• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഗിരിജയും രാകേഷും അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകുന്നു'; മുസ്ലിംലീഗിന്റെ വിവാഹക്ഷണക്കത്ത് വൈറൽ

'ഗിരിജയും രാകേഷും അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകുന്നു'; മുസ്ലിംലീഗിന്റെ വിവാഹക്ഷണക്കത്ത് വൈറൽ

വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്

  • Last Updated :
  • Share this:
    മലപ്പുറം: വേങ്ങ​ര മനാട്ടിപറമ്പ് റോസ് മാനർ ​അഗതിമന്ദിരത്തിലെ ഗിരിജയും എടയൂർ ചന്ദനപറമ്പിൽ രാകേഷും തമ്മിലുള്ള വിവാഹം ഇന്ന്. കല്യാണചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്‌എഫ് കമ്മിറ്റി എന്നിവർ തയാറാക്കിയ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം.

    ഇവർ തമ്മിലുള്ള വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. രാവിലെ 8.30നും 9നും മധ്യേയാണ് മുഹൂർത്തം. എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് വിവാഹം.

    Also Read- ഇതെന്തൊരു മത്തങ്ങ ! ഇടുക്കിയിൽ അഞ്ചു കിലോയ്ക്ക് വില രൂപ 47000

    വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഗിരിജക്ക് നാടൊരുമിച്ചാണ് വിവാഹം നടത്തുന്നത്. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മാനറിലാണ് താമസിക്കുന്നത്. വരൻ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതൽ എല്ലാ കാര്യങ്ങൾക്കും നേത്യത്വം നൽകിയത് റോസ് മാനർ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരാണ്.

    Also Read- 15 ഭാര്യമാരും 107 മക്കളും; യൂട്യൂബിൽ വൈറലായ കുടുംബം



    നിരവധി മനുഷ്യ സ്നേഹികളുടെ പിന്തുണയോടെ ഗിരിജക്ക് ഉള്ള കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ചതിന് പുറമെ 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി റോസ് മനാറിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന്നു വരുന്നത്. അതോടൊപ്പം നാട്ടുകാരും മറ്റ് മനുഷ്യസ്നേഹികളും പല തരത്തിലുള്ള സഹായമായി റോസ് മനാറിൽ എത്താറുണ്ട്.

    Also Read- ആഡംബരം പടിക്കുപുറത്ത്; മലയാളത്തിലെ യുവതാരത്തിന്റെ യാത്രാ ചിത്രം ഇൻസ്റ്റഗ്രാമിൽ

    താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിർവാദ ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, ഇ ടി മുഹമ്മദ് ബഷീർ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എ പി ഉണ്ണികൃഷ്ണൻ, ടി പി എം ബഷീർ, മറ്റ് ജന പ്രതിനിധികൾ, വിവിധ മത - രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
    Published by:Rajesh V
    First published: