പലചരക്ക് സഞ്ചി തോളിലേറ്റി മുസ്ലീംലീഗ് നേതാവ്; ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

KPA Majeed Photo Viral | മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ള യുവ നേതാക്കളും പാർട്ടി പ്രവർത്തകരും എല്ലാം കെപിഎ മജീദ് സഞ്ചി ഏറ്റി നിൽക്കുന്ന ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: March 30, 2020, 11:22 PM IST
പലചരക്ക് സഞ്ചി തോളിലേറ്റി മുസ്ലീംലീഗ് നേതാവ്; ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ
kpa majeed viral photo
  • Share this:
"മോനേ അത് രണ്ടീസം മുൻപ് ബൈക്കിൽ പോയിരുന്ന ആരോ എടുത്ത പടമാണ്.. ഇപ്പൊ എല്ലാരും വിളിച്ചോണ്ടിരിക്യാണ് "പലചരക്ക് സാധനങ്ങൾ തലയിലേറ്റി നടക്കുന്ന പടം വൈറൽ ആയതിനു പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനെ  ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞ കാര്യം ആണ് മുകളിലുള്ളത്..

"രാവിലെ 7 മണി ആകുമ്പോൾ വീടിന് അടുത്തുള്ള കടയിൽ പോകും, ആവശ്യമുള്ള സാധനങ്ങൾ വാങ്ങും. അതിന് ഒന്നും വേറെ ആരെയും ആശ്രയിക്കാറില്ല. വീടിന് അടുത്ത് തന്നെ ആണ് കട. സാധനം വാങ്ങി വരുമ്പോൾ ബൈക്കിൽ പോയിരുന്ന ആരോ ആണ് ആ പടം എടുത്തത് " അദ്ദേഹം പറഞ്ഞു.

"ആളുകൾ ഒക്കെ ഇത്രയും ദിവസം വീട്ടിൽ ഇരുന്നു കഴിയുമ്പോൾ ശരിക്കും പ്രശ്നത്തിൽ ആകും. ഞാൻ കടയിൽ പോകുമ്പോൾ അന്വേഷിക്കാറുണ്ട് ആളുകളുടെ അവസ്ഥ. സാധാരണക്കാരായ ആരുടെയും കൈയ്യിൽ അധികം കാശ് ഒന്നും ഇല്ല. സാധനങ്ങളുടെ വില കൂടിയാൽ ഈ ദിവസങ്ങളിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. പിന്നെയും മാസങ്ങൾ എടുക്കും സാധാരണ അവസ്ഥയിൽ എത്താൻ. വലിയ പ്രതിസന്ധി ആണ് കൊറോണ നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളത്"- കെ.പി.എ മജീദ് പറയുന്നു.
You may also like:കേരളത്തിന് അഭിമാനം; കോവിഡിനെ അതിജീവിച്ച് റാന്നിയിലെ വൃദ്ധദമ്പതികൾ [NEWS]അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു; CITU നേതാവിനെതിരെ കേസ് [NEWS]ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജ പ്രചാരണം; മലപ്പുറത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ [NEWS]
വീട്ടിൽ ഇത്രയും ദിവസം,  മുഴുവൻ സമയം ഇരിക്കുന്നത് തന്നെ ആദ്യമായാണ്.. പുസ്തകങ്ങൾ വായിക്കും, വാർത്തകൾ കാണും, പിന്നെ വൈകുന്നേരം പേരക്കുട്ടികളുടെ കൂടെ പന്ത് കളിക്കാൻ ഒക്കെ കൂടും. പാർട്ടിയിലെ ആളുകളുമായി ഫോണിൽ വിളിച്ച് കാര്യങ്ങളറിയും അങ്ങനെ പോകുന്നു ദിവസങ്ങൾ. കെ പി എ മജീദ് പറഞ്ഞു നിർത്തി.മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ള യുവ നേതാക്കളും പാർട്ടി പ്രവർത്തകരും എല്ലാം കെപിഎ മജീദ് സഞ്ചി ഏറ്റി നിൽക്കുന്ന ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
First published: March 30, 2020, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading