• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആ ചിത്രത്തിൽ മറഞ്ഞിരിക്കുന്നതാര്? സ്കോട്ട്ലാന്റിലെ പ്രേത കോട്ടയ്ക്ക് പിന്നിലെ സത്യമെന്ത്?

ആ ചിത്രത്തിൽ മറഞ്ഞിരിക്കുന്നതാര്? സ്കോട്ട്ലാന്റിലെ പ്രേത കോട്ടയ്ക്ക് പിന്നിലെ സത്യമെന്ത്?

സ്കോട്ട്ലന്റിലെ പ്രേതകോട്ട

ക്രിസ്റ്റഫറിന്റെ ഫോട്ടോയിൽ പതിഞ്ഞ രൂപം

ക്രിസ്റ്റഫറിന്റെ ഫോട്ടോയിൽ പതിഞ്ഞ രൂപം

  • Share this:
    2009 ലാണ് ക്രിസ്റ്റഫർ ആക്ചിസൺ എന്ന ഫോട്ടോഗ്രാഫർ ആ ചിത്രമെടുത്തത്. സ്കോട്ട്ലന്റിലെ പുരാതനമായ ടാന്റലോൺ കോട്ടയിലെ സന്ദർശനത്തിനിടയിലെടുത്ത ചിത്രം വർഷങ്ങൾക്കിപ്പുറവും ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

    തകർന്നടിഞ്ഞ കോട്ടയുടെ നിരവധി ചിത്രങ്ങൾ അന്ന് ക്രിസ്റ്റഫർ എടുത്തെങ്കിലും അതിലെ ഒരു ചിത്രം മാത്രമാണ് എല്ലാവരുടേയും കണ്ണിൽ ഉടക്കിയത്. താഴെ നിന്നും കോട്ടയുടെ മുകളിലേക്ക് നോക്കുന്ന രീതിയിൽ എടുത്ത ചിത്രത്തിൽ ഒരു രൂപം!

    കോട്ടയുടെ ഇരുമ്പഴികൾ പിടിച്ച് ഒരാൾ നിൽക്കുന്നതായി ചിത്രത്തിൽ വ്യക്തമാണ്. എന്നാൽ ഫോട്ടോ എടുക്കുന്ന സമയത്ത് ഇങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നതായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ക്രിസ്റ്റഫർ പറയുന്നു. മാത്രമല്ല, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള വസ്ത്രധാരണ രീതിയാണ് ചിത്രത്തിൽ പതിഞ്ഞയാളുടേത്.

    മുകളിലെ നിലയിൽ നിന്നും ഇരുമ്പഴികൾ പിടിച്ച് താഴേക്ക് നോക്കി നിൽക്കുന്ന പുരുഷനാണ് ചിത്രത്തിലുള്ളത്. ഫോട്ടോ എടുത്ത് പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിന് പിന്നിലെ വാസ്തവം തെളിയിക്കാനായിട്ടില്ല.
    TRENDING:35 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകം; 11 പൊലീസുകാർ കുറ്റക്കാരെന്ന് കോടതി[NEWS]ബോളിവുഡിൽ താരയുദ്ധം; കങ്കണയ്ക്കെതിരെ കൂടുതൽ താരങ്ങൾ[PHOTOS] ബലിപെരുന്നാള്‍ ജുലൈ 31 ന്; ഈദ് ഗാഹുകള്‍ ഇല്ല; പള്ളികളിലും ബലിയറുക്കലിനും നിയന്ത്രണം[NEWS]

    ക്രിസ്റ്റഫർ എടുത്ത ഫോട്ടോയിൽ യാതൊരുവിധ എഡിറ്റിങ്ങും നടന്നിട്ടില്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞതാണ്. കോട്ടയിൽ പ്രേതബാധയുണ്ടെന്നാണ് ഒരു കൂട്ടർ പറയുന്നത്. കോട്ടയിൽ നിന്നും ഉറക്കെയുള്ള നിലവിളികളും അട്ടഹാസങ്ങളും കേട്ടിട്ടുണ്ടെന്നും ചിലർ പറയുന്നു.

    എന്നാൽ പ്രേതബാധയല്ല, ടൂറിസ്റ്റ് ഗൈഡോ അതല്ലെങ്കിൽ കോട്ട സന്ദർശിക്കാനെത്തിയ ആരെങ്കിലും ആകാം ചിത്രത്തിൽ പതിഞ്ഞതെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്നാൽ പുരാതനമായ വസ്ത്രം ധരിച്ച് ആരാണ് ഈ നൂറ്റാണ്ടിൽ കോട്ട സന്ദർശിക്കാനെത്തുന്നത് എന്നാണ് മറുചോദ്യം.

    ചിത്രത്തിലുള്ളത് ഒരു സ്ത്രീയാണെന്നും ഹാൻഡ് ബാഗ് കയ്യിലേന്തി നിൽക്കുന്ന ചിത്രം പുരാതന വസ്ത്രമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് മറ്റൊരു വാദം. ചിത്രം വലുതാക്കി നോക്കിയാൽ ഇത് വ്യക്തമാകുമെന്ന് എഡിൻബെർഗ് സ്കെപ്റ്റിക് ഗ്രൂപ്പ് അംഗമായ അലക്സ് പ്രൈസ് പറയുന്നു. കോട്ടയിൽ പ്രേതമുണ്ടെന്ന വാദം പൂർണമായും തള്ളുകയാണ് അലക്സ്.

    14ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കോട്ടയാണ് ടാന്റലോൺ. കോട്ടയുടെ ഭൂരിഭാഗവും ഇന്ന് തകർന്ന അവസ്ഥയിലാണ്. ഈ സ്ഥലം കാണാൻ ഓരോ വർഷവും നിരവധി സന്ദർശകരാണ് എത്തുന്നത്.

    എന്നാൽ ഇതുവരെ അവർ ആരും കാണാത്ത കാഴ്ച്ചയാണ് ക്രിസ്റ്റഫറിന്റെ ഫോട്ടോയിൽ പതിഞ്ഞത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
    Published by:Naseeba TC
    First published: