നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പട്ടിയെ നോക്കാൻ ഒരാളെ വേണം; സ്മാർട്ട് ആയിരിക്കണം; ആറ്റിറ്റ്യൂഡും അടിപൊളിയാകണം;' ഗോപി സുന്ദർ

  'പട്ടിയെ നോക്കാൻ ഒരാളെ വേണം; സ്മാർട്ട് ആയിരിക്കണം; ആറ്റിറ്റ്യൂഡും അടിപൊളിയാകണം;' ഗോപി സുന്ദർ

  'ഞാൻ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടൻ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്' എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, ഇതിന് ഗോപി സുന്ദർ നൽകിയ മറുപടി കോമഡി ആക്കരുതെന്ന് ആയിരുന്നു

  ഗോപി സുന്ദർ

  ഗോപി സുന്ദർ

  • News18
  • Last Updated :
  • Share this:
   കൊച്ചി: വീട്ടിലെ നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഫേസ്ബുക്കിലാണ് ഗോപി സുന്ദർ തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. കാര്യക്ഷമതയുള്ള കഠിനാദ്ധ്വാനികളായ ആളുകളെയാണ് ക്ഷണിച്ചിരിക്കുന്നത്. നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണം.

   അടിയന്തരമായിട്ടുള്ള ആവശ്യമാണെന്നും നിയമനം ഉടനടി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശരിയായ മനോഭാവവമുള്ള മിടുക്കനായ ഒരാൾക്കാണ് അവസരം. വിശദാംശങ്ങൾക്കായി ബന്ധപ്പെടാൻ housekeepingatgs@gmail.com എന്ന ഇ-മെയിൽ ഐ ഡിയും നൽകിയിട്ടുണ്ട്.

   You may also like:'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക് [NEWS]Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS] 'എന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുന്നു'; നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു‍ [NEWS]

   Wanted

   An efficient, hard working worker.Duties will be cleaning and taking care of dogs.
   A smart person with right...

   Posted by Gopi Sundar on Wednesday, 4 November 2020


   അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ തമാശയുമായി എത്തിയവരോട് ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാൻ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടൻ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്' എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, ഇതിന് ഗോപി സുന്ദർ നൽകിയ മറുപടി കോമഡി ആക്കരുതെന്ന് ആയിരുന്നു.   'കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കിൽ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാം' - ഏതായാലും കമന്റ് ബോക്സിൽ തമാശയുമായി എത്തിയ ആൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടിക്ക് നിരവധി റിയാക്ഷനുകളാണ് ലഭിച്ചത്.
   Published by:Joys Joy
   First published: