HOME » NEWS » Buzz » NAGPUR MAN FEEDING CHICKEN BIRYANI TO 190 STRAY DOGS AMID COVID 19 LOCKDOWN GH

‘ഇവരെന്റെ മക്കൾ’: തെരുവിൽ അലയുന്ന നായ്ക്കൾക്ക് ദിവസേന 40 കിലോ ചിക്കൻ ബിരിയാണിയുമായി യുവാവ്

കൊറോണ വ്യാപനത്തേ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ വലയുന്നത് മനുഷ്യർ മാത്രമല്ല, തെരുവിൽ അലയുന്ന മിണ്ടാപ്രാണികൾ കൂടിയാണ്. മനുഷ്യന് ഭക്ഷണമെത്തിക്കാൻ സർവ സൗകര്യം ഒരുക്കുമ്പോഴും, തെരുവിൽ അലഞ്ഞ് തിരിയുന്ന നായകൾക്കും പക്ഷികൾക്കും കുരങ്ങുകൾക്കുമെല്ലാം ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളം ഏറ്റെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: May 22, 2021, 1:17 PM IST
‘ഇവരെന്റെ മക്കൾ’: തെരുവിൽ അലയുന്ന നായ്ക്കൾക്ക് ദിവസേന 40 കിലോ ചിക്കൻ ബിരിയാണിയുമായി യുവാവ്
photo- ANI
  • Share this:
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ദിവസം ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതൽ നാഗ്പൂരിലെ തെരുവുനായകൾക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. അതും ചിക്കൻ ബിരിയാണി!

രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണിയുമായി തന്റെ 'മക്കൾ' എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കൾക്കാണ് ദിവസേന ബിരിയാണി സത്കാരം. ബുധൻ, ഞായർ, വെള്ളി ദിവസങ്ങളിൽ ഞാനിപ്പോൾ തിരക്കിലാണെന്നും, ഈ നായകൾക്കായി 30-40 കിലോഗ്രാം ബിരിയാണിയാണ് ആ ദിവസങ്ങളിൽ തയ്യാറാക്കുന്നെതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജീത്ത് പറഞ്ഞു. അവർ ഇപ്പോൾ നായകളല്ല, എന്റെ മക്കളെപ്പോലെയാണെന്നും രഞ്ജീത്ത് പറഞ്ഞു.

തന്റെ അവസാന ശ്വാസം വരെ ഈ പ്രവർത്തി തുടരുമെന്ന് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിൻ്റെ ദിവസം ആരംഭിക്കുന്നത് ബിരിയാണി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലൂടെയാണ്. ഉച്ചയോടെ ബിരിയാണി പാചകം ചെയ്യാൻ തുടങ്ങുന്നു. ശേഷം വൈകുന്നേരം 5 മണിക്ക് നിന്ന് തന്റെ 'മക്കൾ'ക്കുള്ള ബിരിയാണിയുമായി വീട്ടിൽ നിന്നിറങ്ങും. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 12 ഇടത്താണ് ബിരിയാണി വിതരണം.

Also Read- സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാം

തന്റെ 'മക്കൾ'ക്ക് ഈ സ്ഥലങ്ങൾ അറിയാമെന്നും തന്നെ കാണുന്ന നിമിഷം അവർ തന്റെ അടുത്തേക്ക് ഓടി വരുമെന്നും രഞ്ജീത് പറഞ്ഞു. നായ്ക്കൾ മാത്രമല്ല പൂച്ചകളും മറ്റു മൃഗങ്ങളും രഞ്ജീത്തിന്റെ ഈ സത്കാരം സ്വീകരിക്കാൻ ഇടക്കെത്താറുണ്ട്.

ബിരിയാണി പാചകം ചെയ്യുന്ന പാത്രം ബൈക്കിന്റെ പിൻസീറ്റിൽ വെച്ചാണ് രഞ്ജീത്ത് ഈ സ്ഥലങ്ങളിലേക്ക് പോകുന്നത്. ബിരിയാണി വിളമ്പി നൽകാൻ പ്രത്യേകം പാത്രങ്ങളും രഞ്ജിത് കരുതുന്നു. നായ്ക്കൾക്കു ആവശ്യത്തിനുള്ള ഭക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ അവർ തമ്മിൽ വഴക്കുണ്ടാക്കില്ലെന്നും രഞ്ജീത്ത് പറയുന്നു. സ്നേഹവും, വൃത്തിയും ഉറപ്പാക്കിയാണ് ബിരിയാണി തയ്യാറാക്കുന്നതെന്ന് രഞ്ജീത്ത് പറയുന്നു. ബിരിയാണിയിൽ മാംസം കുറച്ച് എല്ലുകളാണ് കുടുതൽ ചേർക്കുന്നത്. കുറഞ്ഞ നിരക്കിൽ കോഴിയുടെ എല്ലുള്ള ഭാഗം തനിക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നും രഞ്ജിത് പറഞ്ഞു.

കഴിഞ്ഞ മാസം വരെ ചെലവിന്റെ ഭൂരിഭാഗവും സ്വന്തം പോക്കറ്റിൽ നിന്നാണെന്ന് എടുത്തതെന്ന് രഞ്ജീത്ത് പറയുന്നു. എന്നാൽ തന്റെ ഈ പ്രവർത്തി മറ്റുള്ളവർ അറിഞ്ഞതിൽ പിന്നെ കുറച്ച് പേർ സഹായത്തിനായി എത്തിയെന്നും രഞ്ജീത്ത് പറഞ്ഞു.

കൊറോണ വ്യാപനത്തേ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ വലയുന്നത് മനുഷ്യർ മാത്രമല്ല, തെരുവിൽ അലയുന്ന മിണ്ടാപ്രാണികൾ കൂടിയാണ്. മനുഷ്യന് ഭക്ഷണമെത്തിക്കാൻ സർവ സൗകര്യം ഒരുക്കുമ്പോഴും, തെരുവിൽ അലഞ്ഞ് തിരിയുന്ന നായകൾക്കും പക്ഷികൾക്കും കുരങ്ങുകൾക്കുമെല്ലാം ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളം ഏറ്റെടുത്തിരുന്നു.

തെരുവിൽ വിശന്ന് വലയുന്ന നായകൾക്കും മറ്റു മിണ്ടാപ്രാണികൾക്കും ഭക്ഷണം നൽകുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തായി പോലീസുകാരടക്കം ഈ പ്രവർത്തിയിൽ പങ്കുകാരാകുന്നുണ്ട്.
Published by: Rajesh V
First published: May 22, 2021, 1:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories