HOME » NEWS » Buzz » MVD WANTS TO PUT DASH CAMS IN VEHICLES

ജൂഡ് ആന്റണിയുടെ പരാതി എംവിഡി കണ്ടു; വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ വെയ്ക്കാൻ ആവശ്യം, മോഡിഫിക്കേഷന് ഫൈൻ അടിക്കാനല്ലേയെന്ന് കമന്റ്

രാവിലെ 08.40ന് പോസ്റ്റ് ഇട്ടതെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജൂഡിന്റെ വാഹനത്തിൽ ഇടിച്ച വണ്ടിയുടെ ഉടമയായ രോഹിത്ത് ജൂഡിനെ കാണാൻ എത്തിയിരുന്നു. തുടർന്ന് രോഹിത്തിനെയും കൂട്ടി ജൂഡ് ലൈവിൽ വരികയും ചെയ്തിരുന്നു.

News18 Malayalam | news18
Updated: April 25, 2021, 2:25 PM IST
ജൂഡ് ആന്റണിയുടെ പരാതി എംവിഡി കണ്ടു; വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ വെയ്ക്കാൻ ആവശ്യം, മോഡിഫിക്കേഷന് ഫൈൻ അടിക്കാനല്ലേയെന്ന് കമന്റ്
jude anthany jospeh
  • News18
  • Last Updated: April 25, 2021, 2:25 PM IST
  • Share this:
തിരുവനന്തപുരം: കഴിഞ്ഞദിവസം ആയിരുന്നു നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് തന്റെ വാഹനത്തിന് കേടുപാട് വരുത്തിയ ആളെ അന്വേഷിച്ച് ഒരു പോസ്റ്റിട്ടത്. എന്നാൽ, ഇക്കാര്യം പരാമർശിച്ച് ഒരു ആഹ്വാനവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. എല്ലാവരും വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ വെയ്ക്കാനാണ് എം വി ഡി നൽകുന്ന നിർദ്ദേശം. ജൂഡ് ആന്റണി എഫ് ബിയിൽ പോസ്റ്റിട്ടത്
വാഹനത്തിന്റെ തകരാർ പരിഹരിക്കാനായുള്ള GD എന്‍ററിക്ക് വേണ്ടിയാണെന്നും എന്നാൽ, ഇതിനെല്ലാം പരിഹാരമായി ലോക വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒരു സംവിധാനമാണ് ഡാഷ് ക്യാമറകൾ എന്നുമാണ് എം വി ഡി പറയുന്നത്. ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വാർത്തയുടെ ചിത്രം പങ്കു വെച്ചു കൊണ്ടായിരുന്നു എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ചത്,

'കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഫേസ്ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് വന്നിരുന്നു. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ ജൂഡ് ആന്റണിയുടേതായിരുന്നു ആ പോസ്റ്റ്. അദ്ദേഹം തന്റെ വാഹനത്തിന് കേടുപാട് വരുത്തിയ ആളെ തിരയുകയായിരുന്നു തന്റെ ആ FB പോസ്റ്റ് വഴി. അദ്ദേഹത്തിന് ആളെ കിട്ടിയോ എന്നറിയില്ല. എന്നാൽ ഇത്തരം സംഭവങ്ങൾ നാം ദിനേന നമ്മുടെ വാഹന ഉപയോഗ സമയത്ത് അഭിമുഖീരിക്കാറുണ്ട്. അദ്ദേഹം തന്റെ വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ GD എന്‍ററിക്ക് വേണ്ടിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വാഹന അപകട കേസുകളിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷാ നടപടികൾ ഏറ്റു വാങ്ങേണ്ടി വന്നവരും നമുക്കിടയിൽ ഒരുപാട് കാണും. ഇതിനെല്ലാം പരിഹാരമായി ലോക വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒരു സംവിധാനമാണ് ഡാഷ് ക്യാമറകൾ. നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പലതരം ഡാഷ് ക്യാമുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. വാഹനത്തിന്റെ മുൻവശവും ഉൾവശവും മറ്റു വശങ്ങളും ഒരുപോലെ റെക്കോർഡ് ചെയ്തു മോഷണശ്രമം പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകം ചെറു വീഡിയോകൾ ആയി നമ്മുടെ മൊബൈലിൽ അയച്ചു തരുന്ന ക്യാമറകൾ വരെ ഇന്ന് ലഭ്യമാണ്. അതുകൊണ്ട് നമ്മുടെ ആവശ്യത്തിന് ഉതകുന്ന നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് ക്യാമറ വാഹനം വാങ്ങിക്കുമ്പോൾ തന്നെ വാങ്ങി ഉപയോഗിക്കുക. ലോകവ്യാപകമായി കോടതികൾ തന്നെ ഇത്തരം ക്യാമറകളിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തെളിവായി സ്വീകരിക്കുന്നുണ്ട്. ക്യാമറ ഉണ്ടെന്ന ബോധ്യം നമ്മുടെ സ്വന്തം ഡ്രൈവിംഗിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും.'

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഫേസ് ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് വന്നിരുന്നു. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ...

Posted by MVD Kerala on Sunday, 25 April 2021


എന്നാൽ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശത്തെ സംശയത്തോടു കൂടിയാണ് നാട്ടുകാർ കണ്ടത്. ഇതെല്ലാ, പറഞ്ഞിട്ട് അവസാനം ഡാഷ് ക്യാം വെച്ചു കഴിയുമ്പോൾ മോഡിഫിക്കേഷൻ വരുത്തിയതിന് ഫൈൻ എഴുതാനല്ലേ എന്നാണ് ഒരാൾ ചോദിക്കുന്നത്. അതേസമയം, പരസ്യമാണോ എന്ന് അന്വേഷിക്കുന്നവരും ഉണ്ട്. കൂടുതൽ ആളുകളും ഇത്തരത്തിൽ ഡാഷ് ബോർഡ് വെച്ചാൽ മോഡിഫിക്കേഷൻ എന്നു പറഞ്ഞ് പണം ഈടുക്കുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, ഇതിത് എം വി ഡി കൃത്യമായി മറുപടിയും നൽകുന്നില്ല.ഏപ്രിൽ പതിനഞ്ചിന് ആയിരുന്നു തന്റെ കാറിന് കേടുപാടു വരുത്തിയ ആളെ അന്വേഷിച്ച് ജൂഡ് ആന്റണി ജോസഫ് പോസ്റ്റിട്ടത്. 'നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിർബന്ധമാണെന്നും അതിന് സഹകരിക്കണം.' എന്നും വ്യക്തമാക്കി ആയിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാവിലെ 08.40ന് പോസ്റ്റ് ഇട്ടതെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജൂഡിന്റെ വാഹനത്തിൽ ഇടിച്ച വണ്ടിയുടെ ഉടമയായ രോഹിത്ത് ജൂഡിനെ കാണാൻ എത്തിയിരുന്നു. തുടർന്ന് രോഹിത്തിനെയും കൂട്ടി ജൂഡ് ലൈവിൽ വരികയും ചെയ്തിരുന്നു.
Published by: Joys Joy
First published: April 25, 2021, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories