
I believe in Tatvamasi & hence wish peace to prevail for us to get spiritually enlightened.I WANT TO UNDERLINE THAT I HAVE NOTHING TO DO WITH
THIS FALSE PROPAGANDA..
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ - WhatsApp, ഫെയ്സ്ബുക്ക്, മറ്റ് സ്പെയ്സുകൾ എന്നിവയിൽ റൗണ്ടുകൾ ചെയ്യുന്നു ... ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല.ഭാഗമല്ല.എന്റെ
മതം സംഗീതം ... ഞാൻ അയ്യപ്പ സ്വാമി ഭക്തനാണ്....
ഞാൻ തത്വാമാസിയിൽ വിശ്വസിക്കുന്നു, അതിനാൽ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാൻ സമാധാനം ആഗ്രഹിക്കുന്നു.

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading