നാഗ്പൂരില്‍ (Nagpur) സ്വദേശിയായ 15 വയസ്സുകാരന് സ്വപ്ന തുല്യമായ ജോലി വാഗ്ദാനം ചെയ്ത് യുഎസ് കമ്പനി. എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ പ്രായം (age) അറിഞ്ഞതോടെ കമ്പനി ഓഫർ(Offer) പിന്‍വലിച്ചതാണ് ഇപ്പോൾ വാര്‍ത്തയായിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് പരിശോധിക്കാം.
തന്റെ അമ്മയുടെ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാഗ്രം ഉപയോഗിക്കുന്നതിനിടെയാണ് വേദാന്ത് ഡിയോക്ടെ എന്ന ആണ്‍കുട്ടി ഒരു വെബ് ഡെവലപ്മെന്റിനുള്ള മത്സരം കണ്ടത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുകയും രണ്ട് ദിവസം കൊണ്ട് 2,066 വരിയുള്ള ഒരു കോഡ് എഴുതി കമ്പനിക്ക് നല്‍കുകയും ചെയ്തു. അവസാനം മത്സരത്തിന്റെ ഫലം വന്നപ്പോള്‍ വേദാന്തിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെതുടര്‍ന്ന്, മത്സരം സംഘടിപ്പിച്ച യുഎസ് ആസ്ഥാനമായുള്ള കമ്പനി വേദാന്തിന് ജോലി വാഗ്ദാനം ചെയ്തു. പ്രതിവര്‍ഷം 33 ലക്ഷം രൂപയാണ് വേദാന്തിന് കമ്പനി പ്രതിഫലമായി വാഗ്ദാനം ചെയ്തത്.
1000 മത്സരാര്‍ത്ഥികളില്‍ നിന്നാണ് വേദാന്തിനെ തിരഞ്ഞെടുത്തത്. ന്യൂജേഴ്സിയിലെ ഒരു പരസ്യ കമ്പനിയുടെ എച്ച്ആര്‍ഡി ടീമിലേക്കാണ് വേദാന്തിന് ജോലിലഭിച്ചത്. എന്നാല്‍ പിന്നീട് വേദാന്തിന് 15 വയസ് മാത്രമേ പ്രായം ഉള്ളൂവെന്ന് എന്ന് മനസിലായതോടെ കമ്പനി ഓഫർപിന്വലിക്കുകയായിരുന്നു.
അതേസമയം, തളരരുതെന്നും പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കണമെന്നും കമ്പനി വേദാന്തിനോട് പറഞ്ഞു.'വേദാന്തിന്റെ പരിചയ സമ്പത്ത്, പ്രൊഫഷണലിസം, സമീപനം എന്നിവ മതിപ്പുളവാക്കുന്നു' എന്ന് കമ്പനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കമ്പനിയുമായി ബന്ധപ്പെടാനും വേദാന്തിനോട് അവര്‍ നിര്‍ദ്ദേശിച്ചു.
ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളുടെ സഹായത്തോടെ വേദാന്ത് തനിയെയാണ് ഇത് പഠിച്ചത്.
കോഡിംഗും സോഫ്റ്റ്വെയര് ഡെവലപ്പമെന്റ് എന്നിവയിലാണ് വേദാന്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അമ്മയുടെ പഴയ ലാപ്ടോപ്പില്‍ നിന്നാണ് വേദാന്ത് സോഫ്റ്റ്വെയര് ഡെവലപ്പമെന്റ്സിനെക്കുറിച്ച് പഠിച്ച് മികച്ച വിജയം സ്വന്തമാക്കിയത്.
നാഗ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ് വേദാന്തിന്റെ മാതാപിതാക്കളായ രാജേഷും അശ്വിനിയും. 'മകന് കൈവരിച്ച നേട്ടം ശരിക്കും അത്ഭതപ്പെടുത്തി' ഞങ്ങള്‍ക്ക് ഇതിനെപ്പറ്റി ഒരു സൂചനയും ഇല്ലായിരുന്നു.ഈ ഓഫറിനെക്കുറിച്ച് തങ്ങളോട് മകന്റെ സ്കൂളില്‍ നിന്ന് ഫോണ്‍ ചെയ്തു പറയുകയായിരുന്നു എന്ന് അച്ഛന് രാജേഷ് പറഞ്ഞു.
കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ അടങ്ങിയ ഒരു ഇമെയില്‍ വേദാന്തിന് ലഭിക്കുകയായിരുന്നു. ഇത് കണ്ട വേദാന്ത് തന്റെ അധ്യാപകരോട് കാര്യം വ്യക്തമാക്കി. ഓഫര്‍ ലെറ്റര്‍ കണ്ടതോടെ സ്കൂള്‍ അധികൃതരും അത്ഭുതപ്പെട്ടെന്ന്, രാജേഷ് പറയുന്നു.
എന്നാല്‍, ഈ സമയത്താണ് വേദാന്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്ന് കമ്പനി തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് കമ്പനി ഓഫര്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം, ഈ വിജയത്തെ തുടര്‍ന്ന് മകന് പുതിയ ഒരു ലാപ്ടോപ്പ് വാങ്ങിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് അച്ഛന് രാജേഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.