നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുസ്ലിം രക്ഷിതാവ് ‘മകളുടെ’ വിവാഹം നടത്തിയത് ഹിന്ദുമതാചാര പ്രകാരം

  മുസ്ലിം രക്ഷിതാവ് ‘മകളുടെ’ വിവാഹം നടത്തിയത് ഹിന്ദുമതാചാര പ്രകാരം

  ഏഴാം വയസ്സിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ടത്‌ മുതൽ പൂജയെ വളർത്തുന്നത് മെഹബൂബ് ആണ്

  വിവാഹവേളയിലെ ചിത്രം

  വിവാഹവേളയിലെ ചിത്രം

  • Share this:
   ​​വളരെ അപൂർവ്വമായ ഒരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് കർണാടകയിലെ വിജയപുര ജില്ല. ഹിന്ദു മതവിശ്വാസിയായ വളർത്തുമകളെ അവളുടെ മതാചാരങ്ങളനസുരിച്ച് വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് മുസ്ലിമായ അവളുടെ രക്ഷിതാവ്.

   വിജയപുരയിലെ അലമേല എന്ന സ്ഥലത്ത് ജീവിക്കുന്ന മെഹബൂബ് മസാലി എന്ന ഇലക്ട്രിക്കൽ കോണ്ട്രാക്റ്ററാണ് തന്റെ 18 വയസ്സുകാരിയായ ‘മകൾ’ പൂജയെ അവളുടെ വിശ്വാസപ്രകാരം വിവാഹം കഴിപ്പിച്ച് കൊടുത്തത്. ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് പൂജക്ക് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. അതിന് ശേഷം മെഹബൂബാണ് അവരെ വളർത്തിയത്. മാതാപിതാക്കളുടെ മരണശേഷം അവരുടെ ബന്ധുക്കൾ പൂജയെ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മെഹബൂബ് അവരെ ഏറ്റെടുക്കാൻ തയ്യാറായത്.

   "ഒരേ വാർഡിൽ താമസിക്കുന്നവരായത് കൊണ്ടാണ് ഞങ്ങൾ പൂജയെ വളർത്തി പരിപാലിച്ചത്. എന്റെ മറ്റു മക്കളുടെ കൂടെ കളിച്ചാണ് അവർ വളർന്നത്. സ്വന്തം മകളെ പോലെ തന്നെയാണ് പൂജയെയും വളർത്തിയത്," മെഹബൂബ് മസാലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.   "ഒരു പതിറ്റാണ്ടിലധികം കാലം അവൾ ഞങ്ങളുടെ വീട്ടിൽ താമസിച്ചു. എന്നാൽ ഇത്രയും കാലം അവളോട് മതം മാറാനോ ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കണം എന്നോ ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങളുടെ മതവിശ്വാസത്തിനെതിരാണ്. ഇപ്പോൾ 18 വയസ്സായതോടെ അവളെ ശങ്കർ എന്ന് പേരുള്ള അവളുടെ മതത്തിലുള്ള ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കുകയാണ്," മെഹബൂബ് പറയുന്നു.

   ജൂലൈ 30 ന് അവരുടെ വീടിന് മുന്നിൽവച്ച് തന്നെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. രണ്ട് മതവിഭാഗത്തിൽ നിന്നുള്ള ആളുകളും ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

   ഈയടുത്ത് സൗത്ത് കശ്മീരിലെ കുൽഗാം ജില്ലയിൽ മരണമടഞ്ഞ രണ്ട് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ രണ്ട് സമുദായാംഗങ്ങളും സംയുക്തമായിട്ട് നടത്തിയത് വാർത്തകളിൽ വന്നിരുന്നു. ബദ്രിനാഥന്റെ ഭാര്യയായ ചാന്ദ് റാണി (80), ജാൻകിനാഥിന്റെ ഭാര്യ കൗശാലി (83) എന്നീ കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ മരണവാർത്ത അറിഞ്ഞയുടനെ തന്നെ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ അംഗങ്ങൾ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങി വരികയായിരുന്നു.

   മൃതദേഹം സംസ്കരിക്കാനുള്ള ചിതയൊരുക്കുന്നത് മുതൽ സംസ്കരിക്കുന്ന സ്ഥലത്തേക്കുള്ള മൺകലം എത്തിക്കുന്ന ഉത്തരവാദിത്തം വരെ ചെയ്തത് മുസ്ലിങ്ങളാണെന്ന് പ്രദേശവാസിയായ ഗുലാം മുഹ്യൂദ്ദീൻ ഷാ പറഞ്ഞു. രണ്ട് മൃതദേഹങ്ങളും വിലാപയാത്രയായി കൊണ്ടുപോയതും മുസ്ലിങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരി മുസ്ലിങ്ങളും കശ്മീരി പണ്ഡിറ്റുകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇരു വിഭാഗങ്ങൾക്കുമിടയിലെ ആത്മബന്ധം സാർവ്വകാലികമാണെന്നും രമേശ് കുമാർ എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് വികാരാധീനനായി പറഞ്ഞു.

   Summary: Muslim man got his foster daughter married off according her Hindu customs. He has been the foster father from when Pooja was just seven-years-old
   Published by:user_57
   First published:
   )}