നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആംബുലൻസ്, പോലീസ് വാഹനങ്ങൾക്ക് സൈറണ് പകരം ശാന്തസ്വരങ്ങൾ; ഹോണുകളിൽ ഹാർമോണിയം, തബല നാദങ്ങൾ; ട്രോളൻമാർ അഴിഞ്ഞാടുന്നു

  ആംബുലൻസ്, പോലീസ് വാഹനങ്ങൾക്ക് സൈറണ് പകരം ശാന്തസ്വരങ്ങൾ; ഹോണുകളിൽ ഹാർമോണിയം, തബല നാദങ്ങൾ; ട്രോളൻമാർ അഴിഞ്ഞാടുന്നു

  ഇത്തരത്തിൽ ഒരു സാഹചര്യം നിലവിൽ വന്നാലുണ്ടായേക്കാവുന്ന രസകരമായ കാര്യങ്ങളും അവസരങ്ങളും ഭാവനയിൽ കണ്ട് സൃഷ്‌ടിച്ച ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ.

  • Share this:
   വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവന നടത്തിയത് ഈ കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു. ഇത് പ്രകാരം ഹാർമോണിയം, തബല, വയലിൻ, മൗത്ത് ഓർഗൻ മുതലായവയുടെ ശബ്ദങ്ങൾ ആയിരിക്കും വാഹനങ്ങളിലെ ഹോണുകളായി പ്രവർത്തിക്കുക. ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറണുകൾ ശാന്തമായ ശബ്ദങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

   നാസിക്കിലെ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. “ഇന്ത്യൻ സംഗീതോപകരണങ്ങളായ ഹാർമോണിയം, തബല മുതലായവയുടെ ശബ്ദം വാഹനങ്ങളുടെ ഹോണായി ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം കൊണ്ടുവരാനാണ് ഞങ്ങൾ ആലോചിക്കുന്നത്. ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറണുകൾക്ക് ശാന്തമായ ശബ്ദങ്ങൾ നൽകും" എന്ന് മന്ത്രി പറഞ്ഞു.

   ഇത്തരത്തിൽ ഒരു സാഹചര്യം നിലവിൽ വന്നാലുണ്ടായേക്കാവുന്ന രസകരമായ കാര്യങ്ങളും അവസരങ്ങളും ഭാവനയിൽ കണ്ട് സൃഷ്‌ടിച്ച ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ. രസകരമായ മീമുകളും വീഡിയോകളും നിർമ്മിച്ചാണ് ടോളന്മാർ ഈ വാർത്തയെ ഏറ്റെടുത്തത്.

   ട്രോളൻമാർ ട്വിറ്ററിൽ പങ്കുവെച്ച ചില ട്രോൾ ചിന്തകൾ ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി.

   ട്രോളുകൾക്കപ്പുറം പലരും ഈ വിഷയത്തിൽ ഗൗരവമായി തന്നെ അവരവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ചില ട്വിറ്റർ ഉപയോക്താക്കൾ ബെംഗളൂരു, ഡൽഹി പോലെ ഉള്ള സ്ഥലങ്ങളിലെ റോഡുകളിൽ പുതിയ സംഗീതാത്മക ഹോണുകൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷ പങ്കിട്ടു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരേന്ദർ സെവാഗും നിതിൻ ഗഡ്കരിയുടെ ഈ പ്രഖ്യാപനത്തിന് ഒരു രസകരമായ ട്രോളുമായി രംഗത്ത് വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.   പി ടി ഐ റിപ്പോർട്ട് പ്രകാരം, ഹൈവേ ഉദ്ഘാടന ചടങ്ങിലാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഈ കാര്യം അറിയിച്ചത്.
   ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകൾ താൻ പഠിക്കുകയായിരുന്നെന്ന് പറഞ്ഞ മന്ത്രി നിലവിലെ സൈറണുകൾക്ക് പകരം ആകാശവാണിയിൽ പ്ലേ ചെയ്തിരുന്ന കൂടുതൽ മനോഹരമായ ട്യൂൺ ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചു.
   റെഡ് ബീക്കണുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തനിക്കായതായി നാസിക്കിലെ ഹൈവേ ഉദ്ഘാടന ചടങ്ങിൽ വെച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്തത് സൈറണുകളാണ് അവസാനിപ്പിക്കാൻ പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

   "ഇപ്പോൾ ഞാൻ ആംബുലൻസുകളിലും പോലീസ് വാഹനങ്ങളിലും ഉപയോഗിക്കുന്ന സൈറണുകൾ പഠിക്കുകയാണ്. ആകാശവാണിയില്‍ ഒരു സംഗീത ശകലം രാവിലെ കേള്‍പ്പിക്കുന്നുണ്ട്. ആംബുലന്‍സ് സൈറണ് പകരം ഇത് ഉപയോഗിക്കാനാവൂമോയെന്നാണ് ഞാൻ പരിശോധിക്കുന്നത്. അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് ഹോൺ കേള്‍ക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടും.", മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സൈറണുകൾ വല്ലാതെ ശല്യപ്പെടുത്തുന്നതാണെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ കടന്നുപോവുമ്പോഴെല്ലാം പൊലീസ് വാഹനത്തില്‍നിന്ന് ഈ ശബ്ദം വരുന്നത് പൊതുജനങ്ങൾക്ക് വലിയ ശല്യമാണ്.
   Published by:Naveen
   First published:
   )}