HOME » NEWS » Buzz » MUTANT GOAT WITH 8 LEGS AND 2 HIPS BORN IN WEST BENGAL DIES WITHIN MINUTES GH

ആട്ടിൻകുട്ടിക്ക് രണ്ട് ഇടുപ്പും എട്ട് കാലുകളും; ജനിതക വ്യതിയാനം സംഭവിച്ച ആട് ജീവിച്ചത് മിനിട്ടുകൾ മാത്രം

ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളാണ് ഉണ്ടായത്. ഒരു കുഞ്ഞിന് യാതൊരു പ്രശ്‌നവും ഉണ്ടായരുന്നില്ല. എന്നാല്‍ അടുത്ത ആട്ടിന്‍ കുഞ്ഞിന് രണ്ട് ഇടുപ്പുകളും എട്ട് കാലുമുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: July 21, 2021, 3:55 PM IST
ആട്ടിൻകുട്ടിക്ക് രണ്ട് ഇടുപ്പും എട്ട് കാലുകളും; ജനിതക വ്യതിയാനം സംഭവിച്ച ആട് ജീവിച്ചത് മിനിട്ടുകൾ മാത്രം
പ്രതീകാത്മക ചിത്രം
  • Share this:
ഡിഎന്‍എ ക്രമത്തില്‍ ഉണ്ടാകുന്ന മാറ്റത്തെയാണ് ജനിതക വ്യതിയാനം എന്ന് വിളിക്കുന്നത്. മനുഷ്യനിലും മൃഗങ്ങളിലും ഏത് ജീവജാലങ്ങളിലും ഇത് സംഭവിക്കാം. ഇത്തരത്തില്‍അസാധാരണമായഒരു ജനിതക വ്യതിയാനമാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഇടുപ്പുകളും എട്ട് കാലുകളും ഉള്ള ആട്ടിന്‍ കുട്ടിയാണ് ബംഗാളിലെ ബാംഗോണ്‍ ജില്ലയിലുള്ള നോര്‍ത്ത് 24 പാരഗനില്‍ ജനിച്ചത്.

ജൂലൈ 16 ന് ആയിരുന്നു സംഭവം. ധാരാളം പശുക്കളും ആടുകളും ഉള്ള സരസ്വതി മണ്ഡല്‍ എന്ന യുവതിയുടെ ആടാണ് ജനിതക വ്യതിയാനം സംഭവിച്ച ആട്ടിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളാണ് ഉണ്ടായത്. ഒരു കുഞ്ഞിന് യാതൊരു പ്രശ്‌നവും ഉണ്ടായരുന്നില്ല. എന്നാല്‍ അടുത്ത ആട്ടിന്‍ കുഞ്ഞിന് രണ്ട് ഇടുപ്പുകളും എട്ട് കാലുമുണ്ടായിരുന്നു. ജനിച്ച് ഏതാനും മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ആട്ടിന്‍ കുഞ്ഞ് ചാവുകയും ചെയ്തു. വിവരം ഗ്രാമം മുഴുവന്‍ അറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് സരസ്വതി മണ്ഡലിന്റെ വീട്ടില്‍് ആട്ടിന്‍ കുഞ്ഞിനെ കാണാന്‍ എത്തിയത്.

ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത് എന്ന് സരസ്വതി പറയുന്നു. ''പിറന്ന് ഏതാനും മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ആട്ടിന്‍ കുഞ്ഞിന് ജീവന്‍ നഷ്ടമായി. എന്നാല്‍ തള്ളയാടിനും രണ്ടാമത്തെ കുഞ്ഞിനും യാതൊരു പ്രശ്‌നങ്ങളും ഇല്ല'' സരസ്വതി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഗുജറാത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മനുഷ്യന്റെ മുഖവുമായി സാധൃശ്യമുള്ള ആടാണ് സൊങ്കാന്ത താലൂക്കിലെ താപ്പി നദിയോട് ചേര്‍ന്നുള്ള സെല്‍ത്തിപാഡ എന്ന ഗ്രാമത്തില്‍ ജനിച്ചത്. 10 മിനിട്ട് മാത്രമാണ് ഈ ആട് ജീവിച്ചത്. പൂര്‍വ്വികരുടെ രണ്ടാം ജന്മമാണ് ഇത് എന്ന് വിശ്വസിച്ച ഗ്രാമീണര്‍ പൂജകള്‍ക്ക് ശേഷമാണ് ഈ ആടിനെ സംസ്‌ക്കരിച്ചത്. നാല് കാലുകളും ചെവിയും എല്ലാം ഈ ആടിന് ഉണ്ടായിരുന്നു എങ്കിലും ബാക്കി ശരീര ഭാഗങ്ങള്‍ മനുഷ്യനുമായി സാദൃശ്യമുള്ളതായിരുന്നു. മനുഷ്യനു സമാനമായ മുഖവും, നെറ്റിയും, താടിയും ആടിനുണ്ടായിരുന്നു. മാത്രമല്ല ശരീരത്തില്‍ വാലും ഇല്ലായിരുന്നു. മനുഷ്യ മുഖവുമായി സാദൃശ്യമുള്ള ആടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.

രാജസ്ഥാനിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായ മനുഷ്യന്റെ മുഖത്തോട് സമാനമായിരുന്നു ജനിച്ച ആടിന്റെ മുഖം. ഈ സംഭവവും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ദൈവത്തിന്റെ അവതാരമാണിത് എന്ന് പറഞ്ഞ് ഗ്രാമീണര്‍ ആടിനെ ആരാധിക്കാന്‍ മുന്നോട്ട് വരുകയും ചെയ്തു.

രാജസ്ഥാനിലെ നിമോദിയയിലുള്ള മുകേഷ് പ്രജാപാപ് എന്ന കര്‍ഷകന്‍ ആയിരുന്നു ആടിന്റെ ഉടമ. പശ്ചിമ ബംഗാളിലെ തന്നെ ബര്‍ദമാന്‍ ജില്ലയിലും രൂപമാറ്റം വന്ന പശുക്കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനേയും ഗ്രാമവാസികള്‍ പൂജിക്കാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ കഷ്ടിച്ച് നാല് മാസം മാത്രമായിരുന്നു പശുക്കുട്ടിയുടെ ആയുസ്സ്. സമൂഹമാധ്യമങ്ങളില്‍ ഇതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
Published by: Sarath Mohanan
First published: July 21, 2021, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories