നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Muslim Dating Apps: മുസ്ലീങ്ങൾക്കിടയിൽ ജനപ്രീതി നേടിയ 11 ഡേറ്റിങ് ആപ്പുകൾ

  Muslim Dating Apps: മുസ്ലീങ്ങൾക്കിടയിൽ ജനപ്രീതി നേടിയ 11 ഡേറ്റിങ് ആപ്പുകൾ

  11 ഡേറ്റിങ് ആപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആപ്പുകളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായവും ചേർത്തിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മിർസ ഗാനി ബേഗ്

   ജീവിത പങ്കാളിയെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് മുസ്ലിംകൾക്കിടയിൽ. സാമൂഹിക അകലം, സംസ്കാരിക ഭിന്നതകൾ, സാങ്കേതികതയോടുള്ള വിരക്തി തുടങ്ങി പുതിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനെ സങ്കീർണമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നിരുന്നാൽ കൂടി നൂതന സാങ്കേതിക വിദ്യകൾ ഇണകളെ കണ്ടെത്തുകയെന്നത് മുൻപത്തേക്കാൾ കൂടുതൽ എളുപ്പത്തിലാക്കി എന്നത് ഒരു വസ്തുതയാണ്.

   മുസ്ലിം സമുദായംഗങ്ങൾക്കിടയിൽ ഏറെ ജനപ്രീതിയേറി വരികയാണ് ‘മുസ്ലിം ഡേറ്റിങ് ആപ്പു’കൾ. ഇത്തരത്തിലുള്ള 11 ഡേറ്റിങ് ആപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആപ്പുകളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായവും ചേർത്തിട്ടുണ്ട്.

   eHarmony: യു.എസ്, കാനഡ, ഓസ്ട്രേലിയ, അയർലാന്റ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ അവിവാഹിതരായ മുസ്ലിം പ്രൊഫഷനുകൾക്കിടിയിൽ ഏറെ ജനപ്രിയമായ ആപ്പാണിത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മുഖാമുഖം പരിചയപ്പെടാൻ ഈ ആപ്പിൽ സംവിധാനമുണ്ട്.

   Muslima: ഈ ആപ്പിനെ സൗജന്യമായി ഉപയോഗിക്കാവുന്നത്, പണം കൊടുത്തുപയോഗിക്കാവുന്നത് എന്നിങ്ങനെ രണ്ട് രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിത്വം കൃത്യമായി പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമേ തങ്ങളുടെ സൗകര്യങ്ങൾ നൽകൂ എന്നതാണ് മുസ്ലിമയുടെ പ്രത്യേകത. അൾജീരിയ, ഫ്രാൻസ്, യു.കെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ആപ്പ് കുടുതലായും ഉപയോഗിക്കുന്നത്.

   Muslimfriends: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ആപ്പ് പ്രധാനമായും കണ്ടുവരുന്നത്. സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിംഫ്രണ്ട്സ് ഈയടുത്താണ് തങ്ങളുടെ ഇരുപതാം വാർഷികം ആഘോഷിച്ചത്. മറ്റു ആപ്പുകളെ അപേക്ഷിച്ച് വില കുറഞ്ഞതാണ് എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

   Elitesingles: അമേരിക്കയിൽ മാത്രം 5 മില്യണോളം ഉപഭോക്താക്കളുണ്ട് ഈ ആപ്പിന്. ഫ്രീ, പ്രീമിയം എന്നീ രണ്ട് മോഡലുകളായായാണ് ഈ ഡേറ്റിംഗ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പങ്കാളിയെ കണ്ടെത്തുന്നതിന് മുന്പ് രെജിസ്റ്റർ ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് ഒരു ടെസ്റ്റിന് വിധേയമാകേണ്ടതുണ്ട്. ഉപഭോക്താക്കളുടെ നിലപാട്, ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പ്രധാനമായും പരിശോധിക്കുക.

   Muzmatch: 190 രാജ്യങ്ങളിൽ ഉപഭോക്താക്കളുള്ള ഈ ആപ്പ് ഇതുവരെ 4 മില്യൺ പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സൗജന്യമായി ചാറ്റ് ചെയ്യാനും വീഡിയോ കോൾ ചെയ്യാനും സൗകര്യമുള്ള ഈ ആപ്പിൽ പ്രദേശം, നഗരം, മതം, ജാതി, വസ്ത്രം, വിശ്വാസം തുടങ്ങി നിരവധി ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇണകളെ അന്വേഷിക്കാം. ഏറ്റവും വലിയ മുസ്ലിം ഡേറ്റിംഗ് ആപ്പുകളിലൊന്നായ മുസ്മാച്ചിൽ ഭാഷ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ അടിസ്ഥാനപ്പെടുത്തിയും ഇണകളെ കണ്ടെത്താൻ സൗകര്യമുണ്ട്.

   Eshq: നിലവിൽ ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമായി ഈ ആപ്പ് വൈകാതെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളാണ് കൂടുതലായും ഇഷ്ഖ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണമാണ് ആപ്പിന്റെ സ്ഥാപക ലക്ഷ്യങ്ങളിലൊന്നെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. വിവാഹം, ഡേറ്റിംഗ്, സൗഹൃദം തുടങ്ങി ഉപഭോക്താക്കളുടെ ഇഷ്ടത്തിനൊത്ത പങ്കാളികളെ കണ്ടെത്താൻ ഇത് സഹായിക്കുന്നു.

   Salams:  മുൻപ് മിണ്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ആപ്ലിക്കേഷൻ ‘ഹലാലും ലളിതവും സുരക്ഷിതവുമായ’ ജോഡികളെ കണ്ടെത്താൻ സഹായിക്കും എന്നാണ് അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ വിദ്യാഭ്യാസം, ജാതി, ജോലി, പൊക്കം, വിശ്വാസം എന്നിവ അടിസ്ഥാനപ്പെടുത്തി ജീവിത പങ്കാളികളെ കണ്ടെത്തുന്ന ഈ ആപ്പ് ജനപ്രിയ ഡേറ്റിംഗ് ആപ്പായ ടിണ്ടറിനെ കോപ്പിയടിച്ചു എന്ന ആരോപണത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതേതുടർന്നാണ് സലാംസ് എന്ന പേര് സ്വീകരിച്ചത്.

   Singlemuslim: 2.5 മില്യണോളം ആളുകളാണ് ഈ ആപ്പ് ഡൗണ്ലോഡ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന ഈ ആപ്പിൽ ഫോട്ടോകൾ കാണുന്നതിനും നിയന്ത്രണങ്ങളുണ്ട്. ജോലി, മതം, തൊഴിൽ, ആകാര വിവരങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി പങ്കാളികളെ കണ്ടെത്താൻ ഇത് സഹായിക്കും.

   Qiran: 2 മില്യണിലധികം ഉപഭോക്താക്കളുണ്ട് ഈ ആപ്പിന്. മുസ്ലിം മാനേജ്മെന്റ് നടത്തുന്ന ഏക ഡേറ്റിംഗ് ആപ്പാണ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. എന്നാൾ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കില്ല. പ്രീമിയം, ഫ്രീ എന്നീ രണ്ട് രീതികളിലും ഈ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.

   Salaam Love: ഈ ആപ്പിൾ ഉപഭോക്താക്കൾക്ക് പങ്കാളികളെ കണ്ടെത്തുന്നതിന് മുൻപ്  ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായുണ്ട്. ഇസ്ലാമിക വിവാഹം അന്വേഷിക്കുന്ന ഏഷ്യൻ, അറബ് വ്യക്തികൾക്കായാണ് ഈ ആപ്പ് നിർമിച്ചിരിക്കുന്നത്. 15 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ ആപ്പ് സുന്നി, ഷിയാ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഒരേപോലെ ഉപകാരപ്രദമാണ്. ചാറ്റ്റൂം, ബ്ലോഗുകൾ, ഫോറംസ് എന്നിവയും ഈ ആപ്പിന്റെ പ്രത്യേകതയാണ്.

   Muslim matrimony: ഒരു ഇന്ത്യൻ ഡേറ്റിംഗ് ആപ്പാണിത്. ചിത്രങ്ങൾ, ഫോൺ നമ്പർ, നക്ഷത്ര വിവരം തുടങ്ങി വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാൻ ഈ ആപ്പിൽ പ്രത്യേക സൗകര്യമുണ്ട്. അക്കൗണ്ട് നിർമ്മിച്ച ശേഷം സെർച്ച് ചെയ്യാനും, ലൈക്ക് ചെയ്യാനും, പരസ്പരം മാച്ചായാൽ ബന്ധപ്പെടാനുമുള്ള സൗകര്യം ഈ ആപ്പിലുണ്ട്.

   മുസ്ലിം ഡേറ്റിംഗ് ആപ്പിന്റെ കുറിച്ച് ഉപഭോക്താക്കൾക്ക് പറയാനുള്ളത്

   മുസ്മാച്ച് ആപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഡെൽഹിയിലെ ശാഹീൻ ബാഗിൽ നിന്നുള്ള ഒരു ഉപഭോക്താവിന്റെ പ്രതികരണമിങ്ങനെയായിരുന്നു, ''മുസ്ലികൾക്ക് ഡേറ്റിംഗ് ആപ്പ് ഉപയോക്കുക എന്നത് ബുദ്ധിമുട്ടാണ് എന്ന് പറയാൻ കാരണമുണ്ട്. യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാൻ മുസ്മാച്ചിൽ ജോയിൻ ചെയ്തത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി പേരെ പരിചയപ്പെടാൻ സാധിച്ചു.''

   “എന്നാൽ നിരവധി പേരോട് ഗൗരവപൂർവ്വം സംസാരിച്ചുവെങ്കിലും എന്തോ കുറവുള്ള പോലെ തോന്നി. ഒരു പക്ഷെ മഹാമാരി കാരണം നേരിട്ട് കാണാനും സംസാരിക്കാനും കഴിയാത്തത് ഇതിന് കാരണമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

   എന്നാൽ യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെയായി നിരവധി പേരെ പരിചയപ്പെടാൻ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അവരുമായി വ്യത്യസ്തമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

   എന്നാൽ അവസാനം വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അത് സാധ്യമായത് പരമ്പരാഗത രീതിയിൽ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. മാതാപിതാക്കൾ കണ്ടെത്തിയ ഭാര്യയെയാണ് താൻ വിവാഹം കഴിച്ചതെങ്കിലും മുസ്ലിം ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചത് വിവാഹത്തെ കുറിച്ച് കൂടുതൽ ധാരണയുണ്ടാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു.

   സ്ത്രീ ശാക്തീകരണം

   മുംബൈയിലുള്ള ഒരു പെൺ ഉപഭാക്താവുമായി ന്യൂസ്‌18 ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുഭവം വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. പേർ വെളിപ്പെടുത്തില്ല എന്ന ഞങ്ങളുടെ ഉറപ്പിന്മേൽ അവർ മനസ്സ് തുറക്കാൻ തയ്യാറായി. ഒരു ബന്ധുവുമായി വീട്ടുകാർ തന്റെ വിവാഹം ഉറപ്പിച്ചു. എന്നാൽ ഈ ആലോചനയിൽ ഞാൻ ഒട്ടും സംതൃപ്ത ആയിരുന്നില്ല, തന്റെ ആകുലതകൾ കോളേജ് സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ അവർ ഇഷ്‌ഖ് ആപിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞുവെന്ന് അവൾ പറയുന്നു.

   “കുറച്ച് ആഴ്ചകൾക്ക് ശേഷം ഗൂഗിളിൽ മുസ്ലിം ഡേറ്റിംഗ് ആപ്പ് തിരഞ്ഞപ്പോൾ ഒരുപാട് ആപ്പുകൾ കണ്ടു.ഞാൻ ഇഷ്‌ഖ്, മുസ്ലിം മാട്രിമോണി, സലാംസ് ആപ്പ് ഇവയിൽ എല്ലാം രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്,” അവർ പറഞ്ഞു.

   കഴിഞ്ഞ വർഷം നവംബറിലാണ് ഞാൻ ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഒരു ഡോകടറാണ് എന്റെ ഭർത്താവ്. മറ്റു കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടുവെന്നും ജനുവരിയിൽ താനെയിൽ വെച്ച് ഇരുവരും വിവാഹിതരായെന്നും അവൾ ന്യൂസ്18 നോട് പറഞ്ഞു.

   മുസ്ലിം സ്ത്രീകൾക്ക് സ്വന്തമായി ജീവിത പങ്കാളികളെ കണ്ടെത്താൻ ആപ്പ് സഹായിക്കുമെന്നാണ് അവളുടെ അഭിപ്രായം. എന്നാൽ ഡേറ്റിംഗിന്റെ മുൻപ് ,സമൂഹ മാധ്യമങ്ങൾ വേണ്ട ഗവേഷണം നടത്തണമെന്നും അവൾ കൂട്ടിച്ചേർക്കുന്നു.

   സുരക്ഷാ മുൻകരുതലുകൾ

   മാട്രിമോണി സൈറ്റുകൾ പോലെ കൂടുതലായി മുസ്ലിം ഡേറ്റിംഗ് ആപ്പുകൾ വരുന്നുവെന്ന് ഹൈദരാബാദ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-സ്വിഫ്റ്റ് സോഫ്റ്റ്വെയ്ർ ഡയറക്ടർ സഈദ് എംഎ പറയുന്നു. എന്നാൽ ഇത്തരം ആപ്പുകളിൽ മിക്കതിനും കൃത്യമായ യൂസർ വെരിഫിക്കേഷൻ സിസ്റ്റം ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. ആർക്കും വ്യാജ ഇമെയ്ൽ ഐഡി, അല്ലെങ്കിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇത്തരം ആപ്പുകളിൽ പ്രവേശിക്കാമെന്നും മുസ്ലിം സ്ത്രീകളെ ദുരുപയോഗം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

   എന്നാൽ ഇഷ്ഖ് പോലെയുള്ള ആപ്പുകൾ രെജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫെയ്സ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡിൻ തുടങ്ങി സമൂഹ മാധ്യങ്ങളിലെ അക്കൗണ്ടുകളുടെ ലിങ്കും ചോദിക്കുന്നുണ്ട്. ഇവ നൽകാത്തവർക്ക് അക്കൗണ്ട് രൂപീകരിക്കാൻ സാധിക്കില്ല.

   മുസ്ലിം ഡേറ്റിംഗ് ആപ്പുകൾ നിർമ്മിക്കുന്ന കന്പനികൾ കൃത്യമായ വെരിവിക്കേഷൻ സന്പ്രദായം രൂപീകരിക്കണമെന്നും സഈദ് പറുന്നു. ഉദാഹരണത്തിന് naukri.com ന് കൃത്യമായ യൂസർ വെറിഫിക്കേഷൻ സിസ്റ്റം നിലവിലുണ്ടെന്നും ഇതുവഴി വ്യാജ വിവരങ്ങൾ തടയാൻ സാധിക്കുന്നുവെന്നും അദ്ദേഹ പറഞ്ഞു.

   ഇസ്ലാമിൽ ഡേറ്റിംഗ് അനുവദനീയമാണോ?

   ഇസ്ലാം മതവിശ്വാസം അനുസരിച്ച് ഡേറ്റിംഗ് അനുവദനീയമാണോ എന്ന പല വിശ്വാസികളും ചോദിക്കാറുണ്ട്. എന്തുകൊണ്ടാണ് വ്യത്യസ്തമായി മുസ്ലിം ഡേറ്റിംഗ് ആപ്പുകൾ തയ്യാറാക്കിയതെന്ന് പലയാളുകളും ചോദിക്കാറുണ്ട്. ഇതിന് ഉത്തരം കണ്ടെത്താൻ ന്യൂസ്18 ലക്നൗവിലെ പ്രമുഖ സുന്നി പണ്ഡിതനും, ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ പ്രതിനിധിയുമായ മൗലാന സുഫ്യാൻ നിസാമി ഫിറങ്കി മഹേലിയുമായി സംസാരിച്ചു.

   വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന്റെ മുൻപ് വരനും വധുവും പരസ്പരം കാണണമെന്നും സംസാരിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്ത്രീകൾ ഹിജാബ് (തട്ടം) ധരിച്ചായിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

   എന്നാൽ ഡേറ്റിംഗ് ആപ്പുകളിൽ മുസ്ലിം ഉപഭോക്താക്കൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്യരുതെന്നാണ് സുഫ്യാന്റെ അഭിപ്രായം. ഈയടുത്ത് വിവാദമായി സുള്ളി ഡീൽസ് സംഭവത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ മുസ്ലിം സ്ത്രീകൾ ഫോട്ടോകൾ പങ്കുവെക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

   ഡേറ്റിംഗ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിക്കന്നതിന് മുൻപ് ഉപഭോക്താക്കൾ പങ്കാളികളെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണെന്നും മൗലാന സുഫ്യാൻ ഉപദേശിക്കുന്നു. വിവാഹത്തിന് മുൻപ് വധു വരന്മാർ പരസ്പരം കാണണമെന്നും സംസാരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാം വിവാഹത്തിന് മുന്പ് വരനും വധുവും തമ്മിൽ കാണാനും സംസാരിക്കാനും അനുവാദം നൽകുന്നുവെന്നും എന്നാൽ വധു ഹിജാബ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Rajesh V
   First published: