HOME » NEWS » Buzz » MYSTERIOUS MERMAID SKELETON WASHED UP ON BEACH

ശരിക്കും മത്സ്യ കന്യക ഉണ്ടോ? കടൽതീരത്ത് അടിഞ്ഞ അസ്ഥികൂടം കണ്ട് ഞെട്ടി ഗവേഷകർ

കടൽ തീരത്ത് നടക്കുന്നതിനിടയിൽ മണ്ണിൽ പൊതിഞ്ഞു നിൽക്കുന്ന രീതിയിലാണ് അസ്ഥികൂടം കണ്ടത്.

News18 Malayalam | news18-malayalam
Updated: June 5, 2021, 11:20 AM IST
ശരിക്കും മത്സ്യ കന്യക ഉണ്ടോ? കടൽതീരത്ത് അടിഞ്ഞ അസ്ഥികൂടം കണ്ട് ഞെട്ടി ഗവേഷകർ
mermaid
  • Share this:
യഥാർത്ഥത്തിൽ മത്സ്യ കന്യക (mermaid ) ഉണ്ടോ? നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മെർസീസൈഡ് എന്ന സ്ഥലത്തെ കടൽതീരത്ത് അടിഞ്ഞ അസ്ഥികൂടം കണ്ട് അത്ഭുതപ്പെട്ടിരിക്കുയാണ് ശാസ്ത്രലോകം. ക്രിസ്റ്റി ജോൺസ് എന്നയാളാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഭാര്യയും കുട്ടികളുമായി ബീച്ചിൽ പിക് നിക്കിന് എത്തിയതായിരുന്നു ക്രിസ്റ്റി. ഇതിനിടയിലാണ് വിചിത്രമായ അസ്ഥികൂടം കണ്ടെത്തിയത്. രൂപത്തിൽ ഭൂമിയിലുള്ള ഒരു ജീവിയോടും സാമ്യം തോന്നാത്ത രീതിയിലുള്ളതായിരുന്നു അസ്ഥികൂടം. ഒറ്റ നോട്ടത്തിൽ കഥകളിലും ചിത്രങ്ങളിലും നാം കണ്ട മത്സ്യ കന്യകയോട് സാദൃശ്യവുമുണ്ട്. ഡെയ് ലി സ്റ്റാർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കടൽ തീരത്ത് നടക്കുന്നതിനിടയിൽ മണ്ണിൽ പൊതിഞ്ഞു നിൽക്കുന്ന രീതിയിലാണ് അസ്ഥികൂടം കണ്ടത്. കടൽതീരത്ത് അവിചാരിതമായി കണ്ട അസ്ഥികൂടം ഏത് ജീവിയുടേതാണെന്ന് ആർക്കെങ്കിലും പറഞ്ഞു തരാൻ കഴിയുമോ എന്നാണ് ക്രിസ്റ്റി ചോദിക്കുന്നത്.

ഇത് ഏത് ജീവിയുടെ അസ്ഥികൂടമായിരിക്കുമെന്ന കുട്ടികളുടെ ചോദ്യത്തിന് മത്സ്യകന്യകയുടേതു പോലെ എന്നാണ് താൻ മറുപടി നൽകിയതെന്നും ക്രിസ്റ്റി പറയുന്നു. "ഉല്ലാസ യാത്രയ്ക്കിടയിലാണ് അസ്ഥികൂടം ഞങ്ങൾ കണ്ടത്. ഇത് എന്തിന്റേതാണെന്ന് അറിയാൻ ഞങ്ങൾക്ക് കൗതുകമുണ്ട്". ക്രിസ്റ്റി വ്യക്തമാക്കുന്നു.

You may also like:റോഡരികിലിരുന്ന് റൊട്ടിയുണ്ടാക്കുന്ന സുന്ദരി; സോഷ്യൽമീഡിയയിലെ പുതിയ താരം

ക്രിസ്റ്റിയും കുടുംബവും കണ്ടെത്തിയ അസ്ഥികൂടം ഏത് ജീവിയുടേതായിരിക്കുമെന്ന് സ്ഥലത്തെ ഗവേഷകര‍്ക്കും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അതേസമയം, ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ആഴ്ച്ച മറ്റൊരാളും വിചിത്ര ജീവിയെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വെറോണിക്ക പാരറ്റ് എന്ന സ്ത്രീയാണ് അത്ഭുത ജീവിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഈ ജീവിയുടെ പേര് എന്താണെന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് വെറോണിക്ക ആരാഞ്ഞത്.

You may also like:കോഴിക്ക് 'മലബന്ധം'; ലോക്ക്ഡൗണിൽ ഡോക്ടറെ കാണാൻ പുറത്തിറങ്ങിയ മധ്യവയസ്കന്റെ വീഡിയോ വൈറൽ

ഹാർബർ പോർപ്പോസ് എന്നറിയപ്പെടുന്ന ഡോൾഫിൻ വർഗത്തിൽ പെട്ട ഒരു മത്സ്യമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

എന്നാൽ ക്രിസ്റ്റി കണ്ടെത്തിയ അസ്ഥികൂടം മത്സ്യകന്യക യഥാർത്ഥത്തിൽ കടലിൽ ജീവിക്കുന്നുണ്ടോ എന്ന കൗതുകമാണ് നെറ്റിസൺസിനിടയിൽ ഉയർത്തിയിരിക്കുന്നത്.

അരക്ക് മുകളിലേക്ക് മനുഷ്യസ്ത്രീയുടെ ശരീരവും താഴേക്ക് മത്സ്യത്തിന്റെയോ ഡോൾഫിന്റെയോ മറ്റേതെങ്കിലും ജലജീവിയുടേതോ ശരീരവുമുള്ള സാങ്കൽപ്പിക ജലജീവിയാണ് മത്സ്യകന്യക. ലോകത്തിലെ പല സംസ്കാരങ്ങളിലും ഇതിനു സമാനമായ സങ്കല്പങ്ങളുണ്ടായിരുന്നു.

ഗ്രീക്ക് പുരാണത്തിലെ സൈറണുകളേപ്പോലെ മത്സ്യകന്യകളും പാട്ടു പാടി മനുഷ്യരേയും ദൈവങ്ങളേയും വശീകരിക്കുകയും മന്ത്രശക്തിക്കടിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് സങ്കൽപ്പം. മത്സ്യകന്യകകൾ, കടലിൽ മുങ്ങിത്താഴുന്ന മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറിയാതെ അവരെ കൊല്ലുന്നതായി ചില കഥകൾ പറയുന്നു. കടലിനടിയിലുള്ള തങ്ങളുടെ സാമ്രാജ്യത്തിലേക്ക് മത്സ്യകന്യകകൾ ചിലപ്പോളെല്ലാം മനുഷ്യരെ കൊണ്ടുപോകാറുണ്ടെന്നും സങ്കൽപ്പമുണ്ട്.

കടൽപ്പശുവിൽ നിന്നാണ് മത്സ്യകന്യക എന്ന വിശ്വാസം ഉടലെടുത്തത് എന്നും കരുതുന്നവരുണ്ട്.
Published by: Naseeba TC
First published: June 5, 2021, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories