മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്ന് സുധാ മൂർത്തി. ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്ന സുധാ മൂർത്തിയുടെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നായിരുന്നു സുധാ മൂര്‍ത്തിയുടെ പരാമർശം.
സുധാ മൂർത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഭർത്താവിനെ മാറ്റിയെടുക്കാൻ ഒരുഭാര്യക്ക് എങ്ങനെ കഴിയുമന്നു നോക്കൂ. പക്ഷേ, എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തെ ബിസിനസുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. ഇതെല്ലാം ഭാര്യയുടെ മഹകത്വമാണ്’ സുധാ മൂർത്തി വീഡിയോയിൽ പറയുന്നു.
I made my husband a businessman. My daughter made her husband Prime Minister of UK !
– Sudhamurthy pic.twitter.com/031ByqhDWZ
— Vishweshwar Bhat (@VishweshwarBhat) April 23, 2023
‘ഇന്‍ഫോസിസ് തുടങ്ങിയത് വ്യാഴാഴ്ച്ചയാണ്. ഞങ്ങളുടെ മരുമകന്‍ അവരുടെ പൂര്‍വികരുടെ കാലം മുതല്‍ 150 വര്‍ഷമായി ഇംഗ്ലണ്ടിലാണ്. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ചയാണ് വ്രതമെടുക്കുന്നത്. അത് നല്ലദിസമാണെന്ന് പറഞ്ഞു. അത് നല്ലദിസമാണെന്ന് പറഞ്ഞു. മരുമകന്റെ അമ്മ വ്രതമെടുക്കുന്നത് തിങ്കളാഴ്ചയാണ്. മരുമകൻ എല്ലാ വ്യാഴാഴ്ചയാണ്’ സുധാ മൂർത്തി പറയുന്നു.
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2009ൽ ഇന്ത്യയിൽ വച്ചായിരുന്നു അക്ഷത–ഋഷി സുനക് വിവാഹം നടന്നത്. ദമ്പതികൾക്ക് രണ്ടു മക്കളും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.