സൂര്യൻ നിശബ്ദനല്ല. ഇത് വാസ്തവമാണ്. നാസയുടെ ഹീലിയോ ഫിസിക്സ് സയൻസ് ഡിവിഷന്റെ അസ്സോസിയേറ്റ് ഡയറക്ടർ ഫോർ സയൻസ് ആയ അലക്സ് യംഗ് ആണ് സൂര്യനിൽ നിന്നും പ്രത്യേകതരം ശബ്ദം പുറപ്പെടുമെന്ന് വാദിച്ചത്. ഇത് റെക്കോർഡ് ചെയ്ത് നാസയുടെ ഔദ്യോഗിക ട്വീറ്റായി 2018ൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഏതൊരു വസ്തുവും ചലിക്കുമ്പോൾ തരംഗങ്ങൾ സൃഷ്ടിക്കപെടുന്നു. സൂര്യന്റെ ഉള്ളിലും അത് സംഭവിക്കുന്നു. ഈ തരംഗങ്ങൾ ചലിക്കുകയും സൂര്യന്റെ ഉള്ളിൽ കുതിക്കുകയും ചെയ്യുന്നു. നഗ്നനേത്രങ്ങൾക്ക് അത്രയും ശക്തിയുണ്ടായിരുന്നെങ്കിൽ ഈ ചലനം കാണാൻ സാധിക്കുമായിരുന്നേനെ. ഇപ്പോൾ ശാസ്ത്രജ്ഞർ ഇതിനെ ശബ്ദ രൂപത്തിലാക്കിയിരിക്കുകയാണ്. പല ഫ്രീക്വൻസികളിലായി സൂര്യന്റെ ഉള്ളിൽ ഇവ പ്രകമ്പനം കൊള്ളുന്നു. ഈ തരംഗങ്ങളിലൂടെ സൂര്യന്റെ ഉള്ളിലേക്ക് നോക്കാനും സാധിക്കുമെന്ന് നാസ അവകാശപ്പെടുന്നു.
രണ്ട് ദിവസം മുമ്പ് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പ്രചരിച്ച ശേഷമാണ് സൂര്യന്റെ ശബ്ദം 'ഓം' എന്നത് വിവാദമായത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണിനെ ട്രോളുകൾ വളഞ്ഞു. ഒരു വർഷത്തോളം മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് നാസയുടെ പേരിലുള്ള ഒരു വ്യാജ വീഡിയോ ആയിരുന്നത്.
പക്ഷെ നാസ ശബ്ദം റെക്കോർഡ് ചെയ്തെങ്കിലും ഇത് ഓം ആണെന്ന് പറഞ്ഞിട്ടില്ല. വീഡിയോ ലിങ്ക് ചുവടെ:
The Sun is not silent. The low, pulsing hum of our star's heartbeat allows scientists to peer inside, revealing huge rivers of solar material flowing, along with waves, loops and eruptions. This helps scientists study what can’t be seen. Listen in: https://t.co/J4ZC3hUwtLpic.twitter.com/lw30NIEob2
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.