നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വെർച്വലായി പാട്ടുപാടി ഗായക സംഘം; കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നൽകിയത് 37 ലക്ഷം രൂപ

  വെർച്വലായി പാട്ടുപാടി ഗായക സംഘം; കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നൽകിയത് 37 ലക്ഷം രൂപ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായവുമായി എത്തിയവരിൽ ഡൽഹിയിലെ ഒരു സംഘം ഗായകരുടെ കൂട്ടായ്മയുമുണ്ട്. വെർച്വൽ സംഗീത പരിപാടി നടത്തി 37 ലക്ഷം രൂപയാണ് ഷോ അപ്പ് ഫോർ ഇന്ത്യ എന്ന ഈ കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നൽകിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡിന്റെ രണ്ടാം തരംഗം വലിയ ദുരിതമാണ് ഇന്ത്യയിൽ ഉണ്ടാക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയെയാണ് രണ്ടാം തരംഗം അതി രൂക്ഷമായി ബാധിച്ചത്. ആശുപത്രി കിടക്കകൾക്കും ഒക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും വലിയ രീതിയിലാണ് ഇവിടെ ക്ഷാമം നേരിട്ടത്. ആശുപത്രി കിടക്കകൾക്ക് കാത്തു നിൽക്കുന്നതിനിടെ മതിയായ ചികിൽസ കിട്ടാതെ ധാരാളം പേർ മരണത്തിന് കീഴടങ്ങി. വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ നാം കടന്ന് പോകുന്നതിനിടെ താങ്ങായ ധാരാളം മനുഷ്യരുണ്ട്. ടാക്സി ഡ്രൈവർമാർ, ഓട്ടോ ഡ്രൈവർമാർ, ഓൺലൈൻ ഇൻഫ്ലുവൻസർമാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ആളുകളും കഴിയുന്ന രീതിയിലുള്ള സഹായങ്ങളുമായി മുന്നോട്ട് വന്നു. ചികിൽസക്കുള്ള പണം താങ്ങാൻ കഴിയാത്തവർക്ക് സംഘടനകളും വ്യക്തികളും എല്ലാം ക്യാമ്പയിനുകൾ നടത്തി പണം കണ്ടെത്തി.

   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായവുമായി എത്തിയവരിൽ ഡൽഹിയിലെ ഒരു സംഘം ഗായകരുടെ കൂട്ടായ്മയുമുണ്ട്. വെർച്വൽ സംഗീത പരിപാടി നടത്തി 37 ലക്ഷം രൂപയാണ് ഷോ അപ്പ് ഫോർ ഇന്ത്യ എന്ന ഈ കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നൽകിയത്. ഗായക സംഘത്തിലെ കംകാശി ഖന്ന എന്ന ഗായികയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹേംകുന്ദ് ഫൗണ്ടേഷന്‍, ഗിവ് ഇന്ത്യ എന്നീ സംഘടനകൾക്കാണ് ഇത്തരത്തിൽ നേടിയ പണം സമ്മാനിച്ചത് എന്നും ഗായിക പറഞ്ഞു. മഹാമാരിയുടെ സമയത്ത് ബുദ്ധിമട്ട് അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ വലിയ പ്രയത്നം നടത്തിയ സംഘടനകളാണ് ഇവ രണ്ടും.

   ''ഏറെ ഭീതിപ്പെടുത്തുന്ന ഇരുണ്ട കാലഘട്ടമാണിത്. അവരവരാൽ കഴിയുന്ന സഹായം എത്തിക്കുന്ന ജനങ്ങളാണ് പ്രതീക്ഷയുടെ നാളം. അടുത്തിടെ കോവിഡ് ബാധിച്ച ഒരാളുടെ മുത്തശ്ശനു വേണ്ടി ഫണ്ട് റൈസിംഗ് കാണാനിടയായിരുന്നു. രാത്രിക്കുള്ളിൽ തന്നെ ചികിൽസക്ക് ആവശ്യമായ പണം നേടാനായി''- കംകാശി ഖന്ന പറയുന്നു.

   Also Read- കാട്ടിലെ രാജാവ് ആര്? കടുവയ്ക്ക് അരികിലേയ്ക്ക് നടന്ന് അടുക്കുന്ന ആന, പിന്നീട് സംഭവിച്ചത്

   ഷോ അപ്പ് ഫോർ ഇന്ത്യ കൂട്ടായ്മക്ക് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളജും ലേഡി ശ്രീ റാം കോളജും സംയുക്തമായി നടത്തിയ പാട്ട് എഴുത്തുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പിലും ഇവർ പങ്കെടുത്തിരുന്നു. വലിയ പ്രവർത്തനങ്ങളിൽ ചെറിയ പങ്കു വഹിക്കുന്നത് രാജ്യത്തെ കോവിഡ് വെല്ലുവിളിയിൽ നിന്നും രക്ഷപ്പെടുത്താനാകുമെന്നും കാംകാശി ഖന്ന പറഞ്ഞു.

   Also Read- അമ്മയുമായി വഴക്കുണ്ടാക്കി കുഴിയെടുക്കാൻ ആരംഭിച്ചു; 6 വർഷമെടുത്ത് നിർമിച്ചത് ഉഗ്രൻ ഗുഹ

   മ്യൂസിക്ക് പ്രോഡ്യൂസർമാരും സുഹൃത്തുക്കളുമായ ഹർളീൻ സിംഗ്,സിദ്ധർത്ഥ് ചോറി എന്നിവരും മഹാമാരിയെ നേരിടുന്നതിനായി തങ്ങളുടെ കഴിവ് ഉപയോഗിച്ചവരാണ്. ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടർ എത്തിക്കുന്നതിനായി ബ്രീത്ത് ദിസ് എയർ എന്ന ഒരു സംഘടനയാണ് ഇരുവരും തുടങ്ങിയത്. ഇതിലേക്ക് പണം നൽകുന്നവർക്ക് സൗജന്യമായി ഒറിജിനൽ മ്യൂസിക്കാണ് ഇരുവരും നൽകിയിരുന്നത്. ഇതിനോടകം തന്നെ ഇരുവരും 14,000 ലിറ്റർ ഓക്സിജനാണ് ആവശ്യക്കാർക്ക് എത്തിച്ച് കൊടുത്തത്. 20,000 ലിറ്റർ ഓക്സിജൻ എങ്കിലും ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.
   Published by:Rajesh V
   First published:
   )}