• HOME
  • »
  • NEWS
  • »
  • buzz
  • »
  • Naresh | നടൻ നരേഷും നടിയും ഹോട്ടൽമുറിയിൽ, ചെരുപ്പുമായി മൂന്നാം ഭാര്യ പിന്നാലെ; ദൃശ്യങ്ങൾ

Naresh | നടൻ നരേഷും നടിയും ഹോട്ടൽമുറിയിൽ, ചെരുപ്പുമായി മൂന്നാം ഭാര്യ പിന്നാലെ; ദൃശ്യങ്ങൾ

നടൻ നരേഷ് നാലാമതായി നടി പവിത്രയെ വിവാഹം ചെയ്യുമെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴാണ് വീഡിയോ പുറത്തുവന്നത്

നരേഷ്, വീഡിയോ ദൃശ്യം

നരേഷ്, വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ (Mahesh Babu) ജ്യേഷ്ഠനും പ്രശസ്ത നടനുമായ നരേഷിന്റെ വ്യക്തിജീവിതം കന്നഡ നടി പവിത്ര ലോകേഷുമായുള്ള (Pavithra Lokesh) ബന്ധത്തിന്റെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ പ്രണയ ബന്ധമുണ്ടെന്ന് നിഷേധിച്ചുവെങ്കിലും ഇവർ ജീവിതത്തിൽ ഒന്നിക്കുമെന്ന ഊഹാപോഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി വൻ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

    അടുത്തിടെ നരേഷിന്റെ മൂന്നാമത്തെ ഭാര്യ രമ്യ രഘുപതി തന്റെ ഭർത്താവിനെയും പവിത്ര ലോകേഷിനെയും മൈസൂരിലെ ഒരു ഹോട്ടലിൽ വച്ച് പിടികൂടിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇരുവരെയും ഒന്നിച്ചു കണ്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. രമ്യ പോലീസുകാരെയും ഹോട്ടൽ മാനേജ്‌മെന്റിനെയും വരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇവർ ചെരുപ്പുമായി നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    നരേഷ് തന്റെ കാറിനുള്ളിൽ കയറുന്ന രംഗങ്ങളുള്ള വീഡിയോയിൽ, രമ്യയ്ക്ക് (തന്റെ വേർപിരിഞ്ഞ മൂന്നാം ഭാര്യ) രാകേഷ് ഷെട്ടി എന്ന വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നും പറയുന്നു. (വീഡിയോ ചുവടെ കാണാം)



    "തങ്ങൾ ഉറ്റസുഹൃത്തുക്കളാണെന്ന് അവർ അവകാശപ്പെട്ടു, എന്നാൽ രാത്രി മുഴുവൻ ഒറ്റമുറിയിൽ ഒരുമിച്ചു താമസിച്ചു. ഞാൻ ഇവിടെ എന്റെ മകന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും അവന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു," രമ്യാ രഘുപതി പറയുന്നു.



    'സർക്കാർ വാരി പാട്ട' എന്ന സിനിമയിൽ മഹേഷ് ബാബുവിന്റെ അമ്മയായി വേഷമിട്ട നടി പവിത്ര ലോകേഷ്, നടൻ നരേഷുമായുള്ള വിവാഹാലോചനയെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുകയാണ്.

    രമ്യ രഘുപതിയുമായാണ് നടൻ ഏറ്റവും ഒടുവിൽ വിവാഹിതനായത്. എന്നാൽ ഇവർ വേർപിരിഞ്ഞു താമസിക്കുന്നുണ്ട്. ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്‌റ്റേഷനിൽ അഞ്ച് സ്ത്രീകൾ തനിക്കെതിരെ വഞ്ചനാ കേസ് നൽകിയതിനെ തുടർന്ന് രമ്യ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

    നടി പവിത്ര ലോകേഷുമായി നടൻ പ്രണയ ബന്ധത്തിലേർപ്പെട്ടിരിക്കുന്നു എന്ന് റിപോർട്ടുകൾ വന്നതും, താരം ഇപ്പോഴും വിവാഹിതനാണെന്ന് മുതിർന്ന എഴുത്തുകാരി രേഖ റാണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വിവാദങ്ങളിലും അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ അവർ നരേഷിനോടും പവിത്രയോടും അഭ്യർത്ഥിച്ചു കഴിഞ്ഞു.

    Summary: A video gone viral on Twitter shows actor Naresh and actress Pavithra Lokesh coming out of a hotel room and his third wife raising a chappal against both
    Published by:Meera Manu
    First published: