HOME » NEWS » Buzz » NAKED MAN FOUND RIDING A BIKE IN HYDERABAD

റോഡിലൂടെ വിവസ്ത്രനായി ബൈക്ക് യാത്ര നടത്തിയയാൾക്കെതിരെ പോലീസ് കേസെടുത്തു

സി.സി.ടി.വി. ദൃശ്യങ്ങളുമായി പോലീസ്

News18 Malayalam | news18-malayalam
Updated: March 10, 2021, 11:21 AM IST
റോഡിലൂടെ വിവസ്ത്രനായി ബൈക്ക് യാത്ര നടത്തിയയാൾക്കെതിരെ പോലീസ് കേസെടുത്തു
വീഡിയോ ദൃശ്യം
  • Share this:
റോഡിലൂടെ വിവസ്ത്രനായി ഇരുചക്രവാഹനം ഓടിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു. പൂർണ്ണ നഗ്നനായി വണ്ടിയോടിച്ചു പോകുന്നയാളെ കണ്ട മറ്റു യാത്രക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇത് വാസ്തവമാണെന്നു അറിയുകയും ചെയ്തു.

ഹൈദരാബാദിലെ പ്രധാന നിരത്തിലാണ് ഇയാൾ വിവസ്ത്രനായി വണ്ടിയോടിച്ചത്. ഇവിടെ എന്ത് നടന്നാലും പതിയാൻ വിധം സി.സി.ടി.വി. ക്യാമറാ സംവിധാനങ്ങളുണ്ട്. നഗരത്തിൽ നടക്കുന്ന കാര്യങ്ങൾ ഇതുവഴി പോലീസ് കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. തിരുമലഗിരി പ്രദേശത്താണ് ഇയാൾ പട്ടാപ്പകൽ നഗ്നനായി വണ്ടിയോടിച്ചത്. മരീഡ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന റോഡിലാണ് ഇയാൾ ബൈക്കുമായി ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസുകാർ പറയുന്നതിങ്ങനെ:

"ഒരു ഹൗസിങ് കോളനിയിൽ നിന്നുമാണ് ഇയാൾ ബൈക്ക് മോഷ്‌ടിച്ചത്. ശേഷം തിരുമലഗിരിയിലേക്ക് ഈ ബൈക്കുമായി എത്തി നഗ്നനായി റോന്തുചുറ്റുകയായിരുന്നു. ഇതേ ബൈക്കുമായി ഇയാൾ മറ്റൊരു സ്ഥലത്തുമെത്തി. അവിടെ ആരും ഇല്ലെന്നു കണ്ടതും ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു." ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി കരുതുന്നതായും പോലീസ് അറിയിച്ചു. കേസ് എടുത്ത് അന്വേഷിച്ചുവരികയാണ്.



നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി

ബന്ധുവിന്റെ അപ്രതീക്ഷിതമായ മരണമാണ് മാനസികാരോഗ്യത്തെ കുറിച്ചുള്ള ഗൗരവമേറിയ ചിന്തയിലേക്ക് ലണ്ടൻ സ്വദേശിയായ കെറി ബാർണസ് എന്ന യുവതിയെ പ്രേരിപ്പിച്ചത്. മാനസിക ആരോഗ്യം നശിച്ച് ജീവിതം തകർന്നു പോകുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നത് കെറിയെ അസ്വസ്ഥയാക്കി.

വിഷാദ രോഗത്തെ തുടർന്നാണ് കെറിയുടെ ബന്ധു ആത്മഹത്യയിൽ അഭയം തേടിയത്. ഇതോടെ മാനസികാരോഗ്യത്തെ കുറിച്ചും ആത്മഹത്യയ്ക്കെതിരെയും ബോധവത്കരണം നടത്താൻ കെറി തീരുമാനിച്ചു. ഇതിനായി വ്യത്യസ്ത വഴിയാണ് കെറി സ്വീകരിച്ചത്.

Also read: നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം

പൂർണ നഗ്നയായി സൈക്കിളിൽ സവാരി നടത്തുക എന്ന സുഹൃത്തിന്റെ തമാശരൂപേണയുള്ള അഭിപ്രായം പ്രായോഗികമാക്കാനായിരുന്നു കെറിയുടെ തീരുമാനം. തന്റെ ക്യാമ്പെയിനിലൂടെ ലഭിക്കുന്ന പണം മാനസികാരോഗ്യ രംഗത്ത് ചെലവഴിക്കാനും കെറി തീരുമാനിച്ചു.

നവംബറിലെ തണുപ്പൻ കാലാവസ്ഥയിൽ പൂർണ നഗ്നയായുള്ള സൈക്കിൾ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. കടന്നു പോയ വഴികളിലെ ജനങ്ങളുടെ പ്രതികരണവും മികച്ചതായിരുന്നു. പൊലീസും നല്ല രീതിയിൽ സഹകരിച്ചു. ഡൗണിങ് സ്ട്രീറ്റിൽ തന്റെ ചിത്രമെടുക്കാൻ ശ്രമിച്ച യുവാവിന് വനിത പൊലീസ് ഉദ്യോഗസ്ഥ പിഴ ഈടാക്കിയതിനെ കുറിച്ച് കെറി പറയുന്നു.

Summary: A man was seen riding a two-wheeler naked. He was spotted along the major thoroughfare in the busy city of Hyderabad. According to police, the person rode a stolen bike and he left that in a less-crowded street. Police has registered a case based on CCTV footage 
Published by: user_57
First published: March 10, 2021, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories