• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ റൈഡിംഗ് കൊലയാളി ഗെയിം!

Aneesh Anirudhan | news18
Updated: April 24, 2018, 11:48 PM IST
ഈ റൈഡിംഗ് കൊലയാളി ഗെയിം!
Aneesh Anirudhan | news18
Updated: April 24, 2018, 11:48 PM IST
തിരുവനന്തപുരം: ബ്ലൂവെയ്ല്‍ ഗെയിമിനു പിന്നാലെ മലയാളികളുടെ ഉറക്കംകെടുത്തുന്ന കൊലയാളി ഗെയിമായി മാറുകയാണ് അയണ്‍ ബട്ട് റൈഡിംഗ് ഗെയിം. എന്നാല്‍ അയണ്‍ ബട്ട് േെഡെിംഗ് ഗെയിമിനെ അത്രയ്ക്കു പേടിക്കണോ?

ചിക്കാഗോ ആസ്ഥാനമായുള്ള അയണ്‍ ബട്ട് ആസോസിയേഷനാണ് ഈ ഗെയിമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബ്ലൂവെയില്‍ പോലെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിമല്ല അയണ്‍ ബട്ട് zറെഡിംഗ് എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഒറ്റപ്പാലം സ്വദേശിയായ മിഥുന്‍ ഘോഷ് അപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് അയണ്‍ ബട്ട് റൈഡിംഗും കൊലയാളി ഗെയിം എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചത്.

യാഥാര്‍ഥ്യം ഇങ്ങനെ

ശരിക്കും ലോകത്തെങ്ങുമുള്ള ബൈക്ക് റൈഡര്‍മാരുടെ മോഹമാണ് അയണ്‍ ബട്ട് അസോസിയേഷനില്‍ അംഗത്വമെടുക്കുകയും അവര്‍ നല്‍കുന്ന അംഗീകാരമായ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയെന്നതും. ആറായിരത്തിലധികം അംഗങ്ങളാണ് ലോകമെമ്പാടും ഈ അസോസിയേഷനു കീഴിലുള്ളത്.

അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത കിലോമീറ്റര്‍ ബൈക്ക് ഓടിക്കുന്നതാണ് അയണ്‍ ബട്ട് റൈഡിംഗ് ഗെയിം. 1000 കിലോ മീറ്റര്‍ ദൂരം 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ഇവര്‍ സാധാരണ നല്‍കാറുള്ള ഏറ്റവും ചെറിയ ടാസ്‌ക്. പത്തു ദിവസം കൊണ്ട് 24 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര, വന്യജീവി സങ്കേതങ്ങളിലൂടെയുള്ള യാത്ര, നദീതീരങ്ങളിലൂടെയും താടാകങ്ങള്‍ക്കു സമീപത്തു കൂടിയുമുള്ള റൈഡ് തുടങ്ങി വ്യത്യസ്തതരം ടാസ്‌കുകളും ഇവര്‍ അംഗങ്ങള്‍ക്കു നല്‍കാറുണ്ട്.

ടാസ്‌ക്കുളില്‍ പങ്കെടുത്ത് വിജയിക്കുന്നവരുടെ പേരു വിവരങ്ങള്‍ അയണ്‍ ബട്ട് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സാധാരണയായി ഇത്തരം റൈഡുകള്‍ നടത്താറുള്ള അമേരിക്ക, കാനഡ എന്നിവിടങ്ങളിലാണ്. ഇന്ത്യയില്‍നിന്നും നിരവധി റൈഡര്‍മാരാണ് ഈ ടാസ്‌കുളില്‍ പങ്കെടുത്തു വിജയിക്കുന്നത്. അതാതു രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങല്‍ ഗെയ്മിനു ബാധകമാണെന്നും ഇവര്‍ പറയുന്നു. ഓരോ രാജ്യത്തെയും ഭൂപ്രകൃതിക്ക് അനുസൃതമായ റൈഡുകളാണ് ഇവര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നിരവദി പേരാണ് ഈ റൈഡില്‍ പങ്കെടുക്കുന്നത്.


Loading...

സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ മലയാളി പെണ്‍കുട്ടിയും

കഴിഞ്ഞ വര്‍ഷം ആകാശവാണിയില്‍ ആര്‍.ജെ ആയി ജോലി ചെയ്യുന്ന മലയാളി പെണ്‍കുട്ടിയും അയണ്‍ ബട്ട് റൈഡിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. ബൈക്ക് റൈഡിംഗില്‍ താല്‍പര്യമുള്ളവരാണ് അയണ്‍ ബട്ട് ടാസ്‌കില്‍ പങ്കെടുക്കുന്നത്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ഏറ്റവും സുരക്ഷിതമായ വഴി തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശവും അസോസിയേഷന്‍ നല്‍കാറുണ്ട്.

റൈഡിംഗ് സംബന്ധിച്ച് അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ചോദിക്കാനും അവ ദൂരീകരിക്കാനും വെബ്‌സൈറ്റില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റൈഡില്‍ പങ്കെടുക്കുന്നവര്‍ ഒരോ യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പെേട്രാള്‍ ബില്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കണം. യാത്രയുടെ കൃത്യമായ മാപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങളും അസോസിയേഷനു നല്‍കണം. ഇതൊക്കെ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കണമോ വേണ്ടയോ എന്ന് അസോസിയേഷന്‍ തീരുമാനിക്കുന്നത്.

ബംഗലുരുവിലെ ബൈക്ക് പ്രേമികളുടെ പല ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കും അയണ്‍ ബട്ട് അസോസിയേഷനുമായി ബന്ധമുണ്ട്. ഇത്തരം കൂട്ടായ്മകളിലെ അംഗങ്ങളെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് അയണ്‍ ബട്ട് അസോസിയേഷനിലെ അംഗത്വവും അംഗീകാരവും. അതുകൊണ്ടു തന്നെ ഈ സര്‍ട്ടിഫിക്കേറ്റ് നേടിയെടുക്കാന്‍ എന്തു റിസ്‌ക്കെടുക്കാനും യുവതലമുറയിലെ ബൈക്ക് പ്രേമികള്‍ തയാറാണ്.

മിഥുന് സംഭവിച്ചത്

വ്യക്തമായ റൂട്ട് മാപ്പ് സഹിതമാണ് മിഥുന്‍ യാത്ര ആരംഭിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. റൂട്ട് മാപ്പും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ പേപ്പറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 24 മണിക്കൂര്‍ കൊണ്ട് 1600 കിലോ മീറ്റര്‍ എന്ന ടാസ്‌കാണ് മിഥുന്‍ തെരഞ്ഞെടുത്തിരുന്നതെന്നാണ് സൂചന. കൃത്യസമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ചതാണ് മിഥുനെ അപകടത്തില്‍ ചാടിച്ചത്. തിരക്കേറിയ റോഡുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരം ഗെയിമുകള്‍ പ്രായോഗികമല്ലെന്നതാണ് വാസ്തവം.

ബ്ലൂവെയ്‌ലും അയണ്‍ ബട്ടും

ബ്ലൂവെയ്ല്‍ ഗെയിമും അയണ്‍ ബട്ടും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല. കളിയില്‍ പങ്കെടുക്കുന്നയാളെ ബോധപൂര്‍വ്വം സാഹസിക പ്രവര്‍ത്തികളിലേക്ക് നയിച്ച് മരണത്തിലേക്കു തള്ളി വിടുകയാണ് ബ്ലൂവെയ്ല്‍ ചെയ്യുന്നത്. അന്ന അയണ്‍ ബട്ട് റൈഡിംഗില്‍ തന്റെ റൈഡിംഗ് പ്രവീണ്യം തെളിയിക്കാന്‍ ശ്രമിക്കുന്നതിനിടെ അശ്രദ്ധയും അമിതവേഗവും കൊണ്ടാണ് പലരും അപകടത്തില്‍ പെടുന്നത്.

മിഥുന്റെ മരണത്തിനു പിന്നാലെ മാധ്യമങ്ങളില്‍ കൊലയാളി ഗെയിം എന്ന പേര് വീണതോടെ ഇന്ത്യന്‍ വെബ്‌സൈറ്റ് അയണ്‍ ബട്ട് അസോസിയേഷന്‍ പിന്‍വലിച്ചു. എന്നാല്‍ ഇവരുടെ ഫേസ്ബുക്ക് പേജ് ഇപ്പോഴും സജീവമാണ്.

 
First published: April 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...