നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആകാശത്ത് നിഗൂഢ വെളിച്ചം; ഉപഗ്രഹമാണെന്ന് പ്രതിരോധ മന്ത്രാലയം; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളോ?

  ആകാശത്ത് നിഗൂഢ വെളിച്ചം; ഉപഗ്രഹമാണെന്ന് പ്രതിരോധ മന്ത്രാലയം; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളോ?

  വെള്ളിയാഴ്ച 6.50 മണിയോടെയാണ് അഞ്ച് മിനിറ്റു നീണ്ട ആകാശ കാഴ്ചയ്ക്കു തുടക്കമായത്.

  ANI

  ANI

  • Share this:
   ന്യൂഡല്‍ഹി: പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞദിവസം വൈകീട്ടോടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട നിഗൂഢ വെളിച്ചം ആളുകളില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഒരു നേര്‍രേഖയായിട്ടുള്ള ലൈറ്റുകള്‍ മിന്നിമറയുന്നതിന്റെ ദൃശ്യങ്ങള്‍ പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച 6.50 മണിയോടെയാണ് അഞ്ച് മിനിറ്റു നീണ്ട ആകാശ കാഴ്ചയ്ക്കു തുടക്കമായത്.

   എന്നാല്‍ ആകാശത്ത് കണ്ട വെളിച്ചം ഉപഗ്രഹമാണെന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പേസ് എക്‌സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാര്‍ ലിങ്ക്.

   ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ആളുകള്‍ ട്വിറ്ററില്‍ മറ്റും സമാനമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ആകാശത്ത് ഏതാണ്ട് നേര്‍രേഖ പോലെ കാണപ്പെടുന്ന ഒരു മിന്നുന്ന പ്രകാശം ചലിക്കുന്നതും തിളങ്ങുന്നതുമായ രീതിയില്‍ കാണപ്പെട്ടിരുന്നു.   ഇതിനു മുന്‍പും രാജ്യത്ത് ഇത്തരം ആകാശ കാഴ്ചകള്‍ക്കു ദൃക്സാക്ഷിയായ ചരിത്രം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജുനഗഡ്, ഉപ്ലേറ്റ, സൗരാഷ്ട്രയുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി സമയത്തു വിചിത്രമായ വെളിച്ചങ്ങള്‍ കണ്ടിട്ടുണ്ട്. ഇവ യുഎഫ്ഒ ആണെന്ന് ചിലയാളുകള്‍ പറയുന്നത്.
   Published by:Jayesh Krishnan
   First published: