• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മുസ്ലീമായിരുന്ന എന്റെ അമ്മക്ക് മതം മറച്ചുവച്ച് ഹിന്ദുവായി വേഷം മാറേണ്ടി വന്നിട്ടുണ്ട്': മഹേഷ് ഭട്ട്

'മുസ്ലീമായിരുന്ന എന്റെ അമ്മക്ക് മതം മറച്ചുവച്ച് ഹിന്ദുവായി വേഷം മാറേണ്ടി വന്നിട്ടുണ്ട്': മഹേഷ് ഭട്ട്

അമ്മ സാരി ഉടുക്കുകയും പൊട്ട് തൊടുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

  • Share this:

    ആലിയ ഭട്ടിന്റെ പിതാവും പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവുമായ മഹേഷ് ഭട്ട് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്ത് ഉണ്ടായ കയ്‌പേറിയ അനുഭവത്തെക്കുറിച്ച് മഹേഷ് ഭട്ട് തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയുള്ള അച്ഛനാണ് താങ്കള്‍ എന്നാണ് മഹേഷ് ഭട്ടിനോട് അഭിമുഖത്തില്‍ ചോദിച്ചത്. ഒരു പിതാവിന്റെ അര്‍ത്ഥവും ഉത്തരവാദിത്തവും തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിക്കാലത്ത് തന്റെ പിതാവിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും മറ്റുള്ളവര്‍ തന്റെ പിതാവിനെക്കുറിച്ച് ചോദിച്ച് കളിയാക്കിയിരുന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

    മുസ്ലീം മത വിശ്വാസിയായ ഷിറിന്‍ മുഹമ്മദ് അലിയുടെയും ഹിന്ദുവായിരുന്ന നാനാഭായ് ഭട്ടിന്റെയും മകനായിട്ടാണ് മഹേഷ് ഭട്ട് ജനിച്ചത്. തന്റെ അമ്മ മുസ്ലീമാണെന്നും എന്നാല്‍ ഹിന്ദുവായി വേഷം മാറേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ അമ്മ ഷിയ മുസ്ലീം ആയിരുന്നുവെന്നും വിഭജനത്തിന് ശേഷം ഹിന്ദു ആധിപത്യമുള്ള മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് താമസിച്ചിരുന്നതെന്നും അവിടെ യഥാര്‍ത്ഥ മതം മറച്ചുവെച്ചാണ് ജീവിച്ചിരുന്നതെന്നും ഭട്ട് പറഞ്ഞു. അമ്മ സാരി ഉടുക്കുകയും പൊട്ട് തൊടുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് നാനാഭായ് ഭട്ട്, രണ്ടാം ഭാര്യയോടൊപ്പം അന്ധേരിയിലാണ് താമസിച്ചിരുന്നത്. പിതാവ് തന്നെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അന്യനായ ഒരാൾ വന്നു എന്ന പ്രതീതിയാണുണ്ടായിരുന്നതെന്നും മഹേഷ് ഭട്ട് പറഞ്ഞു.

    Also read-‘അരിക്കൊമ്പനി’ലും ഉണ്ടാവുമോ?; കൊമ്പ് വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ടൊവിനോയുടെ മാസ്സ് ഡയോലോഗ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ

    1974-ല്‍ പുറത്തിറങ്ങിയ കബീര്‍ ബേദിയും പ്രേമ നാരായണും അഭിനയിച്ച മന്‍സിലിന്‍ ഔര്‍ ഭി ഹേ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ഭട്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ശബാന ആസ്മിയും വിനോദ് ഖന്നയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1979 -ല്‍ റിലീസ് ചെയ്ത ലാഹു കെ ദോ രംഗ് എന്ന സിനിമക്ക് രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 1982-ല്‍ പുറത്തിറങ്ങിയ ആര്‍ത്ത് എന്ന സിനിമ അദ്ദേഹത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്തു. ജനം, സാരന്‍ഷ് തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തവയാണ്.

    എന്നിരുന്നാലും, രാഹുല്‍ റോയ്, അനു അഗര്‍വാള്‍, ദീപക് തിജോരി എന്നിവര്‍ അഭിനയിച്ച മ്യൂസിക് ഡ്രാമയായ ആഷിഖി ആയിരുന്നു അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തത്. 1991 ല്‍ ആമിര്‍ ഖാനൊപ്പം ദില്‍ ഹേ കെ മന്ത നഹിന്‍ എന്ന സിനിമയില്‍ തന്റെ ആദ്യ വിവാഹത്തിലെ മകളായ പൂജാ ഭട്ടിന് മഹേഷ് ഭട്ട് അവസരം നൽകിയിരുന്നു. താൻ വിവാഹം ചെയ്യാത്ത അച്ഛനമ്മമാരുടെ മകനായാണ് വളർന്നതെന്നും, ജാര സന്തതി എന്ന പഴികേട്ടിരുന്നു എന്നും മഹേഷ് ഭട്ട് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

    Published by:Vishnupriya S
    First published: