നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Irfan Pathan| 'പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്'

    Irfan Pathan| 'പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്'

    പാകിസ്ഥാനോട് കളിച്ച് ജയിച്ച് മടങ്ങിയെത്തിയതും ആഹ്ളാദ ഭരിതനായ പിതാവ് മസ്ജിദിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയതുമായ കാര്യങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്ക് വച്ചത് .

    ഇർഫാൻ പഠാനും പിതാവ് മെഹമ്മുദ് ഖാനും

    ഇർഫാൻ പഠാനും പിതാവ് മെഹമ്മുദ് ഖാനും

    • Share this:
      ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ (India) ആധികാരിക ജയമാണ് പാകിസ്ഥാന്‍ (Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു 151 വിജയലക്ഷ്യം പാകിസ്ഥാൻ (Pkaistan) മറികടന്നത്. ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരായ ആദ്യ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. അതേസമയം, ഷമിയെ പിന്തുണച്ച് സച്ചിനും സേവാഗും അടക്കമുള്ള താരങ്ങളെല്ലാം രംഗത്തെത്തി കഴിഞ്ഞു.

      ഇതിനു പിന്നാലെയാണ് ചിലയിടത്ത് പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടി ആഘോഷിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടി 20 ലോകകപ്പിൽ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്നവരോട് പഴയ ഒരു മത്സരത്തിന്റെ കഥ ഓർമ്മിപ്പിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാനോട് കളിച്ച് ജയിച്ച് മടങ്ങിയെത്തിയതും ആഹ്ളാദ ഭരിതനായ പിതാവ് മസ്ജിദിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയതുമായ കാര്യങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്ക് വച്ചത് .

      Also Read- Mohammed Shami | റിവേഴ്‌സ് സ്വിങ്ങിൽ മാസ്റ്റർ, വിദേശ പിച്ചുകളിലെ സ്പെഷ്യലിസ്റ്റ്; ഷമി ഹീറോ തന്നെ



      2004 ലെ പാകിസ്താൻ പര്യടനത്തിൽ വിജയിച്ച് മടങ്ങിയെത്തിയ സമയത്തെ കഥ എന്റെ പിതാവ് പറയുന്നു എന്ന കുറിപ്പോടെയാണ് പിതാവ് മെഹമ്മുദ് ഖാൻ പത്താന്റെ വീഡിയോ അദ്ദേഹം പങ്ക് വച്ചിരിക്കുന്നത്. ‘'അന്ന് ഞങ്ങൾ മസ്ജിദിനോട് ചേർന്നാണ് താമസിക്കുന്നത്. മത്സരം ജയിച്ച് മടങ്ങിയെത്തിയപ്പോൾ ആ തെരുവിൽ മുഴുവൻ ആഘോഷമായിരുന്നു. ആഹ്ളാദത്തോടെ വന്ന ആരാധകരെ അഭിവാദ്യം ചെയ്യാൻ എന്റെ അച്ഛൻ അഭിമാനത്തോടെ ഇന്ത്യൻ പതാകയുമായി മസ്ജിദിന്റെ ടെറസിലേക്ക് പോയി. ഞങ്ങളുടെ വിജയം ആഘോഷിക്കാൻ. ''- ഇർഫാൻ പഠാൻ കുറിച്ചു.

      ഇർഫാൻ സിന്ദാബാദ്, ഇന്ത്യ സിന്ദാബാദ് വിളികളോടെയാണ് ആ തെരുവ് മുഴുവൻ അത് ആഘോഷിച്ചതെന്ന് മെഹമ്മുദ് ഖാൻ ഓർമിപ്പിച്ചു.
      Published by:Rajesh V
      First published:
      )}